കല്യാണമേളം തുടങ്ങി.!!ചുവന്ന സാരിയിൽ ആരെയും വെല്ലുന്ന ലുക്കിൽ മാളവിക… കട്ടക്ക് തേജസും.വീഡിയോ. | Malavika Krishnadas Marriage News Viral Entertainment

Whatsapp Stebin

Malavika Krishnadas Marriage News Viral Entertainment : ഏറെ പരിചിതയായ താരമാണ് മാളവിക കൃഷ്ണദാസ്. സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും മാളവികയെ അറിയാത്ത മലയാളികൾ ഇല്ല. ഡാൻസർ അഭിനയത്രി,മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് മാളവികയുടേത്. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകർ അറിയാറുണ്ട്. മാളവിക തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാം വിശേഷങ്ങളും പ്രേക്ഷകർക്കു മുൻപിൽ

എത്തിക്കാറുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ വിവാഹ തിരക്കുകളിൽ സജീവമാണ് താരം.താരത്തിനൊപ്പം നായിക നായകനിൽ സഹ മത്സരാർത്ഥിയായി പങ്കെടുത്ത തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം കഴിക്കുന്നത്. അതിനാൽ തന്നെ ഇവരുടെ വിവാഹം പ്രണയ വിവാഹമാണോ എന്ന് നിരവധി ചോദ്യങ്ങൾ ഉണ്ട്. എന്നാൽ ഇതിനെ ഒരു പ്രണയവിവാഹം എന്ന് വിശേഷിപ്പിക്കാൻ ആകില്ലെന്നും കുടുംബങ്ങൾ തീരുമാനിച്ചെടുത്ത വിവാഹമാണെന്നുമാണ് തേജസും മാളവികയും പ്രതികരിച്ചത്. കല്യാണ

പർച്ചേസുകളുടെ വീഡിയോ മാളവിക യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിവാഹ ദിവസം വന്നെത്തിയിരിക്കുന്നു. ഗംഭീരമായ പരിപാടിയായാണ് മാളവികയുടെ വിവാഹം നടക്കുന്നത്. താരത്തിന്റെ പ്രീ വെഡിങ് ഫോട്ടോഷൂട്ടുകളും വളരെയധികം വൈറൽ ആയിരുന്നു. വിവാഹ ദിവസത്തിൽ മാളവികക്കും തേജസിനും വേണ്ടി വീട്ടുകാർ ഒരുക്കിയിരിക്കുന്നത് ഗംഭീര വരവേൽപ്പാണ്. നിരവധി കലാരൂപങ്ങളും, വാദ്യമേളങ്ങളും ഒരുങ്ങിയിരിക്കുന്നു. വിവാഹത്തിനുള്ള ഓഡിറ്റോറിയം ആകട്ടെ

അതിഗംഭീരമായ രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റേജ് ഡെക്കറേഷനും , മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതും കാണേണ്ട കാഴ്ച തന്നെ. വിവാഹത്തിനുള്ള കൗണ്ട് ഡൌൺ തുടങ്ങിയെന്ന് കഴിഞ്ഞദിവസം താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ അതിവിപുലമായ പരിപാടികളുടെ താരത്തിന്റെയും തേജസിന്റെയും വിവാഹം നടക്കാൻ പോകുന്നു. നിരവധി ആരാധകരും താരങ്ങളും ഇരുവർക്കും വിവാഹ ആശംസകൾ മുഖം മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയിക്കുന്നു.

2.6/5 - (5 votes)