ലണ്ടനിൽ ടെസ്‌ല നാട്ടിൽ ലാൻഡ് റോവർ ഡിഫെൻഡർ.!! കോടികൾ വിലമതിക്കുന്ന ആഡംബര കാറ് സ്വന്തമാക്കി മനോജ്‌ കെ ജയൻ.!! | Manoj K jayan Buy New Land Rover Definder Car

Manoj K jayan Buy New Land Rover Definder Car: മലയാളികൾ എന്നും ഓർമിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയത്തിൽ ഇടം പിടിച്ച താരമാണ് മനോജ്‌ കെ ജയൻ. കുട്ടൻ തമ്പുരാൻ മുതൽ ദിഗംബരൻ വരെ മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന അഭിനയം കാഴ്ച വെച്ചിട്ടുള്ള മനോജ്‌ കെ ജയന് ഓരോ മലയാളികളുടെ മനസ്സിലും പ്രത്യേക സ്ഥാനമാണ് ഉള്ളത്.മൂന്ന് സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ സ്വന്തമാക്കിയ താരമാണ് മനോജ്‌ കെ ജയൻ. നടനായി മാത്രമല്ല മികച്ച ഒരു ഗായകനായും താരം

അറിയപ്പെടുന്നുണ്ട്. കർണാടിക് സംഗീതത്തിൽ ആഗ്രകണ്യരായ ആയിരത്തോളം ഹിറ്റ് ഗാനങ്ങൾ സൃഷ്‌ടിച്ച ജയവിജയൻമാരിൽ കെ ജി ജയന്റെ മകനാണ് മനോജ്‌ കെ ജയൻ. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ഇപ്പോഴും വളരെ ആക്റ്റീവ് ആണ് താരം.ദിലീപ് നായകനായ അമ്മിണിയിൽ ആണ് താരം അഭിനയിച്ചു അവസാനം പുറത്തിറങ്ങിയ ചിത്രം. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്ക് വെയ്ക്കാറുണ്ട്. ഈയടുത്താണ്

താരത്തിന്റെ പിതാവും മലയാളത്തിലെ പ്രശസ്ത സംഗീതജ്ഞനുമായ കെ ജി ജയൻ അ ന്ത രിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കിടപ്പിലായിരുന്ന അച്ഛന്റെ മ ര ണത്തിന്റെ ദുഃഖത്തിൽ നിന്ന് കര കയറുന്നതേ ഉള്ളു താരവും കുടുംബവും.ലണ്ടനിലും കേരളത്തിലുമയാണ് താരത്തിന്റെ താമസം. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ താരം പങ്ക് വെയ്ക്കാറുണ്ട്. ഈയടുത്താണ് ലണ്ടനിൽ

ആഡംബര വാഹനമായ ടെസ്‌ല താരം സ്വന്തംക്കിയത്. ഇപോഴിതാ കേരളത്തിലും ഒരു ലാൻഡ് റോവർ ഡിഫെൻഡർ താരം സ്വന്തമാക്കിയിരിക്കുകയാണ്. 93.5 ലക്ഷം മുതൽ 2.30 കോടി വരെയാണ് വാഹനത്തിന്റെ വില. വാഹനം സ്വന്തമാക്കുന്ന വിഡിയോയും ചിത്രങ്ങളും എല്ലാം താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്.

Rate this post