35 ന്റെ നിറവിൽ പേർളി മാണി.!! പൊണ്ടാട്ടിക്ക് പാട്ടായയിൽ വൻ സർപ്രൈസ് ഒരുക്കി ശ്രീനിഷ്.!! | Pearle Maaney Birthday Celebraion At Pattaya
Pearle Maaney Birthday Celebraion At Pattaya: മലയാളി പ്രേഷകരുടെ പ്രിയ താരങ്ങളാണ് പേർളി മാണിയുടെ ശ്രീനിഷ് അരവിന്ദും. ബിഗ്ബോസിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് ഇരുവരുടെ ജീവിതത്തിലേക്ക് രണ്ടാമത്തെ അതിഥിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ പതിമൂന്നാം തീയതി ആ കാത്തിരിപ്പിന് വിരാമം ഇട്ടു. രണ്ടാമത്തെ പെൺകുഞ്ഞിന് കൂടി ജന്മം നൽകിയതിന്റെ സന്തോഷം ഇരുവരും ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നത് പേർളി മാണിയുടെ ജന്മദിനമാണ്. തായ്ലാൻഡിലെ പട്ടായയിലാണ് പേർളിയുടെ കുടുബത്തിന്റെയും ജന്മദിന ആഘോഷം. പിറന്നാൾ ചിത്രങ്ങളോടപ്പം ഗ്രാറ്റിട്യൂട് അല്ലെങ്കിൽ നന്ദി എന്ന ക്യാപ്ഷനോടെയാണ് പങ്കുവെച്ചിരിക്കുന്നു. നേരത്തെ നിലയയെ കൊണ്ട് ട്രാവൽ ഏജൻസിയിൽ പോയ ഇരുവരുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ കാണപ്പെട്ടിരുന്നു. യാത്ര എങ്ങോട്ടാണ് എന്ന് പറഞ്ഞില്ലെങ്കിലും ഗസ് ചെയ്യാൻ ആരാധകരോട് ഇരുവരും ആവശ്യപെട്ടിരുന്നു.
അതുമാത്രമല്ല പ്രായം കൂടുതൽ അനുസരിച്ച് പേർളിയ്ക്ക് സൗന്ദര്യം വർധിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. തന്റെ മുപ്പത്തിനാലാം പിറന്നാൾ ദിനമാണ് ഇപ്പോൾ ആഘോഷിക്കപ്പെടുന്നത്. നിതാര കുഞ്ഞിന്റെ നൂലുകെട്ടിനു അണിഞ്ഞു ഒരുങ്ങി വന്ന പേർളി മാണിയെ ആരാധകർക്കിടയിൽ ജനശ്രെദ്ധ നേടിയിരുന്നു. ശേഷം തന്റെ കസിനായ ശ്രെദ്ധയുടെ വിവാഹത്തിനു എത്തിയതും ഏറെ സുന്ദരിയായിട്ടായിരുന്നു.
തിരക്കിട്ട പ്രൊഫഷണൽ ജീവിതം താരം നയിക്കുമ്പോഴും വീട്ടമ്മ, അമ്മ എന്നീ ഉത്തരവാദിത്വങ്ങൾ താരം വളരെ മനോഹരമായിട്ടാണ് കൈകാര്യം ചെയ്യുന്നത്. ശ്രീനിഷും, പേർളി മാണിയും രണ്ട് കുഞ്ഞുങ്ങളുമായി നിൽക്കുന്ന ഇരുവരുടെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഏറെ ജനശ്രെദ്ധ നേടികൊണ്ടിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് പേർളി മാണിയുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറലായി മാറിയത്.