കിരണിന്റെയും കല്യാണിയുടെയും ജീവിതത്തിലേക്ക് ആ സന്തോഷം എത്തുന്നു!! ഇനി ഇവർ അച്ഛനും അമ്മയും; |Mounaraagam Today Episode Malayalam

Mounaraagam Today Episode Malayalam : ഇന്ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നതിൽ ടി ആർ പി റേറ്റിങ്ങിൽ ഏറ്റവും മുൻപന്തിയിലുള്ള പരമ്പരയാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതത്തിലേക്ക് കിരൺ എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നതും പിന്നീട് ഇവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയുമാണ് കഥ ഓരോ ദിവസവും മുൻപോട്ട് പോകുന്നത്. ശത്രുപക്ഷത്ത് ആൾബലം കൂടുതലാണ് എങ്കിൽ പോലും നന്മകൊണ്ടും സ്നേഹം കൊണ്ടും ഓരോ ഘട്ടത്തിലും അവരെ ജയിക്കുകയാണ് കല്യാണി. കിരണിന്റെ സഹോദരി സോണി ആശുപത്രിയിലായതും ആ ത്മ ഹ ത്യയ്ക്ക് ശ്രമിച്ചതും പിന്നീട് രൂപ സത്യാവസ്ഥകൾ പലതും

മനസ്സിലാക്കിയതുമൊക്കെ ആരാധകർക്ക് വളരെ ആവേശമാണ് ഉണ്ടാക്കിയത്. മറ്റു പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി യാതൊരു ആവർത്തനവിരസതയും ഇല്ലാതെ ഓരോ ദിവസവും വ്യത്യസ്തമായ സംഭവങ്ങളിലൂടെയാണ് മൗനരാഗത്തിന്റെ എപ്പിസോഡ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇപ്പോൾ കിരണിന്റെയും കല്യാണിയുടെയും ജീവിതത്തിലേക്ക് പുതിയ ഒരു സന്തോഷം കൂടി എത്തുകയാണ്. കല്യാണി എന്ന് സംസാരിക്കും എന്ന് ആകാംക്ഷയോടെ ചോദിച്ചിരുന്ന ആരാധകർക്ക് മുന്നിലേക്ക് ഇപ്പോൾ ഇവരുടെ കുഞ്ഞതിഥിയാണ് എത്താൻ പോകുന്നത്. കല്യാണിയും കിരണും മാതാപിതാക്കൾ ആകുന്നു

എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത് അറിയിക്കുന്ന സീരിയലിലെ പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കല്യാണിയുടെ സ്നേഹത്തിന്റെയും നന്മയുടെയും ഫലമാണ് അവൾക്ക് ജീവിതത്തിൽ ലഭിക്കുന്ന ഉയർച്ച എന്നാണ് ആരാധകർ പറയുന്നത്. ഇവർക്കിടയിലേക്ക് ഒരു പുതിയ ആൾ കൂടി വരുമ്പോൾ കഥ ഒന്ന് കൂടി

ഗംഭീരമാകും എന്നും കല്യാണിയുടെ ജീവിതത്തിലെ വിഷമതകളൊക്കെ നീങ്ങി ഇനിയും ഒരുപാട് സന്തോഷങ്ങൾ വരികയും കല്യാണി ഉടൻതന്നെ സംസാരിക്കും എന്നുമാണ് ആരാധകർ പറയുന്നത്. അതുപോലെതന്നെ ഇത്രയും നാൾ സന്തോഷവും ആർഭാടവുമായ ജീവിതം നയിച്ച സരയുവിനും രാഹുലിനും ഇനി കഷ്ടകാലത്തിന്റെ നാളുകൾ ആണെന്നും വീഡിയോയ്ക്ക് താഴെ കമന്റുകൾ എത്തുന്നു.

Rate this post