ഒറ്റ ദിവസം കൊണ്ട് 25 ലക്ഷം ആളുകൾ ലൈക്കടിച്ച ആ അമ്മയുടെ സ്നേഹ വീഡിയോ ഇതാണ്.!! | Loving Cute Mother And Pet Video Viral

Loving Cute Mother And Pet Video Viral : ചില ദൃശ്യങ്ങൾ നമ്മെ ഒരുപാട് സന്തോഷിപ്പിക്കുന്നവയാണ്. ചിലത് ചിന്തിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഒരമ്മയും അവരുടെ വളർത്തുമൃഗമായ ആട്ടിൻകുട്ടിയും തമ്മിൽ കളിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇരുവരും ഒളിച്ചു കളിക്കുകയാണ്. വാതിലിന് പിറകിൽ ഒളിക്കുന്ന അമ്മയെ ആട്ടിൻകുഞ്ഞ് ഒരുപാട് നേരം തിരയുന്നു. തിരച്ചിലിന് ഒടുവിൽ വാതിലിനിടയിൽ നിന്ന് അമ്മയുടെ കാല് കാണുകയാണ്. കാല് കണ്ടതും ആട്ടിൻകുഞ്ഞ് ഓടി അമ്മയുടെ അടുത്തെത്തുന്നു.മകനാണ് വീഡിയോ എടുത്തിരിക്കുന്നത്. അമ്മയുടെയും ആട്ടിൻ കുഞ്ഞിന്റെയും വികൃതി കണ്ടാൽ ആരായാലും

ചിരിച്ചു പോകും. ചില മൃഗങ്ങൾ നമുക്ക് മക്കളെ പോലെ ആയിരിക്കും. കുഞ്ഞുങ്ങൾക്ക് ആണെങ്കിലോ അത് അമ്മയുടെ സ്നേഹം നൽകുകയും ചെയ്യും. അപകടത്തിൽപ്പെടുന്ന പ്രിയപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്ന വളർത്തു മൃഗങ്ങളുടെ വീഡിയോകൾ ഈയടുത്ത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രിയപ്പെട്ട വ്യക്തിയുടെ കൂടെ കളിക്കുന്ന ആട്ടിൻ കുഞ്ഞിന്റെ വീഡിയോയാണ് തരംഗമാകുന്നത്.ഒറ്റ ദിവസം കൊണ്ട് 25 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഇപ്പോൾ ആ വീഡിയോ വീണ്ടും പോസ്റ്റ്Video Credit: First Show

ചെയ്തിരിക്കുകയാണ് ഫസ്റ്റ് ഷോ എന്ന യൂട്യൂബ് ചാനൽ.8 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.9.9 കെ ലൈക്കും 133 കമന്റും വീഡിയോ നേടി. എന്റെ ജീവനാണ് പെറ്റ്സ്, എനിക്കും ഉണ്ടായിരുന്നു ആട് തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ചിലരാകട്ടെ വളർത്തു മൃഗങ്ങൾ നമ്മളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ഓർമ്മപ്പെടുത്തുകയാണ്. മൃഗങ്ങളെ ശല്യക്കാർ എന്ന്

പറയുകയും അവരെ ആട്ടിയോടിക്കുകയും ചെയ്യുന്നവരെപ്പോലും ചിന്തിപ്പിക്കുന്നതാണ് വീഡിയോ.അമ്മയുടെയും ആട്ടിൻകുഞ്ഞിന്റെയും സ്നേഹം കണ്ട് കൊതിക്കാത്തവർ വിരളമാകും. ഒരു വളർത്തുമൃഗം ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്ന് ചിലരെങ്കിലും കരുതും. ആ സ്നേഹത്തിന് വേണ്ടി ഉറപ്പായും ആഗ്രഹിക്കും.അതുകൊണ്ടുതന്നെയാകാം വീഡിയോ വൈറലായത്.

Rate this post