വീട്ടിൽ കയറി ഏഷണി കൂട്ടിയ സരസ്വതിയെ വൃദ്ധസദനത്തിൽ കൊണ്ട് തള്ളി ശരണ്യ.!! സുമിത്രയും രോഹിതും ഇനി പുതിയ ജീവിതത്തിലേക്ക്.!! | Kudumbavilakku Today November 30

Kudumbavilakku Today November 30: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പര വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രോഹിത്തും പൂജയും എവിടെയെങ്കിലും ടൂർ പോകാൻ പ്ലാൻ ചെയ്യുന്നതായിരുന്നു. ഇത് കേട്ട് വന്ന സുമിത്രയും പൂജ പണ്ട് പറഞ്ഞ ടൂർ പ്ലാൻ ഒന്നുകൂടി സംസാരിച്ച് നമുക്ക് ടൂർ പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് സരസ്വതിയമ്മ

ശരണ്യയുടെ കൂടെ ശരണ്യയുടെ വീട്ടിലേക്ക് വരുന്നത്. ശ്രീനിലയത്തിലെ സ്വഭാവം കാണിക്കാതെയും, ശ്രീയെ ദേഷ്യം പിടിപ്പിക്കാതിരുന്നാലും അമ്മയ്ക്ക് സുഖമായി ഇവിടെ താമസിക്കാം. അങ്ങനെ പൂജയും രോഹിത്തും സുമിത്രയും ടൂർ പോകുന്നത് ഉറപ്പിക്കുന്നു. രാത്രി ആയപ്പോൾ ശ്രീ വീട്ടിലേക്ക് വന്നു. ഡോർ തുറന്ന് കൊടുത്തത് സരസ്വതിയമ്മയാണ്. ഇത് കണ്ട് ശ്രീ ശരണ്യയെ വിളിച്ച് അമ്മയെ എന്തിനാണ് ഇവിടെ കൊണ്ടുവന്നതെന്ന് ചോദിക്കുകയാണ്. പിന്നീട് ശ്രീയുമായി വഴക്കിടുകയായിരുന്നു

പിറ്റേ ദിവസം രാവിലെ തന്നെ ശ്രീ ഫോണിൽ വിളിച്ച് സംസാരിക്കുന്നത് കേട്ട് ശരണ്യയോട് ശ്രീയെ കുറിച്ച് മോശമായ കാഴ്ചപ്പാട് ഉണ്ടാക്കുകയായിരുന്നു. പണ്ടത്തെ ശ്രീയുടെ പ്രണയിനിയായ നിലീനയുമായി ശ്രീ ഫോണിൽ സംസാരിക്കുകയാണെന്നും, നീ ഇത് ശ്രദ്ധിക്കാതിരുന്നാൽ സുമിത്രയുടെ ഗതി വരുമെന്നും പറയുന്നു. ഇതൊക്കെ കേട്ട ശ്രീ ആദ്യം ഒന്നും പറഞ്ഞില്ല. പിന്നീട് ശരണ്യയോട് നിൻ്റെ അമ്മ ഇവിടെ താമസിക്കുന്നതിൽ എനിക്ക് താൽപര്യമില്ലെന്നും, അവർ സുമിത്രേടത്തിയെയും, വേദികയുടെയും കുടുംബം തകർത്തത് പോലെ അവർ നമ്മുടെ കുടുംബ ജീവിതം

കൂടി ഇല്ലാതാക്കുമെന്ന് പറയുകയാണ് ശ്രീ. അതിനാൽ നിൻ്റെ അമ്മ ഇവിടെ താമസിച്ചാൽ ഞാൻ വല്ല ഹോട്ടൽ റൂമും നോക്കേണ്ടി വരുമെന്ന് പറയുകയാണ് ശ്രീ. പൂജ ടൂറിൻ്റെ ഡെയ്റ്റ് ഫിക്സാക്കി ഒരു മാസത്തെ ടൂർ പ്ലാൻ ചെയ്തു. ശ്രീ ഓഫീസിൽ പോയ സമയത്ത് വീണ്ടും സരസ്വതിയമ്മ ശ്രീയെക്കുറിച്ച് പലതും പറയാൻ തുടങ്ങി. അതിനാൽ ശരണ്യ അമ്മയെ പുറത്താക്കാൻ വേണ്ടി എനിക്ക് ഓഫീസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിൽ പോകണമെന്നും, അതുവരെ അമ്മ എൻ്റെ ഫ്രണ്ടിൻ്റെ വീട്ടിൽ താമസിക്കണമെന്നും പറയുകയാണ്. അങ്ങനെ സരസ്വതിയമ്മയെ ശരണ്യ വൃദ്ധസദനത്തിൽ കൊണ്ടുവിട്ടു.അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് കുടുംബ വിളക്കിൽ നടക്കുന്നത്.

Rate this post