അമ്പല നടയിൽ നയനയെ കണ്ടെത്തി മുത്തച്ഛനും മുത്തശ്ശിയും.!! രാത്രി മുഴുവൻ ഉറങ്ങാതെ കരഞ്ഞു നയന.!! | Patharamattu Today Episode April 29

Patharamattu Today Episode April 29: പത്തരമാറ്റ് പരമ്പര വളരെ നിർണ്ണായകമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ആദർശിന്റെ മനസ്സിൽ തന്നോട് ആത്മാർത്ഥമായ സ്നേഹം ഇല്ല എന്ന് മനസ്സിലാക്കിയ നയന വീട് വിട്ടിറങ്ങി. വീട് വീട്ടിറങ്ങിയ നയന എത്തിയത് അമ്പലത്തിലേക്കാണ്. ആദർശ് ആണെങ്കിൽ നയനയെ കാണാതെ ആകെ വിഷമിച്ചു നടക്കുകയാണ്. കഴിയുന്നത്ര ഇടങ്ങളിലെല്ലാം അന്വേഷിച്ചു എങ്കിലും ആദർശിന് നയനയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ നയന എവിടെ ഉണ്ടെന്ന് മുത്തശ്ശനും മുത്തശ്ശിയും തിരിച്ചറിഞ്ഞു. കോവിലുനുള്ളിൽ നയന ഉണ്ടെന്നറിഞ്ഞ മുത്തശ്ശനും മുത്തശ്ശിയും വീട്ടിൽ ആരോടും പറയാതെ അവളെ

കാണാൻ പുറപ്പെട്ടു. അതിനു കാരണം വീട്ടിൽ ഇപ്പോൾ പറഞ്ഞാൽ എല്ലാവരും കൂടെ അങ്ങോട്ട് ചെല്ലുമെന്ന് അവർക്കറിയാം എന്നാൽ അങ്ങനെ ചെന്നാൽ അവളുടെ മനസ്സിൽ എന്താണെന്ന് അറിയാൻ കഴിയില്ല എന്ന് അവർക്കക്കറിയാമായിരുന്നു. അവർ അമ്പലത്തിൽ ചെന്നപ്പോൾ കണ്ടത് കരഞ്ഞു തളർന്നിരിക്കുന്ന നയനയെ ആണ്. രാത്രി മുഴുവൻ ഇങ്ങനെ ഒറ്റക്ക് വന്നിരിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചപ്പോൾ നയന

പറഞ്ഞത് എങ്ങോട്ട് പോകണമെന്നറിയാതെ ഇവിടെ വന്നിരുന്നു എന്നാണ് മാത്രവുമല്ല നയന അവരെ ആദർശ് എഴുതിയ കത്തും കാണിച്ചു. എന്നാൽ അവർ അവളോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു എന്നാൽ ആ വീട്ടിൽ താമസിക്കാൻ ഉള്ള യോഗ്യത തനിക്കില്ല എന്നാണ് നയന പറയുന്നത്. ഒരു മുറിയിൽ കഴിഞ്ഞത് കൊണ്ട് ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആകില്ല എന്നും. ആദർശിന് തന്നോടുള്ള സ്നേഹം

ആത്മാർത്ഥമല്ലെന്നും നയന പറയുന്നുണ്ട്. നയനയുടെ ദുഃഖം കണ്ട് മുത്തശ്ശനും മുത്തശ്ശിയും അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് എന്നാൽ തന്റെ ആത്മാഭിമാനത്തേക്കുറിച്ചാണ് അവൾ പറയുന്നത്. ആ കത്തിനെപ്പറ്റി ആദർശിനോട് ചോദിക്കാമെന്നും അവർ അവൾക്ക് വാക്ക് കൊടുക്കുന്നുണ്ട്. എന്നാൽ ആകെ തകർന്നിരിക്കികയാണ് നയന. ഒരുപക്ഷെ മുത്തശ്ശിയും മുത്തശ്ശന്റെയും നിർബന്ധ പ്രകാരം നയന വീട്ടിലേക്ക് മടങ്ങിയേക്കാം.

Rate this post