ഇത് കാത്തിരുന്നു കിട്ടിയ സൗഭാഗ്യം .!! കണ്ണീരോടെ സീരിയൽ താരം ലിന്റു റോണി.. പുതിയ സന്തോഷം പങ്കുവച്ച്‌ താരം . Miniscreen Actress Lintu Rony Share Happy news

Miniscreen Actress Lintu Rony Share Happy news : ആരാധകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ലിന്റു റോണി. ടെലിവിഷന്‍ പരമ്പരകളാണ് ലിന്റുവിനെ താരമാക്കുന്നത്. നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ച നടിയാണ് ലിന്റു. വളരെ പെട്ടെന്ന് തന്നെ കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറുകയും ചെയ്തു താരം. അതേസമയം ഇപ്പോള്‍ താരം അഭിനയത്തില്‍ സജീവമല്ല, വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ് ലിന്റു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്തയാണ് ലിന്റു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

അമ്മയാകാന്‍ പോവുകായണെന്ന വാര്‍ത്തയാണ് ലിന്റു ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ടെസ്റ്റ് ചെയ്യുന്നതിന്റെയും ആദ്യ സ്‌കാനിംഗിലെയും വീഡിയോയും നടി പങ്കുവെച്ചിരുന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ സന്തോഷത്തോടെ പൊട്ടിക്കരയുകയാണ് വീഡിയോയില്‍ ലിന്റു. നേരത്തെ തന്നെ താരം ഗര്‍ഭിണിയാണോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിരുന്നു. വിവാഹവാര്‍ഷികത്തിന് നടത്തിയ സെലിബ്രേഷന്റെ വീഡിയോ പങ്കുവെച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ലിന്റുവിനോട് ഗര്‍ഭിണിയാണോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ താരം പ്രതികരിച്ചിരുന്നില്ല. “എനിക്കൊരു

സന്തോഷവാര്‍ത്തയുണ്ട്. ഞാന്‍ ഗര്‍ഭിണിയാണ്. ജൂണില്‍ കുഞ്ഞതിഥി എത്തും. 21 ആഴ്ച കഴിഞ്ഞു. ദൈവത്തിന് നന്ദി” എന്നാണ് ലിന്റു പറയുന്നത്. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. കുഞ്ഞതിഥി എത്താറായോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഒരു മഴയായ് പെയ്തു. ഇതിനിടെ ലിന്റുവിന്റെ ഡാഡിയും മമ്മിയും വരുന്നുണ്ടെന്ന് പറഞ്ഞപ്പോഴും ഇതേക്കുറിച്ചായിരുന്നു ചോദിച്ചത്. പ്രസവത്തിന് വേണ്ടിയാണോ വരുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയ ചോദിച്ചത്. എന്നാല്‍ അങ്ങനെ അല്ലെന്നും കുറേക്കാലം ഒന്നിച്ച് താമസിക്കാനായാണ് അതെന്നും താരം പറഞ്ഞു. നേരത്തെ അമ്മയാകാന്‍

പറ്റാത്തതിന് സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങളും ലിന്റുവിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷമായിട്ടും അമ്മയാവാന്‍ പറ്റിയില്ലല്ലോ എന്ന് പറഞ്ഞായിരുന്നു താരത്തെ ചിലര്‍ പരിഹസിച്ചത്. എന്തിന് ഏറെ പറയുന്നു, നിനക്ക് അമ്മയാവാനാവില്ല, സറോഗസി ചെയ്യാനായിരുന്നു പലരും നല്‍കിയ ഉപദേശം. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയ കമന്റായി. ഇതോടെ മറ്റുള്ളവരെല്ലാം ആ കമന്റിന് മറുപടി കൊടുത്തതോടെ ഇട്ടയാള്‍ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. പിന്നീട് വീഡിയോയിലൂടെ ഇതേക്കുറിച്ച് ലിന്റുവും സംസാരിച്ചിരുന്നു.

View this post on Instagram

A post shared by Lintu Rony (@linturony)

Rate this post