എന്നാലും മാളു നീ ഇത്ര പെട്ടന്നു കല്യാണപെണ്ണായോ?മാളവിക കൃഷ്‌ണദാസിന്റെ സേവ് ദി ഡേറ്റ് ചിത്രങ്ങൾക്കു ആശംസകളുമായി ആരാധകർ.| Malavika Krishnadas Happy News Viral Malayalam

Whatsapp Stebin

Malavika Krishnadas Happy News Viral Malayalam : നടി, നർത്തകി എന്നീ നിലകളിൽ പ്രശസ്തിയാർജ്ജ താരമാണ് മാളവിക കൃഷ്ണദാസ്. ടെലിവിഷനിലെ ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്ത സൂപ്പർ ഡാൻസറാണ് മാളവികയുടെ ആദ്യ ടെലിവിഷൻ റിയാലിറ്റി ഷോ. പിന്നീട് ഡാൻസ് ഡാൻസ്,നായിക നായകൻ, എന്നെ റിയാലിറ്റി ഷോകളിലും സജീവ സാന്നിധ്യമായിരുന്നു മാളവിക. പങ്കെടുത്ത എല്ലാ ടെലിവിഷൻ റിയാലിറ്റി ഷോകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച മാളവികയെ

പ്രേക്ഷകരും ഹൃദയത്തിലേറ്റുകയായിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും മാളവിക ആരാധകരെ അറിയിക്കാറുണ്ട്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഈയടുത്താണ് മാളവിക തന്റെ വിവാഹ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചത്. നായിക നായകനിൽ മാളവികയ്ക്ക് ഒപ്പം സഹ മത്സരാർത്ഥിയായിരുന്ന തേജസ് ജ്യോതിയാണ് വരൻ. മഴവിൽ മനോരമയിലൂടെയാണ് ഈ റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്തത്.

 Malavika Krishnadas Happy News Viral Malayalam

ഏറ്റവും നല്ല നായികയെയും നായകനെയും കണ്ടെത്താനുള്ള പരിപാടിയായിരുന്നു ഇത്. ഈ പരിപാടിയിലെ മിന്നുന്ന പ്രകടനത്തിനുശേഷം ലാൽ ജോസിനെ സംവിധാനത്തിൽ ഒരുങ്ങിയ തട്ടിൻ പുറത്ത് അച്യുതൻ എന്ന ചിത്രത്തിൽ ഇരുവരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്.എന്നാൽ ഇവരുടെ വിവാഹത്തെക്കുറിച്ച് ഇപ്പോൾ നിരവധി അഭ്യൂഹാങ്ങൾ പരക്കുന്നുണ്ട്. ഒന്നിച്ച് അഭിനയിച്ചത് കൊണ്ട് തന്നെ ഇരുവരുടെയും പ്രണയ വിവാഹമാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ പ്രണയവിവാഹം അല്ല മറിച്ച് പരസ്പരം അറിയാവുന്നതുകൊണ്ട് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതാണ് എന്നായിരുന്നു ഇവരുടെ മറുപടി.പെണ്ണുകാണൽ വീഡിയോയ്ക്ക് പിന്നാലെ ഇവരുടെ ചെക്കൻ

കാണാൻ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലായിരുന്നു. കൊല്ലം സ്വദേശിയാണ് തേജസ്. അതേസമയം പാലക്കാട് പട്ടാമ്പി സ്വദേശിയാണ് മാളവിക. വിവാഹത്തിനു മുൻപുള്ള ഒരുക്കങ്ങളുടെ ഓരോ വീഡിയോകളും മാളവിക തന്റെ യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴതാ ഇരുവരുടെയും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹത്തിനു മുന്നോടിയായുള്ള സേവ ദി ഡേറ്റിന്റെ ചിത്രങ്ങളാണ് ഇവ എന്നാണ് ചിത്രത്തിൽ നിന്നും മനസ്സിലാകുന്നത്. ”The countdown is on “എന്ന അടിക്കുറിപ്പോടെയാണ് ഇരുവരുടെയും പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകർ ആശംസകളും കമന്റുകളും രേഖപ്പെടുത്തുന്നുണ്ട്.

3.5/5 - (2 votes)