പിറന്നാൾ ദിവസം തന്നെ ലാലെട്ടന്റെ ചങ്കിന്റെ വിവാഹ വാർഷികവും.!! മോഹൻലാലിന്റെ കൂടെ വിവാഹ വാർഷികവും ആഘോഷിച്ച് ആന്റണി പെരുമ്പാവൂർ.!! | Mohanlal And Antony Perumbavoor Birthday And Wedding Anniversary Celebration

Mohanlal And Antony Perumbavoor Birthday And Wedding Anniversary Celebration : നടൻ മോഹൻലാലിന്റെ കൂടെ വർഷങ്ങളായി കൂടെയുള്ള ഒരു വ്യക്‌തിയാണ് ആന്റണി പെരുമ്പാവൂർ. ആശിർവാദ് സിനിമാസിന്റെ ഉടമസ്ഥനും കൂടിയായ അദ്ദേഹം അറിയപ്പെടുന്ന നിർമ്മാതാവും കൂടിയാണ് ആന്റണി പെരുമ്പാവൂർ. അദ്ദേഹത്തിന്റെ പിറന്നാളും, വിവാഹം വാർഷികവും കൂടി ആഘോഷിക്കുകയാണ് ആന്റണി പെരുമ്പാവൂരും, മോഹൻലാലും. അദ്ദേഹത്തിന്റെ ഭാര്യയ്ക്കായി വിവാഹ വാർഷിക ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി സിനിമ താരങ്ങൾ രംഗത്തെത്തിയിരുന്നു.

ഇപ്പോൾ ഇതാ നടൻ മോഹൻലാലും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ ഇൻസ്റ്റഗ്രാമിലൂടെ ആശംസകൾ അറിയിച്ചു രംഗത്തെത്തിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരും ഭാര്യ ശാന്തി ആന്റണിയും, മോഹൻലാലും ഒന്നിച്ച് കേക്ക് മുറിക്കുക രംഗമാണ് മോഹൻലാൽ പങ്കുവെച്ച ഇൻസ്റ്റാഗ്രാം ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. 1988ൽ പട്ടണപ്രവേശം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് മോഹൻലാലിനു ആന്റണി പെരുമ്പാവൂരിനെ ഡ്രൈവറായി ലഭിച്ചത്.

ശേഷം മോഹൻലാലിന്റെ കൂടെ എന്നും ആന്റണി ഉണ്ടായിരുന്നു. 2000ത്തിലാണ് അദ്ദേഹം ആശിർവാദ് സിനിമാസ് തുടങ്ങുന്നത്. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ നരസിംഹമായിരുന്നു ആന്റണി പെരുമ്പാവൂറിന്റെ ആദ്യ സിനിമ. ആദ്യ സിനിമ തന്നെ വൻ വിജയമായിരുന്നു നേടിയത്. 2016ലാണ് ആന്റണി പെരുമ്പാവൂരിൽ ആശിർവാദ് സിനിപ്ലെസ് ആരംഭിക്കുന്നത്. ശേഷം പല ജില്ലകളിൽ ഇത്തരം തീയേറ്ററുകൾ ആരംഭിക്കാൻ ആന്റണിയ്ക്ക് സാധിച്ചു.

അദ്ദേഹം നിർമ്മിക്കുന്ന ഒട്ടുമിക്ക സിനിമകളും ഇന്ത്യ ഒട്ടാകെ വലിയ വിജയമായിരുന്നു നേടിയിരുന്നത്. അതുകൊണ്ട് തന്നെ നിലവിൽ കേരളത്തിൽ എട്ടാവും ശക്തനായ നിർമ്മാതാവ് എന്ന ചോദ്യത്തിനു ഒരു ഉത്തരമേ ഉണ്ടാവുകയുള്ളു അത് ആന്റണി പെരുമ്പാവൂർ ആയിരിക്കും.

Rate this post