വർഷങ്ങൾക്കുശേഷം വീണ്ടും ആ മാജിക്.!! മാണിക്യവും കാർത്തുമ്പിയും വീണ്ടും ഒന്നിക്കുന്നു.!! മോഹൻലാൽ ശോഭന ചിത്രം ഈ വർഷം തന്നെ തിയേറ്ററുകളിൽ.!! | Mohanlal And Shobhana Reunite Movie

Mohanlal And Shobhana Reunite Movie: 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ പ്രിയ ജോഡികളായ മോഹൻലാൽ, ശോഭന ജോഡികൾ ഒന്നിക്കുന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു.അതിൻ്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം രജപുത്ര രഞ്ജിത്താണ്. മോഹൻലാലിൻ്റെ 360-മത്തെ ചിത്രമായ
ഈ ചിത്രം നീണ്ട ഇടവേളക്ക് ശേഷം ഈ താരജോഡികൾ ഒന്നിക്കുന്ന സിനിമ എന്നൊരു പ്രത്യേകത കൂടി ഉണ്ട്. 2009-ൽ ‘സാഗർ ഏലിയാസ് ജാക്കി’ എന്ന ചിത്രത്തിനു ശേഷമാണ് മോഹൻലാൽ ശോഭന

ഒരുമിച്ചെത്തുന്നത്. ടി പി ബാലഗോപാലൻ എം എ, നാടോടിക്കാറ്റ്, തേന്മാവിൻ കൊമ്പത്ത്, പക്ഷേ, മിന്നാരം, മാമ്പഴക്കാലം തുടങ്ങി മലയാള സിനിമയിൽ 26 ഓളം ചിത്രങ്ങളിൽ ജോഡികളായി മോഹൻലാൽ ശോഭന ചിത്രങ്ങൾ അക്കാലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തിൽ നിരവധി സൂപ്പർ താരങ്ങൾ അണിനിരക്കുമെന്നാണ് പുറത്തു വരുന്ന വിവരം. മൂന്നു മാസം കൊണ്ട്

ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ചിത്രത്തിൻ്റെ വിശേഷവുമായി ശോഭന സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലായിരുന്നു ശോഭന മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ പൂജാ ചടങ്ങിലെ വിശേഷവുമായി മോഹൻലാൽ എത്തിയതിന് പിന്നാലെയാണ് ചിപ്പിയും താരത്തിൻ്റെ നിർമ്മാണത്തിലുള്ള സിനിമയുടെ പൂജാവിശേഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ

പങ്കുവച്ചിരുന്നു. കൈ കൊടുത്തുകൊണ്ട് മോഹൻലാൽ ശോഭനയെ സ്വീകരിച്ചിരുന്നു. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറായാണ് മോഹൻലാൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. റാന്നിയും തൊടുപുഴയിലുമാണ് പ്രധാന ഷൂട്ടിംങ്ങ് ലൊക്കേഷനുകൾ നടക്കുക. മലയാളികളുടെ മനം കവർന്ന മാണിക്യൻ്റെയും കാർത്തുമ്പിയുടെയും പുതിയ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Rate this post