ചിക്കൻ കറി മാറിനിൽക്കും ;അസാധ്യ രുചിയിൽ പപ്പായ വെച്ച് ഒരു അടിപൊളി കറി .!! | Pappaya Curry Recipe Viral
Coriander powder – 1½ tsp
Cumin seeds – ½ tsp
Mustard seeds – ½ tsp
Curry leaves – a few
Coconut milk (or grated coconut paste) – ½ cup
Salt – to taste
Coconut oil / any healthy oil – 2 tbsp
Water – as needed
Coriander leaves
Pappaya Curry Recipe Viral: നമ്മുടെയെല്ലാം വീടുകളിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കുമല്ലോ പപ്പായ. സാധാരണയായി പച്ച പപ്പായ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ കഴിക്കാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. കാരണം പപ്പായയുടെ കറ ഒരു പ്രത്യേക രുചിയോട് കൂടി ഉള്ളതിനാൽ അത് ഏത് രീതിയിൽ വച്ചാലും വലിയ രീതിയിൽ രുചി ലഭിക്കാറില്ല. അതേസമയം വളരെയധികം രുചിയോടു കൂടി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പപ്പായ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കിയാലോ?
ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ മീഡിയം സൈസിലുള്ള ഒരു പച്ച പപ്പായ എടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് കഷ്ണങ്ങളാക്കി മുറിച്ച് കുരു പൂർണമായും കളഞ്ഞെടുക്കുക. ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞുവച്ച പപ്പായ കഷ്ണങ്ങൾ ഇട്ട് ചൂടാക്കി മാറ്റിവയ്ക്കുക.ശേഷം ചട്ടിയിലേക്ക് ഒരുപിടി അളവിൽ തേങ്ങാക്കൊത്തിട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കാം. ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തതും വെളുത്തുള്ളിയും കൂടി എണ്ണയിലേക്ക് ഇട്ട് മൂപ്പിച്ച് എടുത്തു മാറ്റിവക്കണം. ഈ ചേരുവകളുടെ ചൂട് ആറാനായി മാറ്റിവയ്ക്കാവുന്നതാണ്.
ശേഷം അതേ മൺചട്ടിയിലേക്ക് ഒരുപിടിയളവിൽ ചെറിയ ഉള്ളി, കറിവേപ്പില, പച്ചമുളക് കീറിയത് എന്നിവയിട്ട് നല്ലതുപോലെ മൂത്ത് വരുമ്പോൾ ഒരു ടീസ്പൂൺ അളവിൽ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് കരിയാത്ത രീതിയിൽ ചൂടാക്കി എടുക്കണം. പൊടികളുടെ പച്ചമണം പോയി തുടങ്ങുമ്പോൾ അതിലേക്ക് ഒരു വലിയ തക്കാളി കൂടി അരിഞ്ഞു ചേർക്കാവുന്നതാണ്. തക്കാളി അരപ്പിൽ നല്ലതുപോലെ വഴണ്ട് വന്നു കഴിഞ്ഞാൽ വറുത്തുവെച്ച തേങ്ങയും ഇഞ്ചി വെളുത്തുള്ളി എന്നിവയും പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. കറി തിളച്ചു വരുമ്പോൾ വറുത്തുവച്ച പപ്പായ കഷ്ണങ്ങൾ കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ ഒന്നുകൂടി ചൂടാക്കി എടുക്കുക.
അടുത്തതായി കറിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും,വറ്റൽ മുളകും,ചെറിയ ഉള്ളിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ചെടുത്ത ശേഷം അതുകൂടി കറിയിലേക്ക് ചേർത്തു കഴിഞ്ഞാൽ കിടിലൻ പപ്പായ കൊണ്ടുള്ള ഒഴിച്ചുകൂട്ടാൻ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Pappaya Curry Recipe Viral
🧺 Ingredients
- Raw Papaya – 1 medium (peeled & diced)
- Onion – 1 (finely chopped)
- Tomato – 1 (chopped)
- Green Chilies – 2 (slit)
- Garlic – 4 cloves (crushed)
- Ginger – 1 inch (grated)
- Mustard Seeds – ½ tsp
- Cumin Seeds – ½ tsp
- Curry Leaves – a few
- Turmeric Powder – ½ tsp
- Red Chili Powder – 1 tsp
- Coriander Powder – 1½ tsp
- Coconut Milk – ½ cup (or thick coconut paste)
- Coconut Oil – 2 tbsp
- Salt – to taste
- Water – as needed
- Fresh Coriander Leaves – for garnish
🍳 Preparation
- Peel and dice papaya into small cubes.
- Boil papaya with a little salt till tender (not mushy). Drain and keep aside.
- In a pan, heat coconut oil, add mustard + cumin seeds, and let them crackle.
- Add curry leaves, green chilies, ginger, garlic, and onion – sauté till golden.
- Add tomato, cook till soft.
- Mix in turmeric, chili, and coriander powders – sauté until aromatic.
- Add boiled papaya cubes and toss gently in the masala.
- Pour coconut milk, simmer for 3–4 minutes on low flame.
- Adjust salt and consistency, garnish with fresh coriander.