പ്രകാശൻ പുതിയ തടസങ്ങൾ സൃഷ്ടിക്കുന്നു…ഇനി പ്രകാശൻ അടിതെറ്റി വീഴുന്നു…!!|Mounaragam Today Episode Malayalam

Mounaragam Today Episode Malayalam : താൻ എഴുതി തള്ളിയ ഒരുവൾ സന്തോഷകരമായ ഒരു ജീവിതം നയിക്കുന്നു എന്ന സത്യത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത മനസ്സുമായി, വെറുപ്പിന്റെ പ്രതിരൂപമായി ഇപ്പോൾ പ്രകാശൻ മാറുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പ്രിയപരമ്പരയാണ് മൗനരാഗം. കല്യാണി എന്ന ഊമപ്പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന ഈ മിനിസ്ക്രീൻ ഡ്രാമ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ്. കഴിഞ്ഞ എപ്പിസോഡുകളിലാണ് കല്യാണിക്കും കിരണിനും ഒരു കുഞ്ഞുണ്ടാവാൻ പോകുന്നു എന്ന വാർത്ത പ്രേക്ഷകരിലേക്ക്

എത്തിയത്. ഇത് ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത് എന്ന് എടുത്തുപറയണം നിരവധി പേരാണ് ഇപ്പോൾ കല്യാണിക്കും കിരണിനും അവരുടെ വരാനിരിക്കുന്ന പൊന്നോമനയ്ക്കും ആശംസകൾ നേർന്നുകൊണ്ട് കമന്റ്‌ ബോക്സിൽ സന്തോഷം പ്രകടിപ്പിക്കുന്നത്. അമ്മായിയമ്മ രൂപയുടെ മാറ്റവും പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ച ഒന്ന് തന്നെ. എന്നാൽ ഈ സന്തോഷത്തിനിടയിലും വെറുപ്പിന്റെ വിഴുപ്പ് ഭാണ്ഡവുമായി പ്രകാശൻ കിട പിടിക്കുകയാണ്. ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനലിൽ ഇപ്പോൾ പോസ്റ്റ്‌ ചെയ്യപ്പെട്ട പുതിയ പ്രൊമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞു. കാലം തന്ന

തിരിച്ചടി പ്രകാശനെ എങ്ങനെ ബാധിക്കുമെന്ന് ഇനി കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. ഏഷ്യാനെറ്റിലെ മികച്ച ടെലിവിഷൻ പരമ്പരകളിലൊന്നാണ്, ഒപ്പം റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടുന്ന സീരിയലാണ് മൗനരാഗം. സംസാരശേഷി ഇല്ലാത്തതിന്റെ പേരിൽ അവഗണിക്കപ്പെട്ട കല്യാണിയുടെ ജീവിതവും പിന്നീടുള്ള മുന്നേറ്റവുമാണ് ഈ മിനിസ്ക്രീൻ പരമ്പരയുടെ പ്രമേയം. കല്യാണിയുടെയും കിരണിന്റെയും ജോഡിക്ക് പ്രേക്ഷകരിൽ മികച്ച അഭിപ്രായമാണ്. കിരണിനെ പോലെ മികച്ച ഒരു ഭർത്താവിനെ കിട്ടാൻ ഭാഗ്യം

ചെയ്യണം എന്നാണ് ഇപ്പോൾ ആരാധകരുടെ കമന്റുകൾ. ഒപ്പം കല്യാണിയുടെയും കിരണിന്റെയും ഒന്നിച്ചുള്ള നിമിഷങ്ങൾ കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് വലിയകൂട്ടം സീരിയൽ ആരാധകർ. മികച്ച മുഹൂർത്തങ്ങളും സ്നേഹനിർഭരമായ കഥയുമായി പ്രേക്ഷകരെ ആസ്വദിപ്പിക്കാൻ പ്രിയപരമ്പര ഇപ്പോൾ പുതിയ വഴിത്തിരിവുകളുമായി എത്തുമെന്ന് പ്രതീക്ഷിക്കാം. പുതിയ കഥാസന്ദർഭങ്ങൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകർ.

3.3/5 - (18 votes)