പൊട്ടു പോലും തൊടാത്ത സുന്ദരിക്ക് പിറന്നാൾ ; മീനാക്ഷി ദിലീപിന്റെ ബർത്ത്ഡേ ആഘോഷമാക്കി ദിലീപ്.| Meenakshi Dileep Birthday Malayalam

Meenakshi Dileep Birthday Malayalam : മലയാളികൾ എക്കാലത്തും ഹൃദയത്തിലേറ്റിയ ജനപ്രിയ നായകൻ എന്നറിയപ്പെടുന്ന താരമാണ് ദിലീപ്. താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എല്ലായിപ്പോഴും താല്പര്യമാണ്. മഞ്ജുവും ആയി വിവാഹബന്ധം ഏർപ്പെടുത്തിയ ശേഷം ദിലീപ് കാവ്യയെ വിവാഹം ചെയ്തിരുന്നു. ദിലീപിനും മഞ്ജുവിനും ഒരു മകൾ ആണ് ഉള്ളത് മീനാക്ഷി. താരങ്ങളെ ശ്രദ്ധിക്കുന്നതുപോലെ തന്നെ താരപുത്രി മാരെയും സമൂഹ മാധ്യമങ്ങൾ നിരന്തരം ശ്രദ്ധിക്കാറുണ്ട്. താരങ്ങൾ എത്രമാത്രം ജനങ്ങൾക്ക് പ്രിയപ്പെട്ടവരാണോ അതുപോലെ തന്നെ

ഇവരുടെ മക്കളെയും ജനങ്ങൾ ഹൃദയത്തിലേറ്റാറുണ്ട്.ദിലീപിന്റെയും കാവ്യയുടെയും മകളുടെ പേരാണ് മഹാലക്ഷ്മി. ഇപ്പോഴിതാ മീനാക്ഷിയുടെ പിറന്നാൾ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങൾ നിറയുന്നത്. മീനാക്ഷിയുടെ പിറന്നാളിന് പ്രിയ താരങ്ങൾ എല്ലാവരും തന്നെ ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നുണ്ട്. മീനാക്ഷിയുടെ വളരെ അടുത്ത സുഹൃത്താണ് നമിത പ്രമോദ്.നമിത മീനാക്ഷിയെ പറ്റി പല ഇന്റർവ്യൂകളിലും സംസാരിച്ചിട്ടും ഉണ്ട്. ഒരു ഫ്ലൈറ്റ് യാത്രക്കിടയിൽ വെച്ചാണ് തങ്ങൾ കമ്പനിയായതെന്നും തുടക്കത്തിൽ മീനൂട്ടി ജാഡ കാണിച്ചിരുന്നുവെന്നും ഒരു അഭിമുഖത്തിൽ‌ നമിത പ്രമോദ് മുൻപ്

വ്യക്തമാക്കിയിരുന്നു.. ഇപ്പോഴിതാ മീനാക്ഷിയോടൊപ്പം ഉള്ള നമിതയുടെ ചില ചിത്രങ്ങളാണ് നമിത തന്റെ ഔദ്യോഗിക പേജിലൂടെ പ്രേക്ഷകരിലേക്ക് പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷിയുടെ പിറന്നാൾ ആരാധകരെ അറിയിച്ചുകൊണ്ട്, മീനാക്ഷിക്ക് ആശംസകളുമായാണ് നമിത ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി ബർത്ത് ഡേ മീനാക്ഷി. എന്നാണ് പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ നമിത കുറിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള സെൽഫി ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരും ആശംസകൾ രേഖപ്പെടുത്തുന്നുണ്ട്. ജനങ്ങൾക്കിടയിൽ അത്ര സജീവസാന്നിധ്യമല്ല മീനാക്ഷി. താരങ്ങളുടെ വിവാഹം പോലുള്ള

ചടങ്ങുകൾ വരുമ്പോഴാണ് മീനാക്ഷി ദിലീപിനും കാവ്യയ്ക്കുമൊപ്പം മീഡിയയ്ക്ക് മുമ്പിൽ‌ പ്രത്യക്ഷപ്പെടുക ഏതെങ്കിലും തരത്തിലുള്ള വിശേഷങ്ങൾ സംബന്ധിച്ചു മാത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെക്കാറുള്ളത്.ഇപ്പോൾ ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ് താരപുത്രി.കൂടാതെ ചെന്നൈയിൽ മീനാക്ഷിയുടെ കമ്പനി ജയറാമിന്റെ മകൾ മാളവികയാണ് എന്നാണ് പുറത്തു വരുന്ന വാർത്തകൾ.താൻ ഇടയ്ക്കിടെ മീനാക്ഷിയെ ഹോസ്റ്റലിൽ നിന്ന് ചാടിച്ച് കറങ്ങാൻ കൊണ്ടുപോകാറുണ്ടെന്ന് മാളവിക തന്നെ ഒരു അഭിമുഖത്തിൽ ഇതിനു മുൻപ് പറഞ്ഞിരുന്നു.

Rate this post