നവ്യ ഗർഭിണിയല്ല എന്ന് ജലജഎല്ലാവർക്കുംമുന്നിൽ പറയുമ്പോൾ.!! ചേച്ചിക്ക് വേണ്ടി അനിയത്തി വീണ്ടും കള്ളിയാകുന്നു.!! | Patharamattu Today Episode February 3

Patharamattu Today Episode February 3: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ ആദർശ് നയന ഡിസൈൻ വരച്ച് കൊടുത്തതിന് 1 ലക്ഷം രൂപ നൽകുകയായിരുന്നു. നയന ആദ്യം വാങ്ങാൻ മടി കാണിച്ചെങ്കിലും, പിന്നീട് ഈ പണം വീടിൻ്റെ പലിശ കൊടുക്കാമെന്ന് കരുതി സന്തോഷമായി. അപ്പോഴാണ് ഒരു കൊറിയർ വരുന്നത്. നയന ആ കൊറിയർ വാങ്ങിയ ശേഷമാണ് അനിവരുന്നത്.

ഇത് എനിക്കുള്ള കൊറിയറാണെന്ന് പറയുകയാണ് അനി. കുറേ ആരാധികമാരൊക്കെയുള്ളതല്ലേ, ഇത് ഞാൻ ഒന്ന് നോക്കട്ടെ എന്നു പറയുകയാണ് നയന. മറ്റുള്ളവർക്ക് വരുന്ന കത്തുകളൊന്നും വേറെ ആരെങ്കിലും വായിക്കുന്നത് നല്ലതല്ലെന്ന് പറയുകയാണ് അനി. നയന അതും എടുത്ത് അകത്തേക്ക് പോയി. അപ്പോഴാണ് ഹാളിലിരിക്കുന്ന ഇളയമ്മയും, ജലജയുമൊക്കെ എന്താണെന്ന് പറയുകയാണ്. അത് അനിയ്ക്ക് ആരാധിക അയച്ച കത്താണെന്ന് പറഞ്ഞ് നയന അകത്തേക്ക് പോവുകയും, പിറകിൽ അനിയും പോവുകയാണ്.ഇത് കണ്ട് ജലജയ്ക്ക് ദേഷ്യം വരികയാണ്.

ഏത് ആരാധികയായാലും ഇവിടെ വന്ന രണ്ടിനെപ്പോലെ ആകാതിരുന്നാൽ മതിയെന്ന് പറയുകയാണ് ജലജ. നയനയെപ്പോലെ നല്ലൊരു പെൺകുട്ടിയെ കൊണ്ടു വന്നാൽ നല്ല പെൺകുട്ടിയെ കിട്ടിയാൽ മതി എൻ്റെ മകനെന്ന് പറയുകയാണ് ഇളയമ്മ. പിന്നീട് കാണുന്നത് നവ്യയെയാണ്. പിരീഡ് ആയി വയറുവേദന എടുത്ത് സഹിക്കാൻ പറ്റുന്നില്ല. ഉടൻ തന്നെ നവ്യ മെഡിക്കൽ ഷോപ്പിൽ നിന്നും വേദനയ്ക്കുള്ള മരുന്ന് വരുത്തുകയാണ്. അത് വാങ്ങാൻ പോകുമ്പോൾ മറഞ്ഞ് നിന്ന് ജലജ കാണുകയാണ്. ഉടൻ തന്നെ റൂമിൽ പോയി ഗുളിക കുടിച്ച ശേഷം അതിൻ്റെ ബാക്കി ഗുളികകൾ ഷെൽഫിൽ വച്ചു. നവ്യയെ പിന്തുടർന്ന ജലജ ആ മരുന്നെടുത്ത് അഭിയുടെ അടുത്തേയ്ക്ക് പോയി.പിന്നീട് അഭിയ്ക്ക് മരുന്ന് കാണിച്ചു കൊടുത്ത ശേഷം ഇത് സ്ത്രീകൾക്ക് പിരീഡിന് വേദന കുറയാൻ കുടിക്കുന്നതാണെന്ന് പറയുന്നു.ഇതുമായി നേരെ നവ്യയുടെ റൂമിൽ പോയ ജലജ, നീ നമ്മളെയൊക്കെ ചതിക്കുകയായിരുന്നല്ലേയെന്നും, ഈ മരുന്ന് നിൻ്റേതല്ലേയെന്നും പറയുകയാണ് ജലജ. ആകെ ഞെട്ടി നിൽക്കുകയാണ് നവ്യ. അപ്പോഴാണ് നയനയ്ക്ക് വാങ്ങിയതാണെന്ന് പറയുകയാണ് നവ്യ. നയന ചേച്ചിയെ രക്ഷിക്കാൻ വേണ്ടി മറുത്തൊന്നും പറഞ്ഞില്ല. പിന്നീട് കാണുന്നത് കനക ദുർഗ്ഗയും, നന്ദുവും പലിശയ്ക്ക് പണം വാങ്ങാൻ വേണ്ടി പോവുകയാണ്. അവിടെ എത്തിയ ശേഷം പണമില്ലെന്ന് കേട്ടപ്പോൾ, എങ്ങനെയെങ്കിലും, തരണമെന്ന് വിഷമത്തിൽ കനക ദുർഗ്ഗ പറയുകയാണ്.

അപ്പോഴാണ് നന്ദു പറയുകയാണ്, അമ്മയെന്തിനാണ് അവരുടെ കാൽ പിടിക്കുന്നത്. അതിൻ്റെ ആവശ്യമില്ലെന്ന് പറയുകയാണ് നന്ദു. പലിശക്കാരെയൊക്കെ പിടിക്കാൻ പോലീസുകാർ ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് നന്ദു അമ്മയെക്കൂട്ടി അവിടെ നിന്നു ഇറങ്ങുകയാണ്, പിന്നീട് വീട്ടിലേക്ക് തിരിച്ചപ്പോൾ അവിടെ വീട് വാങ്ങാൻ വന്നവർ വന്നിരിക്കുകയാണ്.ഇത് കണ്ട് കനക ദുർഗ്ഗ വിഷമത്തിൽ നൽക്കുകയാണ്. വീട് വിൽക്കാൻ വേണ്ടി ഒപ്പിട്ട് കൊടുക്കാൻ നോക്കുകയാണ്. അപ്പോഴാണ് നയന വരുന്നത്. ഒപ്പിടാൻ വരട്ടെയെന്നും, ഞാൻ തരാമെന്ന് പറഞ്ഞ് 1 ലക്ഷം രൂപ നൽകുകയാണ്. ബാക്കി ഞാൻ 6 മാസത്തിനുള്ളിൽ തരാമെന്ന് പറയുകയാണ് നയന. ഇത് കേട്ട് ഗോവിന്ദനും, കനക ദുർഗ്ഗയ്ക്കും സന്തോഷമാവുകയാണ്. അങ്ങനെ രസകരമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.

Rate this post