ഞാൻ ഒരു നല്ല അമ്മ ആവുമായിരുന്നില്ല;ദൈവം സ്ത്രീകളെ സ്ട്രോങ്ങ് ആക്കുന്നു.!!പോസ്റ്റ് പാർട്ടം തുറന്നു പറച്ചിലുകളുമായി പേർളി.!! | Pearly Maneey And Sreenish Latest Viral Video

Whatsapp Stebin

Pearly Maneey And Sreenish Latest Viral Video : ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പരസ്പരം അടുത്തറിയുകയും വിവാഹിതരാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഇപ്പോൾ ഇതാ നാലുവർഷമായിരിക്കുന്നു. സന്തോഷകരമായ ദാമ്പത്യമാണ് ഇവരുടേത്. ഇവർക്ക് ഒരു മകളാണ് ഉള്ളത്. നില എന്നാണ് കുഞ്ഞിന് പേര് വെച്ചിരിക്കുന്നത്. പേളിയും ശ്രീനിഷും എന്നപോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ് നിലയും. നല്ലൊരു ഇൻഫ്ലുവൻസറാണ് പേളി മാണി. ഇപ്പോൾ ഇതാ ഇവരുടെ നാലാം വിവാഹ വാർഷികത്തോട് അനുബന്ധിച്ചുള്ള ഒരു ക്യു ആൻഡ് എ സെക്ഷൻ ആണ് പേളി മാണി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കു വച്ചിരിക്കുന്നത്. പേളിയും ശ്രീനിഷും ഒന്നിച്ചിരുന്നാണ് ഉത്തരം പറയുന്നത്. പ്രേക്ഷകരുടെ ആദ്യത്തെ ചോദ്യം തന്നെ പോസ്റ്റ് പാർട്ടം എങ്ങനെയായിരുന്നു എന്നതാണ്.

എന്നാൽ ഓരോ വ്യക്തികൾക്കും അവരുടെ പോസ്റ്റ് പാർട്ടം വ്യത്യസ്തമായിരിക്കുമെന്നും, എന്തെല്ലാമാണെങ്കിലും തങ്ങളുടെ ഭർത്താവിന്റെ കരുതലും സപ്പോർട്ടും ആണ് ആ സമയത്ത് ഏറ്റവും കൂടുതൽ ഒരു പെണ്ണ് ആഗ്രഹിക്കുക എന്നും പേളി പറയുന്നു. തനിക്ക് ശ്രീനിഷ് വളരെയധികം സപ്പോർട്ട് ആയിരുന്നു. തന്റെ ശരീരത്തെ കുറിച്ച് താൻ ഏറ്റവും കൂടുതൽ ചിന്തിക്കുന്ന സമയമായിരുന്നു ആദ്യത്തെ രണ്ടുമാസം. എന്നാൽ അന്ന് ശ്രീനിഷ് അടുത്ത് ഇരുന്ന് നമ്മളുടെ കുഞ്ഞ് ഈ വയറ്റിൽ നിന്നാണ് വന്നത് എന്ന് പറഞ്ഞ് സമാധാനിപ്പിക്കുമായിരുന്നു.

അതാണ് എനിക്ക് ഏറ്റവും അധികം സപ്പോർട്ട് ആയി തോന്നിയത് എന്നാണ് പേളി പറയുന്നത്. പിന്നീട് പ്രേക്ഷകർ ചോദിച്ചത് ക്രിട്ടിസിസം എന്നതിനെ എങ്ങനെ കണക്കാക്കുന്നു എന്നതാണ്. ഇതിനു മറുപടി പറഞ്ഞത് ശ്രീനിഷ് ആണ്. എല്ലാ ക്രിട്ടിസിസവും ഏറ്റെടുക്കേണ്ട ആവശ്യമില്ല എന്നും എന്നാൽ ചിലതിനെ നമ്മൾ അറിഞ്ഞു പെരുമാറണം എന്നുമായിരുന്നു ശ്രീനിഷിന്റെഉത്തരം. പിന്നീട് ഒരു അമ്മ ചോദിച്ചത് ഇത്ര നല്ല ഒരു അമ്മയായിരിക്കാൻ എങ്ങനെ ആണ് കഴിയുന്നത്, എന്റെ കുഞ്ഞിന് ഹൈപ്പർ ആണ് അതുകൊണ്ടു തന്നെ പലപ്പോഴും ഞാൻ ദേഷ്യപ്പെടാറുണ്ട്, കുറച്ചു പാരന്റിങ് ടിപ്സ് പറഞ്ഞുതരാമോ എന്നായിരുന്നു. എന്നാൽ ഇതിന് പറയുന്ന ഉത്തരവും വളരെ രസകരമാണ്.

എല്ലാ കുട്ടികളും വളരെ കുറുമ്പ് ഉള്ളവരാണെന്നും, എന്റെ മകളും അങ്ങനെ തന്നെയാണെന്നും താരം പറയുന്നു. കൂടാതെ നില കഴിഞ്ഞ ദിവസം കാണിച്ച ഒരു കുസൃതിയെ പറ്റിയും താരം പറയുന്നുണ്ട്. കൂടാതെ യൂട്യൂബ് ചാനൽ തുടങ്ങാൻ ഉണ്ടായ കാരണവും, എങ്ങനെയാണ് ഒരു യൂട്യൂബ് ചാനൽ സക്സസായി മുന്നോട്ടു കൊണ്ടു പോകേണ്ടത് എന്നും താരങ്ങൾ വീഡിയോയിലൂടെ പറയുന്നു. വർക്കും ഫിറ്റ്നസും ഒരുമിച്ചു കൊണ്ടു പോകുന്നതിനെ പറ്റിയുള്ള പ്രേക്ഷകരുടെ ചോദ്യത്തിനും വളരെ നർമ്മരൂപമായാണ് ഉത്തരം പറയുന്നത്.

ശരിക്ക് ഇപ്പോൾ എന്റെ ഡ്രസ്സ് ഒന്നും എനിക്ക് പാകമല്ല എന്നും അതെല്ലാം നിലയ്ക്കുവേണ്ടി ഞാൻ മാറ്റിവെച്ചിരിക്കുകയാണ് എന്നും താരം പറയുന്നു. നില വന്നതിനുശേഷം മൂന്നുവർഷം എന്റെ വെക്കേഷൻ ടൈം ആണെന്നും ആ സമയത്ത് ഞാൻ വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അത് ബോണസ് ആണെന്നുമാണ് താരം
പറയുന്നത്. കാരണം പുതിയ ഒരാളെ പഠിക്കാൻ ഏതായാലും സമയം എടുക്കും അങ്ങനെ നിലയെ പഠിക്കാൻ ഞാൻ എടുക്കുന്ന സമയമാണ് ഈ മൂന്നുവർഷം എന്നും താരം പറയുന്നുണ്ട്. ഏതായാലും ഇവർ പങ്കുവെച്ച വീഡിയോയിലൂടെ നിരവധി ആളുകൾക്കാണ് തങ്ങളുടെ ചോദ്യത്തിനുള്ള മറുപടി ലഭിച്ചിരിക്കുന്നത്. കൂടാതെ പേളിയുടെ വാക്കുകൾ ഓരോ പ്രേക്ഷകനെയും വല്ലാതെ സ്വാധീനിച്ചിരിക്കും എന്നും പറയാം

Rate this post