നവ്യയുടെ ഗർഭം താഴെ വീഴുന്നു.!!കള്ള ഗർഭം കണ്ടു പൊക്കി ഞെട്ടലോടെ നവ്യ.!! അനന്തപുരിയിൽ നിന്ന് നവ്യയെ പുറത്താക്കി മുത്തശ്ശൻ.!! | Patharamattu Today Episode April 22
Patharamattu Today Episode April 22: ഏഷ്യാനെറ്റ് പരമ്പരയിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ, അനന്തപുരി തറവാട്ടിൽ പൗർണ്ണമി നാളിലെ പൂജ നടക്കാൻ പോവുന്നതാണ്. അതിൻ്റെ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുൻപ് എല്ലാവരോടുമായി മുത്തശ്ശൻ നിങ്ങളുടെ ഓരോരുത്തരുടെയും ആഗ്രഹം ഒരു പേപ്പറിൽ എഴുതി ഇന്നത്തെ ദിവസം പൂജാമുറിയിൽ വയ്ക്കാൻ പറയുകയായിരുന്നു. അങ്ങനെ എല്ലാവരും ഓരോന്നായി എഴുതിയ ശേഷം നയനയോട് പൂജാമുറിയിൽ കൊണ്ടു വയ്ക്കാൻ പറയുകയാണ്. എന്നാൽ നയന ആദർശിനോട് നിങ്ങൾ എന്താണ് എഴുതിയതെന്ന്
ചോദിക്കുകയാണ്. ആദർശ് പറയാത്തതിനാൽ നയന പൂജാമുറിയിൽ ആദർശ് എഴുതിയത് നോക്കാൻ പോയപ്പോഴാണ് അനി വന്ന് അനാമികയും കുടുംബവും
വരുന്നതും, അവർ വരുന്നത് എങ്ങനെയെങ്കിലും ഇല്ലാതാക്കി തരുമോ എന്ന് പറയുകയാണ്. അവർ വരട്ടെയെന്നാണ് നയന പറയുന്നത്. അപ്പോഴാണ് കനകദുർഗയും ഗോവിന്ദനും, നന്ദുവും വരുന്നത്. എന്നാൽ നന്ദുവിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. അപ്പോഴാണ് നയന പൂജാമുറിയിൽ നിന്നും ആദർശ് എഴുതിയത് നോക്കാൻ പോയപ്പോഴാണ് ജാനകി വന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടെന്ന് പറയുന്നത്. അപ്പോഴാണ് ദേവയാനി ഞങ്ങൾ നിങ്ങളെ പൂജയ്ക്കല്ല ക്ഷണിച്ചതെന്നും, പണം വാങ്ങാൻ വരാൻ വേണ്ടി വിളിച്ചതാണെന്ന് പറയുകയാണ്. അപ്പോഴാണ് അനാമികയുടെ
അച്ഛനും അമ്മയും വരുന്നത്. അവിടെ സ്വീകരിച്ച ശേഷം പൂജകൾ നടക്കുകയാണ്. പൂജ കഴിഞ്ഞ ശേഷം അനാമികയുടെ അച്ഛൻ വിവാഹക്കാര്യം സംസാരിക്കുകയാണ്. അപ്പോൾ മുത്തശ്ശൻ പറഞ്ഞത് ഇവിടെ വരുന്ന പെൺകുട്ടികൾക്ക് സംസ്കാരമാണ് വേണ്ടതെന്നും, കയറി വന്ന രണ്ടു പേർക്കും അത് ഉണ്ടെന്നും. അപ്പോഴാണ് അനിയും നന്ദുവും പുറത്ത് നിന്ന് പലതും സംസാരിക്കുകയാണ്. അതു അകത്ത് നിന്ന് കണ്ടു
കൊണ്ട് അനാമിക വരികയാണ്. നന്ദുവിനോട് സംസാരിക്കുന്നത് കണ്ട് മോശമായാണ് അനാമിക സംസാരിക്കുന്നത്. പിന്നീട് കാണുന്നത് എല്ലാവരും ചേർന്ന് ഡാൻസ് കളിക്കുകയാണ്. അപ്പോഴാണ് നവ്യയുടെ വയറ്റിൽ വച്ച പാഡ് വീഴുന്നത്. ഡാൻസ് കളിക്കുന്നതിനിടയിൽ അത് വീഴുകയാണ്. ഡാൻസിൽ മതിമറന്ന നവ്യ ഇതൊന്നും അറിഞ്ഞില്ല. അപ്പോഴാണ് നയന അത് ചവുട്ടി പോകുന്നത്. ഉടൻ തന്നെആരും കാണാതെ റൂമിൽ കൊണ്ടാക്കുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.