വെൽകം തു മൈ കിച്ചൻ, അയാം ഗോയിതു ഗെച് ദോത.!! നില മോളുടെ പുതിയ വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ.!! | Pearly Maaney Baby Nila Funny Video

Pearly Maaney Baby Nila Funny Video: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് പേളി മാണി. ഡി ഫോർ ഡാൻസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ അവതാരകയായി പേളി മാണി എത്തിയപ്പോഴാണ് താരത്തെ പ്രേക്ഷകരും അറിഞ്ഞു തുടങ്ങുന്നത്. അവതാരകയായും, മോട്ടിവേഷണൽ സ്പീക്കറായും വ്ലോഗറായും സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുകയാണ് പേളി ഇപ്പോൾ. താരത്തിന്റെ ഭർത്താവാണ് ശ്രീനിഷ്. ഇരുവരും വിവാഹിതരാകുന്നത് ബിഗ് ബോസ് എന്ന ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ്.

ഇരുവരും ഈ റിയാലിറ്റി ഷോയിൽ വെച്ചാണ് പരസ്പരം അടുത്തറിയുന്നതും പ്രണയിക്കുന്നതും. ഇവരുടെ ആദ്യ മകളുടെ പേരാണ് നില.നിലമോളും ഇപ്പോൾ സോഷ്യൽ മീഡിയയിലെ സജീവതാരമാണ്. നില ജനിക്കുന്നതിന് മുൻപ് തന്നെ സെലിബ്രിറ്റി ആയ കുഞ്ഞാണ്. നില മോളുടെ വിശേഷങ്ങൾ അറിയാൻ ആരാധകരും ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. പേളി പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. നില മോളുടെ ജനനത്തിനുശേഷം മൂന്നുവർഷം കഴിഞ്ഞ് പേളിക്ക് ഇപ്പോൾ രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്.

കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയ വഴി വലിയ രീതിയിൽ പ്രചരിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ പേരാണ് നിറ്റാര. നിലമോളും നിറ്റാരമോളും തമ്മിലുള്ള സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൃശ്യങ്ങളും പേളിയും ശ്രീനിഷും പങ്കുവെക്കാറുണ്ട്. പേളിയുടെ എല്ലാ സ്വപ്നങ്ങൾക്കും ഒപ്പം തന്നെ നിൽക്കുന്ന വ്യക്തിയാണ് ശ്രീനി. അതിനാൽ ഇവർ തമ്മിലുള്ള താര ജോഡി എല്ലാവരും വളരെയധികം ഇഷ്ടപ്പെടുന്നു. ഇപ്പോൾ ഇതാ കുഞ്ഞുനിലയുടെ മറ്റൊരു വീഡിയോയാണ് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.

തന്റെ കിച്ചണിൽ തിരക്കിലാണ് നില. കിച്ചൻ ആക്സസറീസ് വെച്ച് കളിക്കുകയാണ് കുഞ്ഞു നില മോൾ. Welcome to my kitchen, I am going to make dostha, please enjoy എന്നാണ് നില പറയുന്നത്. പേളി ഈ വാചകം നില മോൾക്ക് പറഞ്ഞുകൊടുക്കുന്നതും വീഡിയോയിൽ ഉണ്ട്. ശേഷം നിലമോൾ ചെറിയ രീതിയിൽ ഒന്ന് വീഴാൻ പോകുന്നതും വീഡിയോയിൽ കാണിച്ചിരിക്കുന്നു.,”Welcome to my kitchen, I am going to make dostha, and then there was an earthquake ” എന്ന അടിക്കുറിപ്പോടെയാണ് പേളി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Rate this post