വിക്രത്തെ തകർക്കാൻ അവൾ എത്തുന്നു.!! ശരണ്യയുടെ നിർബന്ധത്തിൽ മൊഴിമാറ്റിപ്പറഞ്ഞ് ‘അമ്മ; ഞെട്ടലോടെ കല്യാണി.!! | Mounaragam Today Episode January 26

Mounaragam Today Episode January 26: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വിക്രം ജയിലിലായതിൻ്റെ കാര്യങ്ങൾ പറഞ്ഞ് രതീഷ് പ്രകാശനെ വഴക്കു പറയുന്നതായിരുന്നു. പിന്നീട് കാണുന്നത് വിക്രം മാലപറിച്ച് പോയ ആ അമ്മയെയും മകളെയുമാണ്. അവർ രണ്ടു പേരും നാളെ കോടതി കൂടുന്ന കാര്യങ്ങളെക്കുറിച്ചാണ്. അമ്മ നാളെ കോടതിയിൽ പോയാൽ വിക്രമിന് അനുകൂലമായ മൊഴി നൽകണമെന്നാണ്.

ഇത് കേട്ട് ഭാനുമതി ആകെ ഞെട്ടിപ്പോയി. എന്താണ് മോളെ നീ പറയുന്നത്. എൻ്റെ മാലപറിച്ചു പോയത് കൂടാതെ അവൻ എന്നെ ചവിട്ടി വീഴ്ത്തുകയും ചെയ്തിരുന്നു. അതൊന്നും അമ്മ ഇപ്പോൾ കാര്യമാക്കേണ്ടതില്ലെന്നും, ഞാൻ പറയുന്നതു പോലെ ഇപ്പോൾ ചെയ്താൽ മതിയെന്നും പറയുകയാണ് ഭാനുമതിയുടെ മകൾ ശരണ്യ. നാളെ വിക്രമിന് അനുകൂലമായി അമ്മ കോടതിയിൽ മൊഴി നൽകണം. പിന്നീട് രണ്ടു പേരും കൂടി ജയിലിൽ വിക്രമിനെ കാണാൻ പോവുകയാണ്.

ലോക്കപ്പിലുള്ള വിക്രമിനോട് ശരണ്യ പലതും പറയുകയും, അവസാനമായി നാളെ കോടതി കൂടുമ്പോൾ എൻ്റെ അമ്മ നിനക്ക് അനുകൂലമായി കോടതയിൽ പറയുമെന്നും, അതിനു പകരമായി നീ എന്നെ കല്യാണം കഴിക്കണമെന്നാണ് ശരണ്യ വിക്രമിനോട് പറയുന്നത്. ഇത് കേട്ട വിക്രം ഒന്ന് ഞെട്ടിയെങ്കിലും, പിന്നീട് സമ്മതിക്കുകയായിരുന്നു. പിന്നീട് ഭാനുമതിയും ശരണ്യയും പുറത്തിറങ്ങുമ്പോഴാണ് കല്യാണിയും കിരണും അവിടെ വരുന്നത്. ഭാനുമതിയെ കണ്ടതും കല്യാണി നാളത്തെ വിധിയെക്കുറിച്ച് പറയുകയാണ്. എന്നാൽ ശരണ്യ നമുക്ക് ഈ കേസ് മുന്നോട്ടു കൊണ്ടുപോവാൻ താൽപര്യമില്ലെന്നും, കോടതി കയറിയിറങ്ങാൻ എൻ്റെ അമ്മയ്ക്കാവില്ലെന്നും, ഞങ്ങളെ വെറുതെ വിടണമെന്നും പറയുകയാണ് ശരണ്യ. ഇത് കേട്ട കിരണും കല്യാണിയും ഒന്ന് ഞെട്ടിയെങ്കിലും,

പിന്നെ അധികമൊന്നും പറഞ്ഞില്ല. അപ്പോഴാണ് പ്രകാശൻ മകനെ കാണാൻ വരുന്നത്. വരുമ്പോൾ തന്നെ കിരണിനെയും കല്യാണിയെയും കണ്ട ദേഷ്യത്തിലായിരുന്നു പ്രകാശൻ. നിങ്ങൾ എന്തിനാണ് ഇവിടെ വന്നതെന്നും, എൻ്റെ മകനെ കണ്ട്, സന്തോഷിക്കാനാണോയെന്നും പറയുകയാണ് പ്രകാശൻ. പിന്നീട് കിരണിനോടും കല്യാണിയോടും പലതും പറഞ്ഞ് പ്രകാശൻ വഴക്കിടുകയായിരുന്നു. പിന്നീട് കാണുന്നത് പ്രകാശൻ വിക്രമിനെ ലോക്കപ്പിൽ പോയി കാണുന്നതാണ്. അപ്പോഴാണ് വിക്രം ശരണ്യ പറഞ്ഞ കാര്യം പ്രകാശനോട് പറയുന്നത്. ഇത് കേട്ട പ്രകാശൻ ഞെട്ടുകയാണ്.ഇതോടെ ഇന്നത്തെ പ്രൊേമോ അവസാനിക്കുകയാണ്.

Rate this post