ഭക്ഷണത്തിലെ രഹസ്യം കണ്ടുപിടിച്ച് സേനൻ.!! എല്ലാം കണ്ടു കണ്ണ് നീരുമായി രൂപയും; പുതുവത്സരത്തിൽ പുതിയ കഥയുമായി മൗനരാഗം.!! | Mounaragam Today Episode Jan 1

Mounaragam Today Episode Jan 1 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ മൗനരാഗം പ്രേക്ഷകർ ആഗ്രഹിച്ച പ്രകാരം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ ചന്ദ്ര സേനന് ഞാൻ ഉണ്ടാക്കിയ ഭക്ഷണം നൽകണമെന്ന ആഗ്രഹം പറയുകയായിരുന്നു രൂപ. എന്നാൽ രാഹുലിൻ്റെ വീട്ടിൽ താര വരികയും, സരയുവിനെ കാണണമെന്നും പറയുകയായിരുന്നു. എന്നാൽ ശാരിയും സരയുവും വീട്ടിൽ ഇല്ലാത്തതിനാൽ താരയെ

തള്ളി പുറത്താക്കുകയായിരുന്നു. അത് മനോഹർ കാണുകയും ചെയ്യുന്നുണ്ട്. എന്നാൽ രൂപ യാമിനിയെ ഭക്ഷണം ഉണ്ടാക്കാൻ സമ്മതിക്കാതെ ഞാൻ മാത്രമാണ് ഇന്നത്തെ ഭക്ഷണം തയ്യാറാക്കുന്നതെന്ന് പറഞ്ഞ്, നല്ല രുചികരമായി ഭക്ഷണം ഉണ്ടാക്കി കല്യാണിയുടെ കൈയിൽ കൊടുത്തുവിട്ടു. അതുമായി വീട്ടിലെത്തിയ കല്യാണിയും, ദീപയും, കിരണും വിളമ്പിവച്ച് ചന്ദ്രസേനനെ കാത്തു നിൽക്കുകയായിരുന്നു. അപ്പോഴാണ് ചന്ദ്രസേനൻ വരികയും

ഭക്ഷണം കഴിക്കുകയും ചെയ്യുന്നത്. ഭക്ഷണം കഴിച്ചപ്പോൾ കിരണിനോട് മോൻ്റ അമ്മ പണ്ട് ഉണ്ടാക്കി തന്ന ഭക്ഷണത്തിൻ്റെ അതേ രുചിയാണ് ഇതിനും എന്നു പറയുന്നു. ഇത് കേട്ട് എല്ലാവരും മുഖാമുഖം നോക്കി ചിരിക്കുകയാണ്. ആ സമയത്ത് ചന്ദ്രസേനനെ കാണാൻ രാഹുലിൻ്റെ വീട്ടിൽ രൂപയും എത്തി. ചന്ദ്രസേനൻ മുറ്റത്ത് നിന്നും കുഞ്ഞിനെ കൊഞ്ചിക്കുന്നതൊക്കെ കണ്ട് വളരെ വിഷമത്തോടെ കണ്ണീർ വാർക്കുകയാണ് രൂപ. ന്യൂ ഇയർ ആഘോഷം ഗംഭീരമാക്കാൻ തീരുമാനിച്ചു കിരണും കല്യാണിയും. അങ്ങനെ ന്യൂ ഇയർ രാത്രി തന്നെ സോണിയും,

പാറുക്കുട്ടിയും, കിരണും, കല്യാണിയും, ബൈജുവുമൊക്കെ കിരണിൻ്റെ വീട്ടിൽ പൊട്ടാസ് പൊട്ടിച്ചും മറ്റും ഗംഭീര ആഘോഷം നടത്തി. രൂപയും യാമിനിയും അവരുടെ വീട്ടിലും ന്യൂ ഇയർഘോഷിച്ചു. ന്യൂ ഇയർ ദിവസം രാവിലെ കിരൺ ചന്ദ്ര സേനനെയും കൂട്ടി അമ്പലത്തിൽ വന്നപ്പോൾ, കല്യാണിയും രൂപയെ കൂട്ടി അതേ അമ്പലത്തിൽ വരികയുണ്ടായി. അച്ഛനും അമ്മയും ന്യൂ ഇയറിന് പരസ്പരം കാണണമെന്നും, പുതുവർഷം അവരുടെ വർഷമാകണമെന്നും കല്യാണി പറയുകയായിരുന്നു.അങ്ങനെ വ്യത്യസ്തമായ എപ്പിസോഡുകളാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.

Rate this post