ഇനി വരുമ്പോൾ അമ്മയെ കൊണ്ട് വരണം; മോഹലാലിനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് അമ്മയുടെ ഉറ്റസുഹൃത്‌.!! | Mohanlal With His Mother’s Friend

Mohanlal With His Mother’s Friend : മലയാളത്തിൻറെ മഹാനടൻ മോഹൻലാലിനെ അറിയാത്തവരായി ആരും തന്നെ കാണില്ല. അദ്ദേഹത്തിനെ സംബന്ധിക്കുന്ന ഓരോ വാർത്തയും തികഞ്ഞ അഭിമാനത്തോടെയും സന്തോഷത്തോടെയും ആണ് എല്ലാകാലത്തും മലയാളികൾ ഏറ്റെടുക്കുന്നത്. പ്രായഭേദമന്യേ കാല വ്യത്യാസമില്ലാതെയാണ് ആളുകൾ മോഹൻലാൽ എന്ന അതുല്യ നടനെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തിൻറെ ഓരോ

പ്രവർത്തികളും നിറഞ്ഞ കൈയ്യടി മലയാളികൾക്കിടയിൽ ലഭ്യമാകുമ്പോൾ താരത്തിന്റെ വേറിട്ട ചിന്തകളും പ്രവർത്തികളും എന്നും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച വിഷയം ആയി മാറാറുണ്ട്. ഇപ്പോൾ താരം ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഏറെ നാളുകൾക്കു ശേഷം തങ്ങളുടെ അയൽക്കാരിയും അമ്മയുടെ ഉറ്റ സുഹൃത്തുമായ സീതാലക്ഷ്മിയെ കാണാൻ

ചെന്നതിന്റെ സന്തോഷമാണ് മോഹൻലാലിന്റെ പുതിയ പോസ്റ്റിൽ നിറയുന്നത്. അമ്മ ശാന്തകുമാരിയുടെ ഉറ്റ സുഹൃത്തും തിരുവനന്തപുരം മുടവൻ മുകളിലെ വീട്ടിൽ തങ്ങളുടെ അയൽക്കാരിയുമായ സീതാലക്ഷ്മിയെ കാണാൻ ചെന്നപ്പോൾ ഏറെനേരം സംസാരിച്ചിരുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു. സാഹിത്യകാരൻ പി കേശവദേവിന്റെ പത്നിയായ സീതാലക്ഷ്മി ഇപ്പോൾ മകനായ ഡോക്ടർ ജ്യോതിദേവിനൊപ്പമാണ് കഴിയുകയുന്നത്. ജ്യോതിദേവാണ് തൻറെ അമ്മയെ കാണാൻ മോഹൻലാൽ എത്തിയതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരിലേക്ക് എത്തിച്ചത്. വനമേഖല പ്രദേശത്ത് ഉണ്ടായിരുന്ന ഏക വീട്ടിലെ വീട്ടുകാരിയായ സീതാലക്ഷ്മിയുമായി,

ഭർത്താവും കുഞ്ഞിലാലുമൊത്ത് വീടു മാറിയെത്തിയ ശാന്തകുമാരിക്ക് വളരെ പെട്ടെന്ന് ഒരു ആത്മബന്ധം ഉടലെടുത്തിരുന്നു.മണിക്കൂറുകളോളം സംസാരിക്കുന്ന ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന ഒറ്റ സുഹൃത്തുക്കളായി ഇവർ മാറിയപ്പോൾ ആ ബന്ധം കുടുംബത്തിനും ഉടലെടുത്തിരുന്നു. ഇപ്പോൾ നീണ്ട നാളുകൾക്ക് ശേഷം അമ്മയുടെ ഉറ്റ സുഹൃത്തിനെ കാണാൻ എത്തിയിരിക്കുകയാണ് മോഹൻലാൽ. ആശുപത്രി കിടക്കയിൽ നിന്ന് അമ്മയുടെ കൂട്ടുകാരിക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുന്ന മോഹൻലാലിൻറെ ചിത്രങ്ങൾ ജ്യോതിദേവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ തന്നെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Rate this post