മഷൂറയെ അടിക്കാൻ സുഹാന; തടയാൻ വന്ന ബഷിക്കും കിട്ടി.!! ബി ബി കപ്പിൾസിന്റെ പുതിയ റീലും വൈറൽ.!! | Mashoora Basheer With Suhana New Reel Video Viral
Mashoora Basheer With Suhana New Reel Video Viral : കുടുംബത്തിൽ നടക്കുന്ന എല്ലാ സന്തോഷവും സങ്കടവും നിറഞ്ഞ കാര്യങ്ങളും വ്ളോഗിലൂടെ പങ്കുവച്ച് നിരവധി പ്രേക്ഷകരെ സമൂഹമാധ്യമങ്ങളിലൂടെ സമ്പാദിച്ചിട്ടുള്ള വ്യക്തിയാണ് മോഡലായ ബഷീർ ബഷി. 2018-ൽ ആരംഭിച്ച ബിഗ്ബോസ് സീസൺ വണ്ണിലെ മത്സരാർത്ഥിയായിരുന്നു ബഷീർ ബഷി. ബിഗ്ബോസിൽ വന്നതിനു ശേഷമാണ് ബഷീറിന് രണ്ട് ഭാര്യമാരുണ്ടെന്ന വിവരം മലയാളികൾ അറിയുന്നത്.
മഷൂറയും സുഹാനയുമാണത്. രണ്ട് പേർക്കും യുട്യൂബ് ചാനലുകളും ഉണ്ട്. ബിഗ് ബോസിൽ വച്ച് രണ്ടു ഭാര്യമാരുണ്ടെന്ന് പുറം ലോകം അറിഞ്ഞപ്പോൾ നിരവധി വിമർശനങ്ങൾ ഉയരുകയുണ്ടായി. ഭാര്യ സുഹാനയിൽ രണ്ട് കുട്ടികളുണ്ട്. മഷൂറയിൽ ഒരു മകനും. എന്നാൽ ബിഗ്ബോസ് കഴിഞ്ഞ് താരം യുട്യൂബ് ചാനലിലൂടെയും റീൽസിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം കൈക്കലാക്കുകയും ചെയ്തു. രണ്ടു ഭാര്യമാരുടെ പേര് പറഞ്ഞ് വിമർശനങ്ങൾ കേൾക്കേണ്ടി വന്നപ്പോഴും
താരം താൻ സന്തോഷപരമായ കുടുംബ ജീവിതമാണ് നയിക്കുന്നതെന്ന് റീൽസിലൂടെയും വീഡിയോയിലൂടെയും പങ്കുവച്ചിരുന്നു. അപ്പോഴാണ് കുടുംബത്തിലെ എല്ലാവരും അഭിനയിച്ച വെബ്സീരിസായ ‘കല്ലുമ്മക്കായ ‘ പുറത്തെത്തിയിരുന്നത്. വളരെയധികം പ്രേക്ഷക പിന്തുണ ലഭിച്ച സീരീസായിരുന്നു അത്. ബഷീറിനും ഭാര്യ മഷൂറയ്ക്കും ആദ്യത്തെ കൺമണിപിറന്നത് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അങ്ങനെ രണ്ടു ഭാര്യമാരുമായുള്ള രസകരമായ റീൽസുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ
അത് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മഷൂറയും സുഹാനയും ബഷീറുമാണ് ഈ വീഡിയോയിൽ ഉള്ളത്. മഷൂറയെ എടീ എന്ന് പറഞ്ഞ് സുഹാന അടിക്കാൻ പോവുമ്പോൾ ബഷീർ വന്ന് സുഹാനയുടെ കൈ പിടിക്കുകയും, അപ്പോൾ മഷൂറ കണ്ണു കൊണ്ട് ഒരു ആഗ്യം കാണിക്കുകയും ഉടൻ തന്നെ സുഹാന ബഷീറിനെ അടിച്ച് വീഴ്ത്തുന്നതുമാണ് വീഡിയോയിലുള്ളത്.
‘മരണമാസ് ‘ തീപ്പാറുന ഇമോജി
നൽകിയ ക്യാപ്ഷനുമാണ് ഈ വീഡിയോയ്ക്ക് താഴെ നൽകിയത്.ഈ വീഡിയോയ്ക്ക് താഴെ വന്ന കമൻ്റുകൾ വളരെ രസകരമായിരുന്നു. ഇത്തരത്തിൽ വീട്ടിൽ നിന്ന് ഒന്നു കിട്ടിയപ്പോഴല്ലേ ഇതുപോലൊരു ഐഡിയ വന്നതെന്ന തരത്തിലുള്ള കമൻ്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്. ഇത്തരത്തിലുള്ള വീഡിയോകളും, സിനിമാ ഡയലോഗുകൾക്കു അനുസൃതമായതും മറ്റു പല ആകർഷമായ രീതിയിലുള്ള വീഡിയോകളുമാണ് താരം പങ്കുവയ്ക്കുന്നത്.