ധ്വനിമോൾക് ഒരുവയസായിമാസങ്ങൾ; പുതിയ വിശേഷവാർത്തയുമായി മൃദുല വിജയ്.!! | Mrithula Vijay Birthday Surprise Video

Mrithula Vijay Birthday Surprise Video: സിനിമയിലൂടെ എത്തി സീരിയലിൽ മികച്ച ജനപ്രീതി നേടിയെടുത്ത താരമാണ് മൃദുല വിജയ്. കരിയറിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് സീരിയലിൽ തന്നെയുള്ള യുവ കൃഷ്ണയുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. അധികം വൈകാതെ ധ്വനി എന്ന ഒരു മകൾ കൂടി ഇവർക്കിടയിലേക്ക് കടന്നുവന്നു. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലിലും ഒക്കെ സജീവമായ താര ദമ്പതികൾ തങ്ങളുടെ കുടുംബ വിശേഷങ്ങൾ അടക്കം ആളുകളിലേക്ക് എത്തിക്കാറുണ്ട്.

മൃദുവാ എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ അധികവും ആളുകൾക്കിടയിലേക്ക് എത്തിക്കുന്നത്. മികച്ച ജന പിന്തുണ തന്നെയാണ് ഇവരുടെ ഓരോ വ്ലോഗുകൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. മൃദുലക്കും യുവയ്ക്കും ഉള്ളതിനേക്കാൾ അധികം ഫാൻസ് ഇന്ന് ധ്വനിക്കാണ് ഉള്ളത്. മകൾ പിറന്നതിനു ശേഷം അച്ഛനൊപ്പം സീരിയലിൽ അഭിനയിച്ചതും പിന്നീട് നടത്തിയ ഫോട്ടോഷൂട്ടുമൊക്കെ ഇരുകൈയും നീട്ടിയാണ്

സോഷ്യൽ മീഡിയയും മലയാളികളും ഏറ്റെടുത്തത്. കഴിഞ്ഞദിവസം ധ്വനിയുടെ ജന്മദിന ആഘോഷത്തിന്റെ വിശേഷങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനുശേഷം യൂട്യൂബ് ചാനലിൽ യുവ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം മൃദുലയുടെ ജന്മദിനം നടന്നതിന്റെ ആഘോഷച്ചടങ്ങുകളും സർപ്രൈസും ഒക്കെയാണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. മൃദുല അറിയാതെ ഐസ്ക്രീം കേക്ക് സർപ്രൈസ് ആയി നൽകി ഗിഫ്റ്റ്

അടക്കം യുവ നൽകുന്ന ചിത്രങ്ങളും വീഡിയോയും യൂട്യൂബ് ചാനലിൽ ഏറ്റവും പുതിയ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു ഒപ്പം തങ്ങൾ ജയിലർ കാണാൻ പോകുന്നതിന്റെ സന്തോഷവും യുവ പങ്കുവെക്കുന്നുണ്ട്. എല്ലാവർക്കും ഒപ്പം സന്തോഷമായിരുന്ന് കേക്ക് കഴിക്കുകയും ജന്മദിനം ആഘോഷമാക്കുകയും ചെയ്യുന്ന മൃദുലയ്ക്ക് നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്. ഒപ്പം നമ്മളൊക്കെ മറന്നുപോവുകയും എന്നാൽ ജന്മദിനത്തിൽ എല്ലാവരും ഓർത്തിരിക്കേണ്ട അമ്മയെപ്പറ്റിയും മൃദുല വീഡിയോയിൽ പറയുന്നുണ്ട്. ഇത്രയധികം വേദനകൾ സഹിച്ച് തനിക്ക് ജന്മം നൽകിയ അമ്മയ്ക്ക് ഒരായിരം നന്ദി എന്നാണ് മൃദുല പറയുന്നത്.

Rate this post