വില്ലത്തിയല്ല ഇനി ‘അമ്മ.!! മാനസപുത്രി ഗ്ലോറിയുടെ കുഞ്ഞുവാവയെ കണ്ടോ? ആശംസകളുമായി ആരാധകർ.!! | Manasaputhri Archana Susheelan Baby Photos

Manasaputhri Archana Susheelan Baby Photos : ഒരുകാലത്ത് മലയാള സീരിയൽ രംഗത്തെ വില്ലത്തി കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുവാൻ അർച്ചനയോളം കഴിവുള്ള താരങ്ങൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ഗ്ലോറി എന്ന വില്ലത്തി കഥാപാത്രത്തിലൂടെ എത്തി പിന്നീട് ഇങ്ങോട്ട് നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അർച്ചന ഇന്ന് അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളൊക്കെ അടിക്കടി പങ്കിടാറുണ്ട്. കുടുംബ ജീവിതവുമായി സന്തോഷമായി

മുന്നോട്ടു പോകുന്ന താരത്തിന്റെ ജീവിതത്തിലേക്ക് ഡിസംബർ 28നാണ് പുതിയ ഒരു അതിഥി എത്തിയത്. ഡിസംബർ 28ന് ഞങ്ങൾ ഒരു ആൺകുഞ്ഞനാൽ അനുഗ്രഹീതരായി എന്ന പോസ്റ്റോടെയാണ് തങ്ങൾക്ക് മകൻ ജനിച്ച വിവരം അർച്ചന ആളുകളെ അറിയിച്ചത്. ഇതിന് പിന്നാലെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് അർച്ചന. സാധാരണ താരങ്ങളൊക്കെ തങ്ങളുടെ മക്കളുടെ

ചിത്രങ്ങൾ ഒന്നാം വയസ്സിനു ശേഷമാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുക പതിവ്. ഇതിൽനിന്നെല്ലാം വ്യത്യസ്തമായി തന്റെ പ്രിയപ്പെട്ടവർക്ക് മുന്നിലേക്ക് മകൻറെ ചിത്രവുമായി എത്തിയിരിക്കുകയാണ് അർച്ചന. അയാൻ വിത്ത് മം ആൻഡ് ഡാഡ് എന്ന ക്യാപ്ഷനോടെ ആണ് മകനൊപ്പമുള്ള ചിത്രം അർച്ചന പങ്കുവച്ചിരിക്കുന്നത്. അർച്ചനയുടെ ഭർത്താവ് പ്രവീൺ നായരുടെ പ്രൊഫൈലിൽ ആണ് അർച്ചന ഇത്തരത്തിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങൾ കണ്ട നിരവധി പേരാണ് താരകുടുംബത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവിനൊപ്പം നിറവയറിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താൻ ഗർഭിണിയാണെന്ന് വിവരം അർച്ചന മറ്റുള്ളവരെ അറിയിച്ചത്. പിന്നാലെ ബേബി ഷവറിന്റെ അടക്കമുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇതൊക്കെ ആരാധകർ ഏറ്റെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ മകൻറെ ചിത്രവുമായി താരം എത്തിയിരിക്കുന്നത്. മകൻറെ ചിത്രത്തിനൊപ്പം അവൻറെ പേരും താരം വെളിപ്പെടുത്തിയിരിക്കുന്നു എന്നതുതന്നെ ആരാധകർക്ക് ഇരട്ടിമധുരമാണ് സമ്മാനിക്കുന്നത്.

Rate this post