തുടക്കം തകർത്തടുക്കി ജിപി ഗോപിക മൈലാഞ്ചി കല്യാണം.!! മഞ്ഞയിൽ കുളിച്ച് സാന്ത്വനം അഞ്ജലി; മൊഞ്ചു കൂട്ടാൻ താരങ്ങളും.!! | G.P-Gopika Mehandi Celebration Video

G.P-Gopika Mehandi Celebration Video: സിനിമ സീരിയൽ പ്രേമികളുടെ പ്രിയതാരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. സാന്ത്വനം എന്ന പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഗോപിക അനിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. ഇപ്പോഴിതാ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും വിവാഹ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത് തന്നെ ആരാധകർക്ക് വലിയ ഒരു ഞെട്ടലായിരുന്നു.

എന്നാൽ ഇതിനുശേഷം ഇവരുടെ വിവാഹ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. വിവാഹത്തോടെ അനുബന്ധിച്ചുള്ള എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ഇരുവരും ആരാധകരെ അറിയിക്കുന്നുണ്ട്. വിവാഹത്തിനായുള്ള പർച്ചേസിന്‍റെ മറ്റും വീഡിയോ ഇതിനോടകം തന്നെ പങ്കുവെക്കപ്പെട്ടു കഴിഞ്ഞു. അതുപോലെതന്നെ വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങളും വൈറലായിരുന്നു.എങ്ങനെയാണ് കല്യാണ ആലോചന വന്നത് എന്നതും പെണ്ണ് കണ്ടത് എന്നും, നിശ്ചയത്തിലേക്ക്

എത്തിയത് എന്നുമൊക്കെ ഗോവിന്ദ് പദ്മസൂര്യയും ഗോപികയും നേരത്തെ ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഗോപിക തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ബ്രൈഡ് ടു ബി ചടങ്ങിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് ചിത്രങ്ങൾക്കു താഴെ ആശംസകളും കമന്റുകളുമായി എത്തിയത്. എന്നാൽ ഇപ്പോൾ ഇതാ ഗോവിന്ദ് പത്മസൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത് മെഹന്ദി ചടങ്ങിന്റെ ദൃശ്യങ്ങളാണ്.
വരന്റെ കയ്യിൽ മെഹന്തി അണിയിക്കുന്ന

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദൃശ്യങ്ങളിൽ കാണാം. വളരെ സന്തോഷവാനായി എല്ലാവരുടെയും ഒപ്പം നിൽക്കുന്ന ജിപിയാണ് വീഡിയോയിലെ ഹൈലൈറ്റ്. 28 ജനുവരി 2024 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഈ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് താരങ്ങളും ആരാധകരും. ഗോപിക ഇനി ഏതെല്ലാം ദൃശ്യങ്ങളും വീഡിയോകളുമായിരിക്കും പങ്കുവയ്ക്കുക എന്ന് കാത്തിരുന്ന് കാണേണ്ടിവരും. നിരവധി പേരാണ് ഇവർ പങ്കുവെക്കുന്ന ദൃശ്യങ്ങൾക്കു താഴെ ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. വിവാഹത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകരിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.

Rate this post