ഒറ്റ ഫ്രെയിമിൽ ലേഡി സൂപ്പർസ്റ്റാർസ്.!!ആരാധകരുടെ മനസ്സിനെ കോരിത്തരിപ്പിക്കുന്ന ചിത്രവുമായി മഞ്ജുവാര്യർ.!! | Manju Warrier With Nayanthara Picuture Viral

Manju Warrier With Nayanthara Picuture Viral: ലേഡീസ് സൂപ്പർസ്റ്റാർസ് എന്ന് വിളിക്കുന്ന രണ്ടു നായികമാരാണ്നമുക്കുള്ളത് ഒന്നു മഞ്ജു വാര്യരും ഒന്ന് നയൻതാരയും. മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യരെങ്കിൽ നയൻതാര തമിഴ് സിനിമ ലോകത്തിന്റെ സ്വന്തം ലേഡീ സൂപ്പർസ്റ്റാർ ആണ്. ഇരുവരും ഇതിനോടകം തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമ ലോകത്തേക്ക് ചേക്കേറുന്നതിന് മുൻപ് മലയാള സിനിമയിൽ സജീവമായിരുന്നു നയൻതാര. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ താരം ശ്രദ്ധ നേടിയത്.മനസ്സിനക്കരെ എന്ന ചലച്ചിത്രത്തിനുപുറമേ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നയൻതാരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.

മലയാളത്തിലും തമിഴിലും കൂടാതെ മറ്റു നിരവധി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ കലാതിലകപട്ടം നേടി സിനിമ രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് മഞ്ജു വാര്യർ.17-ആം വയസ്സിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് താരം വന്നെത്തുന്നത്.സല്ലാപം, ഈ പുഴയും കടന്ന്, തൂവൽ കൊട്ടാരം, കളിവീട്,കളിയാട്ടം, ആറാം തമ്പുരാൻ, ദയ, കന്മദം, പത്രം , എന്ന് തുടങ്ങി നിരവധി ചിത്രങ്ങളിൽ മഞ്ജു വാര്യർ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മഞ്ജു തന്റെ വിവാഹശേഷം സിനിമാലോകത്തു നിന്നും ദീർഘനാളായി വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് “ഹൗ ഓൾഡ് ആർ യു”എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തുകയും സിനിമാരംഗത്ത്

സജീവമാവുകയുമായിരുന്നു താരം. വളരെ ബോൾഡ് ആയ ഒരു ക്യാരക്ടർ ആണ് മഞ്ജുവിന്റേത്. അതുപോലെ തന്നെയാണ് പ്രിയ താരം നയൻതാരയും. തന്റെ ജീവിതത്തിനെയും കരിയറിനെയും വളരെ വ്യക്തതയോടെയും ബോൾഡായും കാണുന്ന വ്യക്തിയാണ് നയൻതാര. വിഗ്നേഷ് ശിവൻ ആണ് താരത്തിന്റെ ഭർത്താവ്. നയൻതാരക്കും ഭർത്താവ് വിഗ്നേഷിനും രണ്ട് മക്കളാണ് ഉള്ളത്. ഇപ്പോഴിതാ മഞ്ജു വാര്യർ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ച ഒരു പുതിയ ചിത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.നയൻതാരയും മഞ്ജുവാര്യവും ഒന്നിച്ചുള്ള ഒരു ചിത്രമാണിത്. വനിതാദിനത്തോടനുബന്ധിച്ചാണ് പ്രിയ താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പങ്കു വച്ചിരിക്കുന്ന ചിത്രത്തിന് താഴെയായി മഞ്ജു കുറിച്ചിരിക്കുന്നത് ഇങ്ങനെ ”We all have a Wonder Woman inside us. I have one beside me to. Love you loads my superstar

Nayanthara”. എല്ലാ സ്ത്രീകളുടെ ഉള്ളിലും ഒരു വണ്ടർ വുമൺ ഉണ്ട്. ഒന്ന് എന്റെ അരികിലും. എന്നാണ് താരം ഈ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള ഒരു ചുരിദാറാണ് ചിത്രത്തിൽ മഞ്ജു ധരിച്ചിരിക്കുന്നത്. മഞ്ജുവിനെ ചേർത്ത് പിടിച്ചുകൊണ്ടാണ് നയൻതാര ഉള്ളത്. ഇവരുടെയും മുഖത്തുള്ള പുഞ്ചിരി തങ്ങൾ ജീവിതത്തിൽ എത്രമാത്രം സന്തോഷിക്കുന്നു എന്നതിനുള്ള ഒരു തെളിവ് കൂടിയാണ്. ഏറ്റവും കരുത്തരായ രണ്ട് സ്ത്രീകൾ ഒരേ ഫ്രയ്മിൽ അതാണ് ഈ ചിത്രം വിളിച്ചോതുന്നത്. പാർവതി, ദിവ്യ മേനോൻ, റിമ കല്ലിങ്കൽ ,അശ്വതി ശ്രീകാന്ത്, കനിഹ, തുടങ്ങി നിരവധി താരങ്ങളും നിരവധി ആരാധകരും ഈ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Rate this post