പ്രകാശന്റെ മര ണം ഉറപ്പായി.!! വിക്രം ജയിലിലായതറിഞ്ഞ് വിങ്ങിപൊട്ടി മൂങ്ങ മുത്തശ്ശി.!! | Mounaragam Today Episode June 11

Mounaragam Today Episode June 11: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വളരെ വേദനാജനകമായ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കോടതിവിധി വിക്രമിനെതിരായി വന്നപ്പോൾ ആകെ വിഷമത്തിലായി പ്രകാശൻ നെഞ്ചുവേദന വന്ന് ആശുപത്രിയിൽ ആവുകയായിരുന്നു. പ്രകാശൻ ആശുപത്രിയിലായത് അറിഞ്ഞ് മൂങ്ങ ഓടിയെത്തിയപ്പോൾ എന്താണ് സംഭവിച്ചത് എന്ന് പ്രകാശനോട് ചോദിക്കുകയാണ്. എന്നാൽ പ്രകാശൻ നടന്ന കാര്യങ്ങൾ ഒന്നും പറയുന്നില്ല.

അതേ ആശുപത്രിയിൽ തന്നെ ആൽബി അഡ്മിറ്റ് ആയതിനാൽ അവിടെ സോണി ഉണ്ടായിരുന്നു. സോണിയോട് മൂങ്ങ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ സോണി കൊച്ചുമോൻ്റെ യും മകൻ്റെയും കാര്യങ്ങൾ പറയുകയും, നിങ്ങളോട് ഒരു കനിവുമില്ലെന്ന് പറയുകയാണ്. പിന്നീട് മൂങ്ങ ചെക്കപ്പിന് വന്ന കാദംബരിയോടും രതീഷിനോടും പ്രകാശന് മരുന്ന് വാങ്ങാനുള്ള പണത്തിനായി ചോദിക്കുകയാണ്. എന്നാൽ കാദംബരിയും രതീഷും ഒന്നും നൽകുന്നില്ല. പിന്നീട് കാണുന്നത് കല്യാണിയെയാണ്.

കാദംബരി കല്യാണിയെ വിളിച്ച് അച്ഛൻ്റെ കാര്യവും, മൂങ്ങ പണമില്ലാതെ വിഷമിക്കുന്ന കാര്യമൊക്കെ പറയുകയാണ്. ഇത് കേട്ട കല്യാണി വിക്രം ജയിലിലായതാണ് പ്രകാശൻ ആശുപത്രിയിലാകാൻ കാരണമെന്ന് പറയുകയാണ്. ഈ കാര്യം പറയാൻ വേണ്ടി രതീഷ് മൂങ്ങയോട് വിക്രം ജയിലിലായ കാര്യം പറയുകയാണ്. നിങ്ങളുടെ സ്വഭാവം മാറ്റിയില്ലെങ്കിൽ നിങ്ങളുടെ ജീവിതവും ബുദ്ധിമുട്ടിലാവുമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് കല്യാണി രൂപയെ കാണാൻ പോവുകയാണ്.

രൂപയോട് പ്രകാശൻ്റെ കാര്യങ്ങളൊക്കെ പറയുകയാണ്. അപ്പോഴാണ് ശാരി അവിടേയ്ക്ക് വരുന്നത്. പുറത്ത് കല്യാണിയുടെ കാർ കണ്ട ശാരി അവരെന്താണ് സംസാരിക്കുന്നതെന്നറിയാൻ ഒളിത്ത് നിന്ന് കേൾക്കുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ മൗനരാഗത്തിൽ നടക്കാൻ പോകുന്നത്.

Rate this post