പ്രകാശനെ തേടി സങ്കടവാർത്ത…വിക്രമിനെ ചീത്ത വിളിച്ച് ഈ അച്ഛൻ…. കല്യാണി ഉടൻ സംസാരിക്കും..|Mounaragam Today Episode Malayalam

Mounaragam Today Episode Malayalam : പ്രകാശന് ഇത് താങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. വിക്രമിന് സംസാരിക്കാൻ കഴിയാത്ത അവസ്ഥ നിലവിലുള്ളപ്പോൾ, സർജറിക്ക് വേണ്ട പണം ഇനിയും കൈവശമില്ലാത്തപ്പോൾ കല്യാണിയിതാ സംസാരിച്ചുതുടങ്ങിയേക്കും എന്ന സൂചന അയാൾക്ക് ലഭിക്കുകയാണ്. കല്യാണിയുടെ സർജറി ഉടൻ നടക്കുമെന്ന വിവരം കിരൺ തന്നെയാണ് പ്രകാശനെ അറിയിക്കുന്നത്. നിനക്ക് മുൻപേ കല്യാണി സംസാരിച്ചുതുടങ്ങിയാൽ പിന്നെ നീ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നാണ് വിക്രമിനോട് പ്രകാശൻ പറയുന്നത്. ടെലിവിഷൻ പ്രേക്ഷകരുടെ മൗനം ഭേദിച്ച, സന്തോഷം കൊണ്ട് അവരെ പ്രചോദനം കൊള്ളിപ്പിച്ച ചില മുഹൂർത്തങ്ങളാണ് കഴിഞ്ഞ രണ്ട് ആഴ്ചകൾ മൗനരാഗം സമ്മാനിച്ചത്. വിക്രമിന്റെ ചതി

സോണി തിരിച്ചറിയുന്നു, രാഹുലിന്റെ പൊയ്മുഖം രൂപ തിരിച്ചറിയുന്നു…ഇതിനൊക്കെ പിന്നാലെ ഇപ്പോഴിതാ കല്യാണി സംസാരിക്കാൻ പോകുന്നു എന്ന വാർത്ത കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. സർജറിക്കുള്ള പണം രൂപ തന്നെയാണ് നൽകുന്നത്. വിക്രമിന്റെ സർജറിക്ക് വേണ്ടി മാറ്റിവെച്ചിരുന്ന പണം കല്യാണിക്ക് വേണ്ടി വിനിയോഗിക്കാൻ ഡോക്ടറോട് ആവശ്യപ്പെടുന്നത് രൂപയാണ്. മക്കൾക്ക് മുന്നിൽ ഇന്നും അകൽച്ചയുടെ വെളിച്ചത്തിൽ തന്നെയാണ് രൂപ. പ്രത്യക്ഷത്തിൽ മക്കളെ വെറുക്കുന്ന അമ്മ തന്നെയാണ് രൂപ. നിലവിലെ ശത്രുക്കളെ

നേരിടാൻ രൂപക്ക് ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടുപോയേ പറ്റൂ. രൂപ ഇന്ന് സത്യങ്ങളെല്ലാം തിരിച്ചറിഞ്ഞുകഴിഞ്ഞു. തനിക്കൊപ്പമാണ് എന്ന് പറഞ്ഞ് തന്നെ കൂടെ ചേർത്തുനിർത്തിയ സഹോദരന്റെ തനിസ്വരൂപം ഇപ്പോൾ രൂപ മനസിലാക്കിക്കഴിഞ്ഞു. എല്ലാം വ്യക്തമാണ്, ഒരു കടൽ പോലെ. ഇനി ഈ പെണ്മുഖത്തിന്റെ പക വീട്ടലിന്റെ കഥയാണ് പ്രേക്ഷകർ കാണാൻ ബാക്കിയുള്ളത്. തന്റെ മക്കളെ ചേർത്തുപിടക്കാനുള്ള ദൂരം

വളരെ ചെറുതാണ്. കിരണിനെയും കല്യാണിയേയും സോണിയെയുമെല്ലാം രൂപ തന്റെ മാറോടണക്കും. അതുവരെ ചെറിയ ഒരു ഇടവേളയാണ്. ആ ഇടവേളയിൽ രൂപക്ക് ചെയ്തുതീർക്കാൻ കാര്യങ്ങൾ ഏറെയാണ്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര മൗനരാഗം. കഴിഞ്ഞ ആഴ്ചകളിൽ സാന്ത്വനത്തെയും കുടുംബവിളക്കിനെയുമെല്ലാം പിന്നിലാക്കി റെക്കോർഡ് കുതിച്ചുകയറ്റമാണ് മൗനരാഗം നടത്തിയത്.

Rate this post