ആദർശ് ഭാര്യയെ സ്നേഹിക്കുന്നത് കണ്ട് സഹിക്കവയ്യാതെ ദേവയാനി പടിയിറങ്ങുന്നു .!!നയനയെ സ്നേഹം കൊണ്ട് പൊതിഞ്ഞ് ആദർശ്.!! | Patharamattu Today Episode March 19

Patharamattu Today Episode March 19: ഏഷ്യാനെറ്റ് സീരിയലിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ദേവയാനിയും ആദർശും പലതും സംസാരിക്കുന്നതായിരുന്നു. ദേവയാനിയ്ക്ക് ആദർശ് നയനയെ സ്നേഹിക്കുന്നതും, എൻ്റെ സ്ഥാനം ഇനി നിൻ്റെ ജീവിതത്തിൽ ഇപ്പോൾ രണ്ടാം സ്ഥാനമാണെന്നും, ഇനി മക്കൾ കൂടി ജനിക്കുമ്പോൾ, നി എന്നെ ഒഴിവാക്കുമെന്ന് പറയുകയാണ്. ഇത് കേട്ട് ഞെട്ടുകയാണ്, ആദർശ്. അമ്മ എൻ്റെ അവസ്ഥ മനസിലാക്കണമെന്ന് ആദർശ് പറഞ്ഞപ്പോൾ, നിനക്ക് എന്ത് അവസ്ഥയാണെന്നും, നീ ഇനി എൻ്റെ മകൻ്റെ സ്ഥാനത്ത് ഉണ്ടാവാതെ ആവുമെന്നും, അങ്ങനെ വന്നാൽ

ഞാൻ ഈ വീട് വിട്ട് പുറത്തിറങ്ങുമെന്ന് പറയുകയാണ്. ആകെ വിഷമത്തിലായ ആദർശ് താഴേക്ക് പോവുകയാണ്. അപ്പോഴാണ് ജയൻ വരുന്നത്. എന്താണ് ദേവയാനി നീ ഇങ്ങനെ ദേഷ്യപ്പെട്ട് നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ, ഞാൻ ആണല്ലോ ഇപ്പോൾ എല്ലാവർക്കും ഭാരമെന്നും, എൻ്റെ മോനെ എന്നിൽ നിന്ന് അകറ്റിയത് നിങ്ങളൊക്കെയാണെന്നും, എല്ലാവർക്കും ഇപ്പോൾ സമാധാനമായില്ലേ എന്നു പറയുകയാണ് ദേവയാനി. നീ നിൻ്റെ മകൻ്റെ അവസ്ഥ മനസിലാക്കണമെന്നും, അവൻ നിൻ്റെ മകൻ മാത്രമല്ലെന്നും, ഒരു ഭർത്താവ് കൂടിയാണെന്ന കാര്യം നീ മറന്നു പോകുന്നുവെന്നു പറയുകയാണ് ജയൻ. ജയൻ പോയശേഷം ജലജ

വന്ന് ദേവയാനിയോട് പലതും പറയുന്നുണ്ട്. എന്നാൽ ജലജയുടെ സംസാരമൊന്നും ദേവയാനിയ്ക്ക് ഇഷ്ടപ്പെടുന്നില്ല. പിന്നീട് കാണുന്നത് ആദർശ് കുളിക്കാൻ പോയപ്പോൾ ആദർശിന് ഫോൺ വരികയാണ്. റൂമിലുണ്ടായ നയന ആദർശിൻ്റെ ഫോൺ എടുത്തപ്പോഴാണ്, ആദർശ് ബാത്ത്റൂമിൽ നിന്ന് ഇറങ്ങി വരുന്നത്. നീ എന്തിനാണ് എൻ്റെ ഫോൺ എടുത്തതെന്നും, നീ അധികം അധികാരം എടുക്കേണ്ടെന്ന് പറയുകയാണ് ആദർശ്. പിന്നീട് കാണുന്നത് അടിയിൽ ഇടപെട്ട അനിയ്ക്ക് തലയ്ക്ക് നല്ല അടി കിട്ടുന്നുണ്ട്. അതിന്

മരുന്നൊക്കെ വച്ച് കെട്ടി കൊടുക്കുകയാണ് നന്ദു. അപ്പോഴാണ് അനാമികയുടെ ഫോൺ വരുന്നത്. അനിയ്ക്ക് അപകടം പറ്റിയ കാര്യം നന്ദു പറഞ്ഞപ്പോൾ, ഉടൻ തന്നെ അനാമിക വീട്ടിലേയ്ക്ക് പുറപ്പെട്ടു. പിന്നീട് കാണുന്നത് അനി വീട്ടിലേയ്ക്ക് വരുന്നതാണ്. അനിയുടെ തല പൊട്ടിയത് കണ്ട് എല്ലാവരും അത്ഭുപ്പെട്ടു പോവുകയാണ്. എന്തു പറ്റിയെന്ന് ചോദിച്ചപ്പോൾ, ബൈക്കിൽനിന്ന് വീണതാണെന്ന് പറയുകയാണ്. ഇത് കേട്ട് എല്ലാവരും ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

Rate this post