കിങ് വിത്ത് പ്രിൻസ്.സുരേഷ് ഗോപിയുടെ മകന്റെ ജന്മദിനാഘോഷചിത്രങ്ങൾ വൈറലാകുന്നു.!! | Madhav Suresh Nair Happy News Viral Malayalam

Whatsapp Stebin

Madhav Suresh Happy News Viral Malayalam : മലയാളികളുടെ ആക്ഷൻ ഹീറോ ആയ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിന്റെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ വിശേഷം. മാധവ് സുരേഷ് ഫാൻക്ലബ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ബർത്ഡേ ചിത്രം പുറത്തുവന്നിരിക്കുന്നത്. മാധവിന്റെ ആദ്യ ചിത്രമായ കുമ്മാട്ടിക്കളിയുടെ സെറ്റിൽ വെച്ചായിരുന്നു ആഘോഷം. ‘The king and the prince’ എന്ന ക്യാപ്ഷനോടുകൂടെ പങ്കുവെച്ച ചിത്രത്തിൽ അച്ഛൻ സുരേഷ് ഗോപിയുടെ കൂടെ കേക്ക് മുറിക്കുന്ന മാധവ്

സുരേഷിനെയും ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും കാണാം. കുമ്മാട്ടിക്കളിയിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെക്കുന്ന മാധവിന് തന്റെ അച്ഛനെപോലെ നല്ലൊരു കരിയർ കെട്ടിപ്പടുക്കാൻ സാധിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട ഒന്നാണ്. ആക്ഷൻ ഹീറോയുടെ മകന്റെ വരവിനെ ഇപ്പഴേ ആരാധകർ ഏറ്റെടുത്ത മട്ടാണ്. അവർ മികച്ച കഥാപാത്രങ്ങൾക്കായി ആവേശത്തോടെ വരുംകാല നായകനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. മാർച്ച് മാസം അവസാനത്തോടെയാണ് ചിത്രത്തിന്റെ

ഷൂട്ടിംഗ് ആരംഭിച്ചത്.ചേട്ടൻ ഗോകുൽ സുരേഷ് നേരത്തെ തന്നെ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ്. ഇര, മുദ്ദുഗൗ, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങളാണ് ഗോകുൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഒരേ വീട്ടിൽ നിന്നും അടുത്തൊരു നായകൻ കൂടെ വരുന്നു. അങ്ങനെയെങ്കിൽ അപ്പനും മക്കളും ഒരുമിക്കുന്ന വല്ല ദിവ്യ സ്വപ്നങ്ങളും ആരാധകരുടെ മനസ്സിനെ വേട്ടയാടി തുടങ്ങിയിട്ടുണ്ടാവണം. എന്തായാലും കാലം കാത്തുവെച്ചിരിക്കുന്നതെന്താണെന്ന് കാത്തിരുന്ന് കാണാനേ നമുക്ക് സാധിക്കൂ.സംവിധായകൻ ആർ.കെ. വിൻസെന്റ് സെൽവമാണ് കുമ്മാറ്റിക്കളിയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

മാധവ് സുരേഷിന് പുറമെ ലെന,ദേവിക സതീഷ്, യാമി തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് അച്ഛനൊപ്പമുള്ള ബർത്ഡേ ആഘോഷം ഏവർക്കും സന്തോഷം നൽകുന്ന ഒന്നായിരുന്നു. പുതുതായി വളർന്നു വരുന്ന താരങ്ങൾക്കുള്ള എല്ലാവിധ പ്രോത്സാഹനവും നൽകുന്ന ഒരു പ്രേക്ഷക സമൂഹമാണ് നമുക്കുള്ളത് എന്നുള്ളത് മഹത്തരമായ ഒരു കാര്യമാണ്. കഴിവുള്ളവരെ കൈവിടാത്തവരാണ് മലയാളികൾ. പുതിയ ജന്മദിനത്തിൽ നല്ല തുടക്കങ്ങളും വിജയങ്ങളും ഉണ്ടാവട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.