ഈ വെള്ളം ഒന്ന് സ്പ്രേ ചെയ്‌താൽ മതി; മുടി മുഴുവൻ കട്ട കറുപ്പായി വളരും, നരച്ച മുടി എല്ലാം നാച്ചുറലായി കറുപ്പിക്കാം | Natural Hair Dye Spray
Natural Hair Dye Spray : മുടിയിൽ മെലാനിൻ കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുമ്പോൾ അവയ്ക്ക് നര, വെള്ള അല്ലെങ്കിൽ വെള്ളി പോലുള്ള സുതാര്യമായ നിറം ലഭിക്കും. ഇതിനെ നമ്മൾ സാധാരണയായി നര എന്ന് വിളിക്കുന്നു. ചിലർക്ക് നരച്ച മുടി ഭംഗിയായി നിലനിർത്താൻ കഴിയുമെങ്കിലും, വെളുത്ത മുടിയെ ഭയപ്പെടുന്നവരും കൃത്രിമ മുടിയുടെ നിറം ഉപയോഗിച്ച് അത് മറക്കുന്നവരോ അല്ലെങ്കിൽ സ്വാഭാവികമായും ശാശ്വതമായും നരച്ച മുടി മാറ്റാനുള്ള വഴികൾ തേടുന്നവരോ ഉണ്ട്.
ഇതിനായി എല്ലാവരും പെട്ടെന്ന് ചെയ്യുന്ന ഒരു മാർഗം ഹെയർ ഡൈ ഉപയോഗിക്കുക എന്നതാണ്. പലപ്പോഴും നമ്മൾ കടകളിൽ നിന്നും വാങ്ങി വാങ്ങുന്ന ഹെയർ ഡൈകൾ കെമിക്കലുകൾ നിറഞ്ഞതാണ്. എന്നാൽ വളരെ നാച്ചുറലായി മുടി കറുപ്പിക്കുന്ന ഒരു ഹെയർ സ്‌പ്രേയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. നമ്മൾ സാധാരണ വീടുകളിൽ ജലദോഷം പോലുള്ള അസുഖങ്ങൾ വരുമ്പോൾ ഉപയോഗിക്കുന്ന ഒന്നാണ് തുളസിയിലയും പനിക്കൂർക്കയിലയും. ഇത് പലപ്പോഴും നമ്മൾ ആവി കേറ്റി ഇതിന്റെ നീര് പിഴിഞ്ഞെടുക്കുമ്പോൾ ഒരു കറുത്ത നിറം കയ്യിൽ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാറുണ്ട്. ഈ ഇലകളുടെ കറയെ ഉപയോഗപ്പെടുത്തിയാണ് നമ്മൾ ഈ ഹെയർ സ്പ്രേ തയ്യാറാക്കി എടുക്കുന്നത്.
അതിനായി ആദ്യമായി നമ്മൾ ഒരു ഇഡലി പാത്രത്തിന്റെ അരിപ്പ പാത്രത്തിൽ കുറച്ച് തുളസിയിലയും പനിക്കൂർക്കയിലയും ചേർത്ത് നന്നായൊന്ന് ആവി കയറ്റിയെടുക്കണം. ഇതിൻറെ തണ്ടുകളും മറ്റും കളയാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ നീര് പിഴിഞ്ഞെടുക്കുമ്പോൾ പ്രയാസമാകും. അടുത്തതായി നമ്മൾ തയ്യാറാക്കി എടുക്കുന്നത് ചായയാണ്. നമുക്കറിയാം ചായ വളരെ കറ പിടിക്കുന്ന ഒന്നാണ്. ചായ വെള്ള വസ്ത്രങ്ങളിലോ മറ്റോ ആയാൽ ആ ഭാഗം നന്നായി കറ പിടിക്കാറുണ്ട്. അതുകൊണ്ട് തന്നെ മുടിയിൽ പുരട്ടാൻ പറ്റിയ വളരെ നല്ലൊരു ചേരുവയാണ് ചായപ്പൊടി. രണ്ടോ മൂന്നോ ടേബിൾ സ്പൂൺ ചായപ്പൊടിയിലേക്ക് വെള്ളമൊഴിച്ച് നല്ലപോലെ തിളപ്പിച്ചെടുക്കാം.
ആവി കയറ്റിയെടുത്ത ഇലകൾ നന്നായി പിഴിഞ്ഞ ശേഷം അതിന്റെ നീര് ഒരു പാത്രത്തിലേക്കെടുക്കാം. ഇതിലേക്ക് തയ്യാറാക്കി വച്ച കട്ടൻ ചായ കൂടെ ചേർത്താൽ നല്ല ഇരുണ്ട നിറത്തിലുള്ള ഹെയർ സ്പ്രേ തയ്യാർ. ഹെയർ പാക്ക് പോലെ ഇത് പുരട്ടിയ ശേഷം കഴുകി കളയേണ്ട ആവശ്യമൊന്നുമില്ല. ഇത് രാത്രി മുടിയിൽ സ്പ്രേ ചെയ്ത് കൊടുത്താൽ രാവിലെ ആവുമ്പോഴേക്കും മുടിയിൽ നന്നായി പിടിക്കും. അതുപോലെ ഷാംപൂ ഉപയോഗിച്ചതിന് ശേഷം ഉപയോഗിച്ചാൽ നല്ല റിസൾട്ട് കിട്ടും. അത്പോലെ തുടർച്ചയായി ഇത് മുടിയിൽ സ്പ്രേ ചെയ്താൽ മുടി എളുപ്പത്തിൽ കറുപ്പ് നിറമാകും. Natural Hair Dye Spray Credit : Kairali Health