36 ന്റെ തിളക്കത്തിൽ താര രാജാവും പ്രിയതമയും.!! സുചി ചേച്ചിക്ക് പൂച്ചെണ്ടുകൾ നൽകി ലാലേട്ടൻ.!!ആശംസകൾ നേർന്ന് ആരാധകർ.!! | Mohanlal Wedding Anniversary

Mohanlal Wedding Anniversary : മമ്മൂക്കയുടെ പുത്തൻ പുതിയ ചിത്രത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ലാലേട്ടനും. മമ്മൂക്ക തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലൂടെ പങ്കുവെച്ച് വൈറലായി പല പ്രമുഖരും റീപോസ്റ്റ് ചെയ്ത് തരംഗമായി മാറിയ ഫോട്ടോയ്ക്ക് പിന്നാലെ മോഹൻലാലിന്റെ കിടിലൻ ചിത്രം കൂടി. വിവാഹ വാർഷികത്തോടനുബന്ധിച്ച് ഭാര്യ സുചിത്ര മോഹൻലാലിനൊപ്പം നിൽക്കുന്ന ഫോട്ടോകളാണ് മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.കൂടെ ഏറ്റവും പ്രിയപ്പെട്ട സഹധർമ്മിണിക്ക് വിവാഹ വാർഷികം നേരുന്ന ക്യാപ്ഷൻ കൂടി ഇട്ടിട്ടുണ്ട്. വാർദ്ധക്യത്തിന്റെ ഒരു അവശേഷിപ്പും കാണിക്കാത്ത യുവത്വത്തിനൊപ്പം മുന്നിട്ടുനിൽക്കുന്ന മലയാള സിനിമയിലെ രണ്ട് നായകന്മാരാണ്

മോഹൻലാലും മമ്മൂട്ടിയും. ഇത്ര വയസ്സിലും യൂത്തന്മാരെ വെല്ലുന്ന ബോഡിയുമായും ലുക്കുമായും ഇവർ നമ്മെ ഞെട്ടിക്കുന്നു.അത്തരത്തിലുള്ള ഒരു ഫോട്ടോയാണ് മമ്മൂക്ക ഇന്നലെ ഷെയർ ചെയ്തത്. വെള്ള ടീഷർട്ടും കറുത്ത തൊപ്പിയും ഒക്കെ ഇട്ട് സ്റ്റൈലൻ ചുള്ളൻ ആയാണ് മമ്മൂക്ക സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ നായത്. തൊട്ടുപിന്നാലെ പ്രമുഖന്മാർ അർജുൻ അശോകനെ പോലുള്ളവർ ആ പോസ്റ്റ് സ്വന്തം ഇൻസ്റ്റഗ്രാമിലൂടെ റീ പോസ്റ്റും ചെയ്തു. കൂടാതെ ഒട്ടനവധി ആരാധകരുടെ ശ്രദ്ധാകേന്ദ്രം ആയിരുന്നു ആ ഫോട്ടോ. ഇതിനു പിന്നാലെയാണ് മോഹൻലാൽ തന്റെ ഫോട്ടോ പങ്കുവെച്ചത്. ചെന്നൈയിലെ പ്രമുഖ നടനും നിർമ്മാതാവുമായ ബാലാജിയുടെ മകളാണ് സുചിത്ര മോഹൻലാൽ. കോളേജ് കാലത്ത് തുടങ്ങിയ

ഇഷ്ടം പിന്നീട് വിവാഹത്തിലേക്ക് പോകുകയായിരുന്നു. ഇന്ന് ചലച്ചിത്ര നിർമ്മാതാവും ഒട്ടനവധി സംരംഭങ്ങളുടെ ഡയറക്ടറുമാണ് സുചിത്ര.വിസ്മയ മോഹൻലാലും പ്രണവ് മോഹൻലാലും ആണ് മക്കൾ. മോഹൻലാലിനൊപ്പം പ്രണവ് അടുത്തിടെ സിനിമയിലേക്ക് പ്രവേശിച്ചു. ഗംഭീര സ്വീകരണം ആണ് മലയാളികൾ പ്രണവിന് നൽകിയത്. കഴിഞ്ഞയാഴ്ച ഇറങ്ങിയ വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു. സിനിമയ്ക്ക് പുറമേ ബിഗ് ബോസിലൂടെ തന്റെ നിലപാടുകളും ഉറച്ച തീരുമാനങ്ങളും എടുക്കുന്ന നിരന്തരം പ്രേക്ഷകരോട് സംവദിക്കുന്ന നടനാണ്

മോഹൻലാൽ. ആ നിലയിൽ പ്രേക്ഷകർക്ക് മോഹൻലാലിനോട് വലിയ മതിപ്പാണ്. യൂത്തിനെയും കുട്ടികളെയും മധ്യവയസ്കരെയും ഒക്കെ ഒരുപോലെ ആനന്ദിപ്പിക്കാനും ചിരിപ്പിക്കാനും മോഹൻലാലിനെ ഇന്നോളം കഴിഞ്ഞു.1980 ൽ മലയാളത്തിൽ ഇറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു മോഹൻലാന്റെ ആദ്യ സിനിമ. പിന്നീട് ലോകോത്തര സിനിമകളിൽ ഒന്നിനൊന്നു മെച്ചമുള്ള അഭിനയവുമായി മുന്നേറി. മലയാള സിനിമയിൽ അറിയപ്പെടുന്ന നക്ഷത്രമായി ഇദ്ദേഹം മാറി കഴിഞ്ഞു.

Rate this post