ഇനി എന്തൊക്കെ കാണണം !! ആതിരയുടെ ന്യൂ വീഡിയോ കണ്ടു ഞെട്ടി ആരാധകർ ..എത്തി മക്കളെ അമ്മമ്മ .. Kudumbavilakk Athira Madhav Youtube video Malayalam

Kudumbavilakk Athira Madhav Youtube video Malayalam:അങ്ങനെയിതാ കുഞ്ഞുവാവയെ കാണാൻ അനന്യയുടെ അമ്മ വന്നിരിക്കുകയാണ്. മലയാളം ടിവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിൽ നായികയായ സുമിത്രയുടെ മുത്തമകൻ അനിയുടെ ഭാര്യയായ ഡോക്ടർ അനന്യയായി അഭിനയിച്ചിരുന്ന താരമാണ് ആതിര മാധവ്. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരുന്ന ആതിര ഗർഭിണിയായിരിക്കുമ്പോഴും പരമ്പരയിൽ അഭിനയിച്ചിരുന്നു.

പ്രസവത്തിനായി പരമ്പരയിൽ നിന്നും താൽക്കാലികമായി പിന്മാറിയ ആതിര പിന്നീട് പ്രസവശേഷം പരമ്പരയിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ആതിരയ്ക്ക് പകരം വന്ന പുതിയ താരമാണ് അനന്യയുടെ കഥാപാത്രം ചെയ്യുന്നത്. പരമ്പരയിൽ നിന്നും പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. ഫാമിലിയോടൊപ്പമുള്ള വീഡിയോകളും മറ്റും സോഷ്യൽ മീഡിയ വഴി ആതിര എപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോൾ കുടുംബവിളക്കിൽ തന്റെ അമ്മയായ് അഭിനയിക്കുന്ന താരമായ കൃഷ്ണ തന്റെ വീട്ടിലേക്ക് എത്തിയതിന്റെ വീഡിയോയാണ് ആതിര പങ്കുവെച്ചിരിക്കുന്നത്.

ആതിര മാധവിന്റെ യൂട്യൂബ് ചാനൽ ആയ ആദീസ് ലിറ്റിൽ വേൾഡ് എന്ന ചാനലിലാണ് ഈ വീഡിയോ പോസ്റ്റ്‌ ചെയ്തത്..അനന്യയുടെ അമ്മയെത്തിയപ്പോൾ ദി റീൽ മമ്മി എന്നുള്ള തലക്കെട്ട് കൊടുത്തുകൊണ്ടാണ് ആതിര വീഡിയോ പങ്കുവെച്ചത്. കുഞ്ഞിന് ഒരുപാട് സമ്മാനങ്ങളുമായിട്ടാണ് കൃഷ്ണ ആതിരയുടെ വീട്ടിലെത്തിയിട്ടുള്ളത്. കൃഷ്ണയെയും ആതിരയെയും കാണാൻ ഒരുപോലെയാണെന്നും രണ്ടുപേരെയും കണ്ടാൽ യഥാർത്ഥത്തിൽ അമ്മയും മകളുമാണെന്ന് പറയുമെന്നും പ്രേക്ഷകർ കമ്മന്റ് ചെയ്യുന്നു. ഇപ്പോഴും തന്നോട് ആളുകൾ ആതിരയുടെ കാര്യം വന്നുചോദിക്കുകയും മകൾ പ്രസവിച്ചോ എന്നൊക്കെ അന്വേഷിക്കുകയും ചെയ്യുമെന്ന് കൃഷ്ണ പറയുന്നു.

ആതിരയുടെ വീട്ടിലെത്തിയ കൃഷ്ണയോട് ഒരുപാട് കുഴപ്പിക്കുന്ന രസകരമായ ചോദ്യങ്ങളെല്ലാം ആതിര ചോദിക്കുന്നുണ്ട്. ഒരുപാട് സ്മൈലികൾ നൽകിയിട്ട് ആ സ്മൈലികളിൽ സുമിത്രയ്ക്ക് ഏതു കൊടുക്കും എന്ന് ആതിര ചോദിച്ചപ്പോൾ സുമിത്രയ്ക്ക് നൽകാൻ പറ്റിയ സ്മൈലി ഇതിലില്ലെന്നാണ് കൃഷ്ണ മറുപടി പറഞ്ഞത്. കുഞ്ഞുമോനോട് അമ്മമ്മ വന്നു എന്നൊക്കെയാണ് കൃഷ്ണ പറഞ്ഞിട്ടുള്ളത്. ഈ വീഡിയോയ്ക്ക് ഒരുപാട് പ്രേക്ഷകരാണ് കമ്മന്റുമായി എത്തിയിട്ടുള്ളത്. അമ്മ സീരിയലിൽ കാണുന്നത് പോലെയല്ല, യഥാർത്ഥത്തിൽ ഒരു പാവമാണല്ലോ എന്നെല്ലാം പ്രേക്ഷകർ പറഞ്ഞിട്ടുണ്ട്.

Rate this post