പുതുവത്സരത്തിൽ പുതിയ കണ്മണി.!! പ്രതീക്ഷയുടെ കരങ്ങൾനീട്ടി കടൽത്തീരത്ത് പേർളിമാണി; വൈറലായി ചിത്രങ്ങൾ.!! | Pearli Maneey Newyear Celebration

Pearli Maneey Newyear Celebration: യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത താരമാണ് പേളി മാണി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ആളുകൾക്ക് സുപരിചിതയായി മാറിയ പേളി ഇന്ന് സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. ബിഗ് ബോസിലൂടെയാണ് പേളിയുടെ വ്യക്തിജീവിതം കുറച്ച് കൂടി ആളുകൾ തൊട്ടറിഞ്ഞത്. സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ടു പോകുന്ന

താരത്തിന് എന്നും കൂട്ടായി ശ്രീനിഷും മകൾ നിലയും ഉണ്ട്. 2024 വരവേറ്റുകൊണ്ട് താരങ്ങളെല്ലാവരും സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ ഇതിനോടകം പങ്കുവെച്ചു കഴിഞ്ഞു. എല്ലാവരെയും സംബന്ധിച്ച് 2024 എന്തിന്റെയൊക്കെ തുടക്കമായിരിക്കും എന്നും എന്തൊക്കെ നേട്ടങ്ങൾ ആയിരിക്കുമെന്ന് അറിയാനുള്ള താല്പര്യം ആണെങ്കിൽ പേളിക്ക് അത് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി വരുന്നതിന്റെ സന്തോഷം തന്നെയാണ്.രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ശ്രീനിഷ്- പേളി

ദമ്പതികൾ. ഇതിന് കൂടുതൽ മധുരം എന്നവണ്ണം 2023 ഡിസംബർ 31ന് പേളിയുടെ യൂട്യൂബ് ചാനൽ മൂന്നുലക്ഷം സബ്സ്ക്രൈബേഴ്സിനെ നേടിയതിന്റെ സന്തോഷവും ശ്രീനിഷ് തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആളുകളിലേക്ക് എത്തിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ പേളി പുതുവത്സര ആശംസകളുമായി പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. കടലിൽ കറുപ്പ് ഗൗണ് അണിഞ്ഞ് അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. 2024 പുതിയ തിരമാലകൾക്ക് ജീവിതത്തിലേക്ക് സ്വാഗതവും താരം അറിയിക്കുന്നു.

ഒപ്പം തന്റെ പ്രിയപ്പെട്ടവർക്ക് നല്ലൊരു പുതുവത്സരവും താരം ആശംസിക്കുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ ന്യൂയർ ആശംസകൾ അറിയിച്ച എത്തിയിരിക്കുന്നത്. ഇതുവരെയും യാതൊരു ഹേറ്റസിനെയും നേടാതെയാണ് പേളി തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോയിട്ടുള്ളത് എന്നത് തന്നെ താരത്തിന് ആളുകൾക്കിടയിലുള്ള ജനപ്രീതിയും പിന്തുണയും എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്ന ഘടകങ്ങൾ തന്നെയാണ്. പേളിയെ സംബന്ധിക്കുന്ന വാർത്തകൾക്കൊക്കെ എന്നും സോഷ്യൽ മീഡിയയിൽ വലിയ ഡിമാൻഡ് തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തെ പോലെ തന്നെ താരത്തിന്റെ കുടുംബവും ഇന്ന് ആളുകൾക്ക് സുപരിചിതമാണ്

Rate this post