അങ്ങനെ എൻഗേജ്ഡ് ആയി;ഗ്രീഷ്മ ബോസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.!! | Greeshma Bose And Akhil Engagement Viral
Greeshma Bose And Akhil Engagement Viral: ഈ കാലത്ത് സിനിമ താരങ്ങളെ പോലെ സോഷ്യൽ മീഡിയ താരങ്ങളും വളരെ പ്രശസ്തരാണ്. ഇൻസ്റ്റഗ്രാമിൽ മാത്രമല്ല ഫേസ്ബുക്കിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും മലയാളികൾക്ക് മുന്നിൽ നിരവധി താരങ്ങളാണ് എത്തിയിട്ടുള്ളത്.ഇത്തരത്തിൽ മലയാളികളുടെ ഇഷ്ട താരമായി മാറിയ കണ്ടന്റ് ക്രീയേറ്ററാണ് ഗ്രീഷ്മ ബോസ്. ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഗ്രീഷ്മയുടെ വീഡിയോസിന് നിലവിൽ ലഭിക്കാറുള്ളത്. താരം മിക്കപ്പോഴും സിംഗിൾ ആയിട്ടുള്ളവരുടെ ജീവിതം പ്രമേയമാക്കിക്കൊണ്ട് കണ്ടെന്റ് ക്രിയേറ്റ് ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ താരം സോഷ്യൽ മീഡിയയിലൂടെ സിംഗിൾ പസങ്കയുടെ
സൂപ്പർസ്റ്റാറായിട്ടാണ് അറിയപ്പെട്ടിരുന്നത്. അടുത്തിടെ താരം സിംഗിൾ എന്ന ഗ്രൂപ്പിൽ നിന്നും രാജിവെക്കുകയാണെന്ന് പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ ദിവസം വന്നിരിക്കുകയാണ്.സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന അനിൽ വൈദ്യരുമായുള്ള എൻഗേജ്മെന്റ് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അഖിൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും മറ്റും ആരാധകരുമായി
പങ്കുവെച്ചിരുന്നു. വളരെ സിമ്പിൾ ആയാണ് വിവാഹ നിശ്ചയ ചടങ്ങിന് ഗ്രീഷ്മ ഒരുങ്ങിയെത്തിയത്.അണ്ണൻ സ്വന്തം അമ്പാൻ എന്നാണ് അഖിൽ പങ്കുവെച്ച സെൽഫിക്ക് ക്യാപ്ഷൻ നൽകിയത് നിരവധി ആരാധകനാണ് അഖിൽ പങ്കുവെച്ച ചിത്രത്തിന് കമന്റുകളുമായി എത്തിയത്. സിംഗിൾ ചേച്ചിയെ കമ്മിറ്റട് ആക്കി
എന്നിങ്ങനെ നിരവധി കമന്റുകൾ കാണാം. മുൻപ് താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അഖിലിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ക്യാപ്ഷൻ നൽകിയത് ഇങ്ങനെയാണ് “എവിടെ എന്നെ കെട്ടിക്കാൻ നടന്നവർ എല്ലാവരും എവിടെ എന്നാണ്” രസകരമായ കമന്റുകളുമായാണ് ആരാധകർ ഈ വാർത്ത സ്വീകരിച്ചത്.