നില ചേച്ചിയുടെ കെയറിങ് കണ്ടോ? എന്തൊരു ക്യൂട്ട് ആയിട്ട അനിയനെ ചേച്ചിപ്പെണ്ണ് നോക്കുന്നെ.!! പേർളി മാണി പങ്കുവെച്ച വീഡിയോ വൈറൽ.!! |Pearly Maneey Daughter Nila And Cousin Funny Video

Pearly Maneey Daughter Nila And Cousin Funny Video : സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് അവതാരിക അഭിനേത്രി യൂട്യൂബ് ബ്ലോഗർ എന്നീ നിലകളിലൊക്കെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ പേളി.താരത്തെ ആളുകൾ അടുത്തറിഞ്ഞത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. ഷോയിൽ അവതാരികയായി

എത്തിയപ്പോൾ മുതൽ ആരാധകർ പേളിക്ക് പിന്നാലെ തന്നെയായിരുന്നു. പിന്നീട് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെ താരത്തെ മലയാളികൾ കൂടുതൽ അടുത്തറിയാൻ ശ്രമിച്ചു. അങ്ങനെയാണ് പേളിയുടെ കുടുംബവും ആളുകൾക്ക് സുപരിചിതമായി മാറിയത്.ബിഗ് ബോസിൽ തനിക്കൊപ്പം ഉണ്ടായിരുന്ന സഹ മത്സരാർത്ഥിയായ ശ്രീനിഷിനെ തന്നെ താരം ജീവിതത്തിലേക്ക് കൂട്ടായി ചേർത്തത് ആരാധകരെ സംബന്ധിച്ചിടത്തോളം

ഏറെ സന്തോഷം നൽകിയ കാര്യങ്ങൾ ആയിരുന്നു. ശ്രീനിഷ് പേളി ദമ്പതികൾക്ക് പിറന്ന നില എന്ന നിലാ ബേബിയും അങ്ങനെ മലയാളികളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയായി മാറുകയായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടിപ്പോൾ പേളിയുടെ അനുജത്തി റേച്ചൽ മാണി പങ്കുവെച്ച പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. പേളി മാണിയുടെയും ശ്രീനിഷിന്റെയും മകൾ നിലാ ബേബിയും റേച്ചലിന്റെ മകൻ റയാനും ഒന്നിച്ചുള്ള വീഡിയോ ആണ്

റേച്ചൽ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്സഹോദരങ്ങൾ തമ്മിലുള്ള സന്തോഷകരമായ മുഹൂർത്തങ്ങൾ ഒക്കെ റേച്ചൽ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് മഴയെത്തു കുളിക്കുന്നതും പിന്നീട് ഉള്ള കളിചിരികളും എല്ലാം വീഡിയോയിൽ കാണാം. ഒപ്പം ഇവരുടെ മാതാപിതാക്കളും വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. സഹോദരങ്ങൾക്ക് തുല്യം സഹോദരങ്ങൾ മാത്രം എന്നാണ് റേച്ചൽ വീഡിയോയെപ്പറ്റി പറഞ്ഞിരിക്കുന്നത്. ഈ സഹോദരങ്ങൾ ഓരോ ദിവസവും ആഘോഷമാക്കുന്നതിന്റെ സന്തോഷം പലപ്പോഴും പേളിയും തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്യാറുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Rate this post