സിദ്ധാർത്ഥിന്റെ മനസ് സുമിത്ര തിരിച്ചറിയുമോ ? ശ്രീനിലയം സന്തോഷത്തിമർപ്പിൽ; രോഹിത്-സുമിത്ര വിവാഹം വിരഹത്തിലേക്കോ? ആകാംക്ഷയോടെ പ്രേക്ഷകർ ..| Kudumbavilakk Today Episode Malayalam

Whatsapp Stebin

Kudumbavilakk Today Episode Malayalam : എന്തുകൊണ്ട് നിങ്ങൾ സിദ്ധാർത്ഥിന്റെ മനസ് തിരിച്ചറിയുന്നില്ല? അയാളുടെ വേദന മനസിലാക്കുന്നില്ല? ഈ ചോദ്യം ഒരുകൂട്ടം പ്രേക്ഷകരുടേതാണ്. സുമിത്രയെ തിരിച്ചുകിട്ടാൻ വേണ്ടി എത്ര നാളുകളായി ഈ മനുഷ്യൻ കഷ്ടപ്പെടുന്നു? സമൂഹത്തിൽ തനിക്കുള്ള ഉയർന്ന വില പോലും അവഗണിച്ച് ഈ ഒരു കാര്യത്തിനുവേണ്ടി എത്ര മാത്രം കഷ്ടപ്പെട്ടു, പണിയെടുത്തു ഇയാൾ? എന്നിട്ടും അയാളുടെ വേദന തിരിച്ചറിയാൻ മാത്രം ഇവിടെ ആരുമില്ല. ശരിയാണ്, ഒരിക്കൽ തെറ്റുപറ്റി.

സുമിത്രയെ മനസിലാക്കാതെ അയാൾ വേദികക്കൊപ്പം പോയി. എന്നാൽ അതിനുശേഷം അയാൾ തെറ്റ് തിരിച്ചറിഞ്ഞില്ലേ? തെറ്റ് ചെയ്യാത്തവരായി ആരുണ്ട്? വേദികയുടെ തനിസ്വരൂപം മനസിലാക്കിയ സിദ്ധാർഥ് നിയമപരമായി തന്നെ ആ ബന്ധം ഉപേക്ഷിക്കുകയല്ലേ? പിന്നെയും എന്തിനാണ് അയാൾക്ക് ഈ ശിക്ഷ? സുമിത്രക്ക് ഒന്ന് ക്ഷമിച്ചുകൂടെ? തന്റെ മൂന്ന് മക്കൾക്ക് വേണ്ടി സുമിത്രക്ക് തന്റെ നിലപാട് മാറ്റി സിദ്ധാർത്ഥിനൊപ്പം ജീവിച്ചുകൂടെ? അതല്ലേ ശരി.

ഇത്ര മാത്രം കോമാളിയാക്കാൻ സിദ്ധു എന്ത് തെറ്റാണ് ചെയ്‍തത്?. അബദ്ധം കൊണ്ട് സംഭവിച്ച തെറ്റ് അയാൾ തിരുത്തുമ്പോൾ അത് അംഗീകരിക്കുകയല്ലേ ചെയ്യേണ്ടത്. കുടുംബവിളക്കിന്റെ പ്രേക്ഷകരിൽ ഒരു വിഭാഗം ഇപ്പോൾ നിൽക്കുന്നത് സിദ്ധാർത്ഥിനൊപ്പം തന്നെയാണ്. അവർക്ക് രോഹിതുമായുള്ള സുമിത്രയുടെ വിവാഹം ഇഷ്ടമല്ല. അനിരുദ്ധ് തന്റെ ആശങ്ക അച്ഛനെ അറിയിച്ചുകഴിഞ്ഞു. താൻ ആദ്യം കരുതിയത് അമ്മക്ക് ഈ വിവാഹം ഇഷ്ടമല്ലെന്നും മറ്റുള്ളവരാൽ നിർബന്ധിതനായി

ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതാണ് എന്നുമാണ്. എന്നാൽ അങ്ങനെയല്ല, അമ്മയുടെ നിലപാട് ഉറച്ചതാണ്. അനിയുടെ വാക്കുകൾ കേട്ട് സിദ്ധാർത്ഥിന്റെ മനസ് വീണ്ടും പിടയുകയാണ്. അവസാനനിമിഷങ്ങളിലും സിദ്ധുവിന് സാധ്യതകൾ ബാക്കിയാണ്. വിവാഹം മുടക്കാൻ അയാൾ എന്തും ചെയ്തേക്കാം. ഇനി എന്തായാലും ഉടൻ തന്നെ അറിയാം സുമിത്ര രോഹിത് വിവാഹമോ അതോ വിരഹമോ എന്നത്.

Rate this post