അങ്ങനെ രാഹുലിനുള്ള മുട്ടൻ പണി കൊടുത്ത്‌ സി.എസ്; ഇനി രൂപ അഗ്നിയാവുന്നു.!! രാഹുലിനും കുടുംബത്തിനുമുള്ള തിരിച്ചടിയുമായി ഈ ആഴ്ച മൗനരാഗം.പ്രേക്ഷകർക്കിനി സന്തോഷിക്കാം.|Mounaragam Today Episode Malayalam

Whatsapp Stebin

Mounaragam Today Episode Malayalam : മകളെ കൊല്ലാൻ നോക്കിയാൽ ഈ അച്ഛൻ വെറുതെ ഇരിക്കുമെന്ന് കരുതിയോ? സോണിയെ കൊല്ലാനുള്ള ശ്രമങ്ങൾ നടത്തിയതിന് രാഹുലിന് ചന്ദ്രസേനന്റെ വക തക്കതായ ഒരു പണി കിട്ടിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഹുൽ ശ്രമിച്ചുകൊണ്ടിരുന്നത് ആശുപത്രിക്കിടക്കയിലുള്ള സോണിയെ കൊല്ലാനായിരുന്നു. എന്നാൽ ആ ശ്രമങ്ങൾ നടന്നതുമില്ല,

മറിച്ച് ചന്ദ്രസേനന്റെ കയ്യിൽ നിന്ന് രാഹുലിന് കണക്കിന് കിട്ടുകയും ചെയ്തിട്ടുമുണ്ട്. സോണിയുടെ അന്ത്യവാർത്തയുമായി രാഹുൽ വരുമെന്ന് വിചാരിച്ചിരുന്ന ശാരിക്കും സരയുവിനും ഒരു വൻ തിരിച്ചടി കിട്ടിയിരിക്കുകയാണ്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് മൗനരാഗം. തന്റെ ഭർത്താവ് ഒരു ചിത്രകാരനല്ല എന്നും അയാൾ തന്നെ ഇത്രയും നാൾ ചതിക്കുകയായിരുന്നു എന്നും തിരിച്ചറിഞ്ഞപ്പോഴാണ് സോണി ആത്മഹത്യക്ക് ശ്രമിച്ചത്. അതോടെ സോണിയുടെ കഥ കഴിയും

എന്ന് കരുതിയ രാഹുലിനും കുടുംബത്തിനും തെറ്റി. സത്യങ്ങൾ സോണിയെ അറിയിച്ച് പുതിയ മാലപ്പടക്കത്തിന് തുടക്കം കുറിച്ച രാഹുലിന് ഗുണമല്ല, മറിച്ച് വൻ ദോഷമാണ് ഉണ്ടായത്. സോണിയുടെ വായിൽ നിന്നും രൂപ സത്യങ്ങളെല്ലാം മനസിലാക്കിയത് രാഹുലിന് വലിയ അടിയായിട്ടുണ്ട്. സത്യങ്ങൾ മനസിലാക്കിയ രൂപ പുതിയൊരു നാടകത്തിനാണ് തിരശീല ഉയർത്തിയിരിക്കുന്നത്. ഇവിടന്നങ്ങോട്ട് രാഹുലിനുള്ള പണികൾ തുടങ്ങുകയാണ്. താൻ തന്റെ

ഉറ്റമിത്രമായി കണ്ട് വിശ്വസിച്ചയാൾ തന്നെ ചതിച്ചതറിഞ്ഞ് മനം നൊന്ത് വേദനിക്കുമ്പോഴും രൂപയുടെ മനസ്സിൽ ആ തീ ആളിക്കത്തുകയാണ്. ഇനിയുള്ള ദിവസങ്ങൾ രൂപ ഭരിക്കും. രാഹുലിനുള്ള ശിക്ഷ രൂപ തന്നെ വിധിക്കും. നടൻ സാബു ഉഗ്രൻ നെഗറ്റീവ് റോളിൽ രാഹുലായി എത്തുമ്പോൾ ബീന ആന്റണിയും ദർശനയും മറ്റ് വില്ലൻ കഥാപാത്രങ്ങളായി കൂടെയുണ്ട്. നലീഫ് ജിയാ, ഐശ്വര്യ രാംസായി, ശ്രീ ശ്വേത, കല്യാൺ ഖാന്ന, കാർത്തിക് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പരമ്പരയാണ് മൗനരാഗം.

Rate this post