ഉയിരിനും ഉലഗത്തിനും ഒന്നാം പിറന്നാൾ.!! മലേഷ്യയിൽ ട്വിൻസ് ഒന്നാം പിറന്നാൾ ആഘോഷവുമായി ലേഡി സൂപ്പർസ്റ്റാർ.!! | Nayanthara Wikki Son’s First Birthday

Nayanthara Wikki Son’s First Birthday : ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന താരമൂല്യമുള്ള നടിയാണ് നയൻ‌താര. മലയാള സിനിമ ചാനലിലൂടെ അവതാരികയായി എത്തുകയും പിന്നീട് ഏതാനും ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലേക്ക് കടന്ന് തന്റെതായ സ്ഥാനമുണ്ടാക്കിയ താരം കൂടിയാണ് നയൻ‌താര. തമിഴ് മേഖലയിലാണ് തനിക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കുകയും ഇന്ന് കാണുന്ന നയൻ‌താരയെയാക്കി മാറ്റിയതും തമിഴ് ഇൻഡസ്ട്രി തന്നെയായിരുന്നു.

അതുപോലെ തന്നെ ആരാധകരുടെ പ്രിയ ദമ്പതികളാണ് നയൻ‌താരയും വിഘ്നേഷ് ശിവനും. ഇരുവരുടെ ഇരട്ട കുട്ടികളയായ ഉയിരും, ഉലഗവും ആരാധകർക്ക് സുപരിചിതമാണ്. ഈ വർഷത്തിലെ ഓണം ഇരുവരുടെയും ആദ്യ ഓണമായിരുന്നു. ഈയൊരു വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഇതാ ഇരട്ട കുട്ടികളുടെ പിറന്നാൾ ദിനത്തിന്റെ ഭാഗമായി വിഘ്നേഷ് ശിവൻ പങ്കുവെച്ച കുറച്ച് ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഏറെ ജനശ്രെദ്ധ നേടുന്നത്.

നയൻ‌താരയെയും ചിത്രങ്ങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. നിരവധി താരങ്ങളും ഒരുപാട് ആരാധകരുമാണ് പിറന്നാൾ ദിന ആശംസകളുമായി രംഗത്തെത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിഘ്നേഷ് ശിവന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ വൈറലായി മാറിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഉയിരും, ഉലഗവും ജനിച്ച വാർത്ത ആരാധകരൊടും, ലോകത്തോടും താരദമ്പതികൾ അറിയിച്ചത്. നീണ്ട ഏഴ് വർഷം പ്രണയത്തിനോടുവിലാണ് ഇരുവരും വിവാഹിതരായത്.

അതുപോലെ തന്നെ നയൻ‌താര ഏറ്റവും അവസാനമായി അഭിനയിച്ച ചലച്ചിത്രമാണ് ജവാൻ. സിനിമയുടെ നായകനായി എത്തിയിരുന്നത് ഇന്ത്യൻ സൂപ്പർസ്റ്റാർ ഷാരുഖ് ഖാമായിരുന്നു. അറ്റ്ലീയായിരുന്നു സിനിമയുടെ സംവിധാനം നിർവഹിച്ചിരുന്നത്. തമിഴ് ഇൻഡസ്ട്രി കണ്ട എക്കാലത്തെയും മികച്ച വിജയമാണ് ജവാൻ എന്ന സിനിമയെ സിനിമ പ്രേമികൾ നോക്കി കാണുന്നത്.

Rate this post