അതീവ സന്തോഷത്തിലാണ് ഈ താരദമ്പതികൾ.!! 8 വർഷത്തിനു ശേഷം ഉണ്ടായ വിശേഷം പങ്കിട്ട് ശ്രീജയും സെന്തിലും | Miniscreen Actress Sreeja Share Happy news

Miniscreen Actress Sreeja Share Happy news: ആദിപരാശക്തിയിലും ദേവീമാഹാത്മ്യത്തിലുമൊക്കെ ദേവിയായി മലയാളികൾ ആരാധിച്ച നായിക ശ്രീജയെ ഓർമ്മയില്ലേ..? സിനിമയില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് ചുവട് വെച്ച് ഒരു കാലത്ത് മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ അടക്കിഭരിച്ച താരമായിരുന്നു ശ്രീജ. മാത്രമല്ല പത്തോളം മലയാള ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ മകളായ ശ്രീജ, അവതാരകനും റേഡിയോ ജോക്കിയും, നടനും ആയ സെന്തിലിനെ വിവാഹം കഴിച്ചതോടെ തമിഴ്നാടിന്റെ മരുമകൾ കൂടി ആവുകയായിരുന്നു. മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കേ ആണ് താരം വിവാഹത്തിനു ശേഷം തമിഴ്

സീരിയലുകളിൽ സജീവമായത്. പതിയെ മലയാളം സീരിയലുകളിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത നടി ശ്രീജയുടെ വിശേഷങ്ങൾ ഭർത്താവും നടനുമായ സെന്തിലിന്റെ സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രേക്ഷകർ അറിയുന്നത്. ഇപ്പോഴിതാ താരങ്ങളുടെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകർ കയ്യും നീട്ടി സ്വീകരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ വിശേഷം തന്നെയാണ്, 8 വർഷത്തിനു ശേഷം ഉണ്ടായ വിശേഷം. അതെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇരുവർക്കും ആദ്യ കൺമണി ഉണ്ടാകാൻ പോകുന്നു.

അതീവ സന്തോഷത്തിലാണ് ഈ താരദമ്പതികൾ. ഇപ്പോഴിതാ ശ്രീജയുടെ വളക്കാപ്പ് ചിത്രങ്ങൾ ഭർത്താവ് സെന്തിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. വാടാമല്ലി നിറത്തിലുള്ള പട്ടുസാരിയിൽ നിറവയറോടെ അതീവസുന്ദരിയായാണ് ശ്രീജ തന്റെ വളക്കാപ്പിന് പ്രത്യക്ഷപ്പെട്ടത്. ഒപ്പം നിറയെ ആഭരണങ്ങൾ ധരിച്ച്, മുല്ലപ്പൂ ചൂടി, കണ്ണ് തട്ടാതിരിക്കാൻ കവിളിൽ മഞ്ഞളും തേച്ചിട്ടുണ്ട്. അതീവ പ്രസന്നവതിയാണ് താരം. ഒപ്പം സെന്തിലും വാടാ മല്ലി നിറത്തിലുള്ള ഷർട്ടാണ് ധരിച്ചത്. ഇരുവരുടെയും കഴുത്തിൽ താമരപ്പൂ കൊണ്ട് കോർത്തിണക്കിയ അതിമനോഹര പൂമാലയും കാണാൻ സാധിക്കും.വിവാഹ

ശേഷം എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇവര്‍ക്ക് കുട്ടി ഒരു ജനിക്കുന്നത്. തങ്ങളെ എല്ലാവരും അനുഗ്രഹിക്കണമെന്നും കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമൊക്കെ ഇരുവരും പറയുന്നു. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. വിവാഹശേഷം അഭിനയിക്കില്ല എന്ന ശ്രീജയുടെ തീരുമാനത്തിനും നിരവധി പ്രേക്ഷകരാണ് പിന്തുണയുമായി എത്തിയത്. അമ്മ തമ്പുരാട്ടി, ഗന്ധര്‍വ്വ യാമം, വിക്രമാദിത്യന്‍, കാഴ്ച്ച, ഡ്രാക്കുള, തുളസീദളം, മനസ്സറിയാതെ, കടമുറ്റത്ത് കത്തനാര്‍, പ്രിയം, സ്നേഹം, സാന്ത്വനം, താലോലം,കുടുംബിനി, സ്വാമി അയ്യപ്പന്‍, മീര തുടങ്ങിയ നിരവധി പരമ്പരകളിലും ശ്രീജ അഭിനയിച്ചിട്ടുണ്ട്.

Rate this post