ഹരിശ്രീ കുറിച്ച് പേർളിയുടെ നില ബേബി.!!കുഞ്ഞുവാവ വരുന്നതിനു മുന്നേ ചേച്ചിപ്പെണ് സ്കൂളിലേക്ക്.!! | Pearli Maneey Daughter Harisree Viral Photos

Pearli Maneey Daughter Harisree Viral Photos : സമൂഹമാധ്യമങ്ങളിലെ സജീവസാന്നിധ്യമാണ് പേളിയും ശ്രീനിഷ് അരവിന്ദും ഇവരുടെ മകൾ നില ബേബിയും. ആരാധകരുടെ മനസ്സ് കീഴടക്കുന്നതിന് ഇവരുടെ കുടുംബത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. പ്രേക്ഷകരോട് ചേർന്ന് ഇടപഴകുന്ന ഇവരുടെ സ്വഭാവം തന്നെയാണ് ഇതിനുള്ള കാരണവും. ഒരാളുടെ ഉള്ളിലെ നെഗറ്റിവിറ്റി ഒഴിവാക്കി അതിൽ പോസിറ്റിവിറ്റി നിറയ്ക്കുന്നതിന് കഴിവുള്ള വ്യക്തിയാണ് പേർളി. അതുകൊണ്ടുതന്നെ പേളിയുടെ

വാക്കുകൾ കേൾക്കാൻ ഏവരും ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. പേളിയുടെ കുസൃതിയും കളിയും ചിരിയും ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്നു. പേളി ആരാധക ഹൃദയത്തിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഇവരുടെ കുടുംബത്തെയും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പരസ്പരം അടുത്തറിയുകയും പ്രണയിക്കുകയും പിന്നീട് വിവാഹിതരാവുകയും ചെയ്ത ദമ്പതിമാരാണ് ഇരുവരും. ഇവരുടെ വിവാഹത്തിന് നിരവധി വിവാദങ്ങൾ ഉണ്ടായെങ്കിലും

ആ വിവാദങ്ങളെ എല്ലാം കാറ്റിൽ പറത്തിയാണ് ഇരുവരും ഒന്നിച്ചത്. പിന്നീടുള്ള ഇവരുടെ ദാമ്പത്യം ആരിലും അസൂയ ജനിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു. ഇവരുടെ ജീവിതത്തിലേക്ക് നില മോൾ കടന്നുവന്നതും അവൾ ആരാധകരുടെ ഹൃദയത്തിലേറിയതും വളരെ പെട്ടെന്ന് ആയിരുന്നു. കൊച്ചുനിലയുടെ എല്ലാ വിശേഷങ്ങളും ഇവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നില ബേബിക്ക് കൂട്ടായി ഒരു അനിയനോ അനിയത്തിയോ വരാൻ പോവുകയാണ്. ഇതിന്റെ വിശേഷങ്ങളും താരതമ്പതിമാർ ആരാധകർക്കായി പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിജയദശമി ദിവസത്തിൽ നില മോളുടെ ജീവിതത്തിലേക്ക് മറ്റൊരു സന്തോഷം കൂടി കടന്നു വന്നിരിക്കുകയാണ്. വിദ്യാരംഭ ദിവസം അങ്ങനെ ആദ്യാക്ഷരം കുറിച്ചിരിക്കുകയാണ് നില മോൾ.

ശ്രീനിഷിന്റെയും പേളിയുടെയും ഒപ്പം ഇരുന്ന് അരിയിൽ അക്ഷരം എഴുതുന്ന നിലയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.പേളി തന്നെയാണ് ഔദ്യോഗിക പേജിലൂടെ ഈ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. അക്ഷരം തൊട്ട്,അറിവിന്റെ ആകാശത്തിലേക്ക്, അറിവിന്റെ ലോകത്തേക്ക് ചുവടെ വയ്ക്കുന്ന എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ ഒരായിരം മഹാനവമി വിജയദശമി ആശംസകൾ നേരുന്നു. എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് ആശംസകൾ നേർന്നിരിക്കുന്നത്

Rate this post