ആദ്യ കൺമണിയെ വരവേറ്റു എംജി ശ്രീകുമാറും ലേഖയും.!! കുഞ്ഞിന് വെറൈറ്റി പേരിട്ട് ശ്രീകുമാർ.!! | M.G Sreekumar And Lekha New Happy News Viral

M.G Sreekumar And Lekha New Happy News Viral : മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ​ഗായകനാണ് എം.ജി ശ്രീകുമാർ. വ്യത്യസ്തമായ ശബ്​ദവുമായി പിന്നണി ​ഗാനരം​ഗത്തേക്ക് കടന്ന് വന്ന എം. ജി ശ്രീകുമാർ വളരെ പെട്ടെന്നാണ് ആരാധകരുടെ ഇഷ്ട താരമായി മാറിയത്.  ലേഖയുമായുള്ള പ്രണയം, ലിവിം​ഗ് ടു​ഗെദർ, വിവാഹം തുടങ്ങി പലപ്പോഴും എം. ജി ശ്രീകുമാറിന്റെ വ്യക്തി ജീവിതം  വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

എം ജി ശ്രീകുമാറിന്റെ ജോലി സമയം ഒഴിച്ച് ബാക്കി സമയം ഈ ദമ്പതികൾ അടിച്ചു പൊളിക്കുകയാണ്.  സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. എംജി ശ്രീകുമാർ ഒരു അപ്പൂപ്പനായി എന്ന സന്തോഷമാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. ലേഖയുടെ മകൾ ശിൽപയ്ക്ക് ഒരു ആൺകുട്ടി പിറന്നു. 

  ലേഖയുടെ മകളും കുടുംബവും അമേരിക്കയിലാണ്. എല്ലാ വർഷവും അവധിക്ക് ശ്രീകുമാറും ലേഖയും മക്കൾക്കൊപ്പം അവധി ആഘോഷിക്കാൻ പോകാറുണ്ട്. എന്നാൽ ഇത്തവണ ആ സന്തോഷത്തിന് ഇരട്ടി മധുരമാണ്. മുത്തച്ഛനും മുത്തശ്ശിയുമായ താര ദമ്പതികൾക്ക് ആശംസകളുമയി നിരവധി താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുമുണ്ട്.  സോഷ്യൽ മീഡിയയിലെ സജീവമായ ലേഖ ഇടയ്ക്ക് മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. മൂകാംബികയിൽ വെച്ച്‌ 2000 ലാണ് ലേഖയും

എം. ജി ശ്രീകുമാറും തമ്മിലുള്ള  വിവാഹം നടന്നത്. വിവാഹം കഴിഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും സന്തോഷകരമായി ഇണ കുരുവികളെ പോലെയാണ്  ഇരുവരും കുടുംബ ജീവിതം നയിക്കുന്നത്. വർഷങ്ങളോളം ലിവിങ് ടുഗതർ ജീവിതം നയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. ആദ്യ വിവാഹത്തിൽ തനിക്കൊരു മകളുണ്ടെന്നും . മകൾ കല്യാണം കഴിഞ്ഞ് അമേരിക്കയിൽ സ്ഥിരതാമസമാണ്. അവർ ഹാപ്പിയായി ജീവിതം കൊണ്ടുപോകുന്നു വെന്നും മുൻപ്  ​ഗൃ​ഹ ലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ലേഖ പറഞ്ഞിരുന്നു.

Rate this post