മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ തീർച്ചയായും ഇതറിഞ്ഞിരിക്കണം.!!എങ്കിൽ വലിയൊരുഅപകടം ഒഴിവാക്കാം.| Mobile Phone Safty Rules Of Using Viral Malayalam
Mobile Phone Safty Rules Of Using Viral Malayalam : ഏതുതരം മൊബൈൽ ഫോണുകളും വിപണിയിൽ ലഭ്യമാണ്. പല നിറത്തിലുള്ളവ, വലിപ്പത്തിലുള്ളവ, മോഡലിലുള്ളവ അങ്ങനെ ഏതും. എന്നാൽ മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ അവയിൽ പതിയിരിക്കുന്ന അപ കടങ്ങളെ കുറിച്ച് ആരും ബോധവാന്മാരല്ല എന്നതാണ് സത്യം. മൊബൈൽ ഫോണുകളുടെ ഉപയോഗം പലതരത്തിലുള്ള പ്രശ്നങ്ങളും സമൂഹത്തിൽ സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ പൊതുവായി കാണുന്ന ഒരു കാഴ്ചയാണ് മൊബൈൽ ഫോണുകൾ പൊട്ടിത്തെ റിക്കുന്നത്. എങ്ങനെയാണ് ഇത് സംഭവിക്കുന്നത്.
കൃത്യമായ രീതിയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്തത് തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. അപ കടം വരുന്നതിനു മുൻപ് തന്നെ ഫോണുകൾ പല രീതിയിൽ സിഗ്നലുകൾ തരാറുണ്ട്. പോസിറ്റീവ് – നെഗറ്റീവ് ഇലക്ട്രോഡുകളടങ്ങിയ ലിഥിയം- അയൺ ബാറ്ററികളാണ് സ്മാർട്ട്ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാൽ അത് ഫോണിനെ മുഴുവൻ ബാധിക്കും എന്ന് നമ്മൾ മനസ്സിലാക്കണം. ഫോണ് പതിവിലും കൂടുതൽ ചൂടാവുക, ചാർജ് പെട്ടെന്ന് തീരുക, ചാർജ് കയറാനുള്ള താമസം എന്നിവയാണ് ഫോണ് ആദ്യം നൽകുന്ന സൂചനകൾ. നിലത്ത് വീഴുന്ന
ഫോണുകൾ സ്റ്റോറുകളിൽ കാണിച്ച് കൃത്യമായി പരിശോധിച്ചു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വീണ്ടും ഉപയോഗിക്കാൻ പാടൂ. അതിവേഗത്തിൽ ചാർജ് കയറുന്ന അഡാപ്റ്ററുകളും വില്ലന്മാർ തന്നെ. ഫോണുകൾക്കൊപ്പം കിട്ടുന്ന ചാർജറുകൾ ഉപയോഗിക്കുന്നതാണ് യഥാർത്ഥത്തിൽ നല്ലത്. ഡ്യൂപ്ലിക്കേറ്റ് ചാർജറുകൾ മൊബൈലുകൾക്ക് ദോഷകരമാണ്. മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന ബാറ്ററികൾക്ക് പകരം മറ്റു ബാറ്ററികൾ വാങ്ങി ഉപയോഗിക്കുന്നതും ചിലപ്പോൾ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് വഴിതെളിക്കും. ഗുണമേന്മയില്ലാത്ത ലിഥിയം അയൺ ബാറ്ററികൾ ഉപയോഗിക്കുമ്പോൾ
ചിലപ്പോൾ ഫോൺ പൊട്ടിത്തെ റിക്കുന്നതിന് കാരണമായി മാറാറുണ്ട്. ഫോൺ പതിവിലും കൂടുതലായി ചൂടാകുന്നു എന്ന് തോന്നുമ്പോൾ ഫോൺ ദൂരേക്ക് മാറ്റിവയ്ക്കാൻ നാം ഓരോരുത്തരും ക്ഷമ കാണിക്കണം. ഫോൺ ചാർജ് ചെയ്യുകയാണെങ്കിൽ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം ചാർജ് ചെയ്യുക. അതുപോലെ തന്നെ കാറിൽ അഡാപ്റ്ററുകൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് പവർ ബാങ്ക് ഉപയോഗപ്പെടുത്തുന്നതാണ്. രാത്രിയിൽ ഫോൺ കുത്തിയിട്ട് കിടക്കുന്നത് നല്ലതല്ല. ഇതും ഫോണിലെ ബാറ്ററി തകരാറിൽ ആകുന്നതിന് കാരണമായി മാറുന്നു.