മമ്മുക്കക്ക് ഒപ്പം ഒപ്പത്തിനൊപ്പം മാസ് ലുക്കിൽ താരപത്നി.!!ചിത്രങ്ങൾ പങ്കുവെച്ച് ലേഖ ശ്രീകുമാർ; എം ജി ശ്രീകുമാറിനെ തിരക്കി ആരാധകർ.!! | Lekha MG sreekumar With Mammootty In Qatar

Lekha MG sreekumar With Mammootty In Qatar: മലയാള സിനിമയിലെ താരപ്രമുഖർ എല്ലാവരും ഒത്തുചേരുന്ന ദോഹ ഷോയ്ക്ക് ഇത്തവണയും തുടക്കമാവുകയാണ്. ഒട്ടുമിക്ക എല്ലാവർഷവും ദോഹ ഷോ നടക്കാറുണ്ട്. അതിനായി മലയാളത്തിലെ വമ്പൻ താരനിരകൾ ഒത്തുചേരാറുണ്ട്. മമ്മൂട്ടി, മോഹൻലാൽ ,സുരേഷ് ഗോപി, ജയറാം, സിദ്ദിഖ്, ലാൽ,എന്ന് തുടങ്ങി സിനിമ അഭിനയരംഗത്തും പിന്നണി ഗാനരംഗത്തും ഉള്ളവർ ഉൾപ്പെടെ
ഈ പരിപാടിക്കായി എത്തിച്ചേരാറുണ്ട്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സംഘടനയിൽ അംഗമായ എല്ലാവരും ദോഹ ഷോക്കായി എത്താറുണ്ട്.

ഇപ്പോൾ പ്രശസ്ത പിന്നണി ഗായകൻ എംജി ശ്രീകുമാറിന്റെ ഭാര്യ
ലേഖ എം ജി ശ്രീകുമാർ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിൽ പ്രഗൽഭ നടന്മാരായ മമ്മൂട്ടി, ലാൽ, സിദ്ദിഖ്,ദിലീപ്, എന്നിവരെ കാണാൻ സാധിക്കും. വിമാനത്തിനുള്ളിൽ നിന്നും എടുത്ത ഒരു ചിത്രമാണ് ഇത്.നീല നിറത്തിലുള്ള ഒരു ഷർട്ടും അതിനൊത്ത പാന്റും ആണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. ദോഹ ഷോക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് താരങ്ങൾ എന്നാണ് ലേഖ കൊടുത്തിട്ടുള്ള ക്യാപ്ഷനിൽ നിന്നും മനസ്സിലാകുന്നത്. “ദോഹ ഷോ” എന്നാണ് ചിത്രത്തിന് മുകളിലായി

രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷനേരങ്ങൾ കൊണ്ട് തന്നെ ആരാധകർക്കിടയിൽ ഈ ചിത്രം ശ്രദ്ധേയമായി കഴിഞ്ഞു. ഇനി കാത്തിരിപ്പിനായുള്ള ദിവസങ്ങളാണ്. ദോഹയെ തൊട്ടുണർത്തുന്നതും, കോരിത്തരിപ്പിക്കുന്നതുമായ കിടിലൻ ഷോ ആണ് ദോഹ ഷോ. ലേഖ ശ്രീകുമാറും ഇപ്പോൾ പങ്കുവെച്ച ചിത്രത്തിൽ താരങ്ങൾക്കൊപ്പം ഉണ്ട്. കിടിലൻ ലുക്കിലാണ് ലേഖ ശ്രീകുമാർ എത്തിയിരിക്കുന്നത്. ഇവരോടൊപ്പം ഉള്ള ചിത്രം അല്ലാതെ സിദ്ദിഖിന് ഒപ്പം മാത്രമുള്ള ഒരു

ചിത്രവും, ദിലീപിനും ശ്വേതാ മേനോനും ഒപ്പമുള്ള മറ്റൊരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ചെയ്ത എല്ലാ ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലേഖ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. ഫേസ്ബുക്കിലൂടെയാണ് താരം അധികവിവരങ്ങളും ഷെയർ ചെയ്യുന്നത്. ശ്രീകുമാരനൊപ്പം ഉള്ള ഫോട്ടോകൾ താരം പങ്കുവെക്കുന്നതും വളരെ പെട്ടെന്ന് തന്നെ ജനങ്ങൾ ഏറ്റെടുക്കാറുണ്ട്.

Rate this post