അഭി ഇനി അനന്തപുരിക്ക് പുറത്ത്.!! നയനയെ പുറത്താക്കാൻ നോക്കിയ അഭിക്ക് കിട്ടിയ എട്ടിൻ്റെ പണി.!!ആദർശിനെ കെട്ടിപിടിച്ച് പൊട്ടികരഞ്ഞ് നയന.!! | Patharamattu Today Episode April 8
Patharamattu Today Episode April 8: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വ്യത്യസ്ത സംഭവങ്ങളാണ്. അടുത്ത ആഴ്ച നടക്കാൻ പോകുന്നത് പ്രേക്ഷകക ആകാംക്ഷയിലാഴ്ത്തുന്ന രംഗങ്ങൾ തന്നെയാണ്. പ്രതിമ നഷ്ടപ്പെട്ടതായിരുന്നു കഴിഞ്ഞ ആഴ്ച അവസാനം നടന്നത്. അതിനിടയിൽ അത് തിരഞ്ഞുള്ള യാത്രകളും. നന്ദുവും നന്ദുവിൻ്റെ കൂട്ടുകാരും ചേർന്ന് ഒരു ഭാഗം പ്രതിമ കൊണ്ടുപോയവണ്ടി തിരഞ്ഞുള്ള യാത്രയാണ്.
എന്നാൽ മറ്റൊരു ഭാഗത്ത് ആദർശും തിരഞ്ഞ് ഇറങ്ങിയിരിക്കുകയാണ്. പിന്നീട് കാണുന്നത് അനന്തപുരിയിൽ ദേവയാനി ആദർശും നയനയും വരാത്തതിൻ്റെ ദേഷ്യത്തിലാണ്. എല്ലാവരോടുമായി ദേവയാനി അവർക്ക് ഒന്ന് ഫോൺ വിളിച്ച് പറഞ്ഞാൽ എന്താണെന്ന് പറയുകയാണ്. അപ്പോൾ മുത്തശ്ശിയും നയനയ്ക്കും ആദർശിനും ദേവയാനിയോട് ഒന്നു വിളിച്ചു പറയാമായിരുന്നെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് നന്ദുവും കൂട്ടരും കൂടി പ്രതിമയുള്ള വണ്ടി കാണുകയാണ്. ഉടൻ തന്നെ വണ്ടി തടഞ്ഞ് അവന്മാരെ അടിച്ചിട്ട് വിഗ്രഹങ്ങൾ എടുത്തു വരാൻ നോക്കുമ്പോൾ, പിറകിൽ നിന്നും ഒരു ഒരു ഗുണ്ട വന്ന് നന്ദുവിനെ അടിക്കാൻ ശ്രമിക്കുകയാണ്.
അപ്പോഴാണ് ആദർശ് അവിടെ എത്തുന്നത്. എല്ലാവരും ചേർന്ന് ഗുണ്ടകളെ അടിച്ചിടുന്നു. പിന്നീട് നന്ദുവിൻ്റെ കൂടെ വിഗ്രഹങ്ങൾ തിരികെ അയച്ച് ആദർശ് പോലീസിനെ വിളിക്കുകയാണ്. അങ്ങനെ പോലീസ് വന്ന് ഗുണ്ടകളെ പിടിച്ച് പോവുകയാണ്. പിന്നീട് കാണുന്നത് പ്രതികൾ നിർമ്മിക്കാൻ നൽകിയ വ്യക്തി അവിടെ നിന്നും ഒച്ച വയ്ക്കുകയാണ്. ഞാൻ ഇനി എന്തു പറയുമെന്നും, നയന മോളെയും ഗോവിന്ദേട്ടനെയും വിശ്വസിച്ചാണ് തന്നതെന്നും തുടങ്ങി പലതും പറഞ്ഞപ്പോഴാണ്, നന്ദുവും കൂട്ടരും വരുന്നത് കാണുന്നത്. അവർ പ്രതിമയുമായി വരുകയും, പിറകിൽ തന്നെ ആദർശും വരുന്നു. ഇത് കണ്ടപ്പോൾ എല്ലാവർക്കും വലിയ സന്തോഷമാവുകയാണ്. അങ്ങനെ ആദർശിനോട് വലിയ നന്ദി അറിയിക്കുകയാണ് ഗോവിന്ദൻ.
പിന്നീട് ആദർശ് നയനയെ ചേർത്തു പിടിക്കുകയാണ്. പിന്നീട് രണ്ടു പേരും അനന്തപുരിയിൽ എത്തുകയാണ്. അവിടെ എത്തിയപ്പോൾ ദേവയാനി നയനയെ വഴക്കു പറയുകയാണ്. അപ്പോഴാണ് നടന്ന കാര്യങ്ങളൊക്കെ അവർ പറയുന്നത്. ഇത് കേട്ട് ജലജയും അഭിയും ഞെട്ടുകയാണ്.പോലീസ് പിടിച്ചതിനാൽ ഇനിണങ്ങളും കുടുങ്ങുമെന്ന് ജലജക്ക് തോന്നി. പിന്നീട് റൂമിൽ പോയി അഭിയെ വഴക്കു പറയുകയും തല്ലുകയുമാണ്. പിന്നീട് കാണുന്നത് നയനയ്ക്ക് ഒരു ലെറ്റർ വരുന്നതാണ്. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ. അത് കണ്ടപ്പോൾ വലിയ സന്തോഷത്തിലാണ് നവ്യ. ഇതൊക്കെയാണ് അടുത്ത ആഴ്ചയിലെ പ്രൊമോയിൽ നടക്കാൻ പോകുന്നത്.