ബിഗ്‌ബോസ് പറ്റാത്ത പണി ; ഇരുപതു കോടി ഓഫർ ചെയ്തിട്ടും പോകാതിരുന്നതിന്റെ കാരണം അറിഞ്ഞോ? വെളിപ്പെടുത്തലുമായി മമ്മൂട്ടി…ഞെട്ടലോടെ ആരാധകർ…| Mammooty Talks About Bigboss

Mammooty Talks About Bigboss : മലയാളം ടെലിവിഷൻ പ്രേക്ഷകരെ എന്നും ത്രില്ലടിപ്പിക്കുന്ന ഷോയാണ് ബിഗ്ബോസ് മലയാളം. നാലു സീസണുകൾ പൂർത്തിയാക്കി ഇപ്പോഴിതാ അഞ്ചാം സീസണിലേക്ക് കടക്കുകയാണ് ഷോ. കഴിഞ്ഞ നാല് സീസണിലും ഷോയുടെ അവതാരകനായി എത്തിയത് നടൻ മോഹൻലാലാണ്. മോഹൻലാലിനെപ്പോലെ ഒരു സൂപ്പർതാരം ബിഗ്ബോസിലെത്തിയത് തന്നെയാണ് ഷോയുടെ ഇതേവരെയുള്ള

വിജയത്തിന് കാരണവും. എന്നാൽ ബിഗ്ബോസിൻറെ അവതാരകനായി മറ്റൊരു സൂപ്പർ താരം എത്തുന്നതിനെപ്പറ്റി ആരാധകർ ചർച്ച ചെയ്തിട്ടേയില്ല. അത്രയും മികവാർന്ന രീതിയിലാണ് മോഹൻലാൽ ബിഗ് ബോസിൻറെ അവതാരകനായി തിളങ്ങുന്നത്. ഇപ്പോഴിതാ ബിഗ്ബോസ് ഷോയുടെ അവതാരകനായി എത്താത്തതിന്റെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ‘നൻപകൽ നേരത്ത് മയക്കം’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ

വേളയിലാണ് മമ്മൂട്ടി ബിഗ്ഗ്‌ബോസിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്. മോഹൻലാലിന് പകരം ബിഗ്‌ബോസ് മമ്മൂട്ടിയെ ആയിരുന്നു ആദ്യം വിളിച്ചതെന്നുള്ള വാർത്ത സോഷ്യൽ മീഡിയയിൽ ഇതിനുമുന്നേ വന്നിരുന്നു. “എന്നെക്കൊണ്ട് അതിനുപറ്റില്ല.. എനിക്ക് വളരെ വലിയ ഓഫർ ആയിരുന്നു അവർ തന്നത്. പക്ഷേ എനിക്ക് അത് പറ്റില്ലാ, പറ്റാത്ത പണിക്ക് പോയിട്ട് കാര്യമില്ലല്ലോ?” ഇങ്ങനെയാണ് മമ്മൂട്ടി ചോദിച്ചത്. ഇരുപത് കോടിയിലധികം പണം ഓഫർ വന്നിട്ടും അത് ചെയ്യാത്തത് എന്താണെന്നുള്ളതിന്റെ മറുപടി ‘ഞാനെന്തൊരു പൊട്ടൻ? ഞാൻ അത് ചെയ്തില്ല… “എന്ന മമ്മൂക്കയുടെ രസകരമായ

മറുചോദ്യത്തിൽ അവസാനിക്കുകയാണ്. ഒരു പക്ഷേ വിവാദങ്ങളിൽ ഇടപെടാനുള്ള താല്പര്യക്കുറവായിരിക്കും മമ്മൂക്കയെ ഈ പ്രോജക്ടിൽ നിന്നും പിന്തിരിപ്പിച്ചതെന്നാണ് പ്രേക്ഷകർ പറഞ്ഞിട്ടുള്ളത്. മോഹൻലാലിന് പകരം മമ്മൂട്ടി വന്നിരുന്നെങ്കിൽ ഷോ എങ്ങനെ ആയിരിക്കുമെന്നുള്ളത് പ്രേക്ഷകർക്കെല്ലാം വളരെ ആകാംഷ ഉണ്ടാക്കുന്ന കാര്യമാണ്. ഇത്തരം ഒരു ഷോയ്ക്ക് അവസരം കിട്ടിയിട്ടും അത് വേണ്ടാന്ന് വെച്ചത് മമ്മൂക്ക തന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാവുമെന്നാണ് ഒരുകൂട്ടം പ്രേക്ഷകരുടെ അഭിപ്രായം.

Rate this post