അവസാനം ആ സുദിനം വന്നെത്തി .. മക്കളെയും മരുമകളെയും ചേർത്ത് പിടിച്ച് രൂപ ..ഇനി അച്ഛൻ കൂടി എത്തിയ പൊളിക്കും ..മൗനരാഗം ഇനി സന്തോഷത്തിന്റെ നാളുകൾ .. കയ്യടിച്ച് പ്രേക്ഷകർ ..|Mounaragam Today Episode Malayalam

Mounaragam Today Episode Malayalam : അതെ, ഒന്നാമതാണ്… മൗനരാഗം പരമ്പര ഇനി മുതൽ ഒന്നാം സ്ഥാനത്തുതന്നെ.. ടെലിവിഷൻ പ്രേക്ഷകരുടെ മനം തൊട്ടറിയുന്ന രീതിയിൽ കഥാഗതിയെ മാറ്റിയെടുത്ത ആദ്യചരിത്രം സംഭവിക്കുകയാണ്. പ്രേക്ഷകർ ആഗ്രഹിക്കുന്നത് എന്തെന്ന് മനസ്സിലാക്കി അതിനനുസരിച്ച് മുന്നേറി ഒടുവിൽ ഒന്നാം സ്ഥാനം കീഴടക്കിയിരിക്കുന്നു മൗനരാഗം. ഇപ്പോഴിതാ മൗനരാഗത്തിൽ വീണ്ടും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ചില മുഹൂർത്തങ്ങൾ വരുന്നു എന്നതാണ് പുതിയ പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്.

വിക്രമിന്റെ ഓപ്പറേഷന് വേണ്ടി മാറ്റിവെച്ച തുക കല്യാണിക്ക് ശബ്ദം കിട്ടുന്നതിനുവേണ്ടി വിനിയോഗിക്കണമെന്ന് രൂപ ഡോക്ടറെ അറിയിച്ചുകഴിഞ്ഞു. മാത്രമല്ല സോണിക്ക് ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ കൂട്ടായി ഒരാളെ രൂപ നിയോഗിക്കുകയും ചെയ്തു. അതിനുപിന്നാലെ പ്രോമോ വീഡിയോയിൽ കാണിക്കുന്ന മറ്റൊരു രംഗം രൂപ തൻറെ മക്കളെ തന്നോട് അടുപ്പിക്കുന്നതും സ്നേഹം കൊണ്ട് അവരെ സാന്ത്വനിപ്പിക്കുന്നതുമാണ്.

ഈ മുഹൂർത്തങ്ങളെല്ലാം പ്രേക്ഷകർ ആഗ്രഹിച്ചത് തന്നെ. ഇപ്പോൾ അതെല്ലാം യാഥാർത്ഥ്യമാകുന്നതിന്റെ നേർക്കാഴ്ചയാണ് പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകളായി മൗനരാഗം റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുനിന്നും ഒന്നാം സ്ഥാനത്തെത്തിയ മൗനരാഗത്തിൽ ഇപ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്ന കഥാമുഹൂർത്തങ്ങൾ തന്നെയാണ് വന്നുചേരുന്നത്. മനോനില തെറ്റിയ പെൺകുട്ടിയായി അഭിനയിച്ച സോണി തൻറെ ശത്രുക്കൾക്ക് കൊടുക്കേണ്ടത് കൊടുത്തുകഴിഞ്ഞു.

ഇനി കാലങ്ങളോളം തന്നെ പറ്റിച്ച, തന്നെ ചതിച്ച, സ്നേഹം നടിച്ച് ക്രൂരത കാട്ടിയ സഹോദരനോട് രൂപ ഇനി ക്ഷമിക്കില്ല. മറിച്ച് രൂപ ഇവിടെ തുടങ്ങുകയാണ്..പ്രതികാരത്തിന്റെ ആദ്യ ചുവടുവെയ്പ്പുമായി രൂപ ശക്തയാവുന്നത് ഇനി പരമ്പരയിൽ കാണാം. നലീഫ് ജിയയും ഐശ്വര്യ റാംസായിയുമാണ് മൗനരാഗത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൗനരാഗത്തിൽ ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത് കല്യാണിക്ക് ശബ്ദം കിട്ടുന്ന ആ സുന്ദരമുഹൂർത്തത്തിനായാണ്.

5/5 - (1 vote)