വേദികയെ തല്ലാനൊരുങ്ങി സിദ്ധു.!! സുമിത്രയുടെ ഇഷ്ടം അറിഞ്ഞു മാത്രം വിവാഹം; വേദികയാണ് ഇനി ഈ കഥ നയിക്കുക; | kudumbavilakku today episode

kudumbavilakku today episode: വേദികയ്ക്കും സിദ്ധാർത്തിനുമിടയിൽ പ്രശ്നങ്ങൾ വഷളാകുകയാണ്. കുടുംബവിളക്കിന്റെ കഥ ഇനി എങ്ങോട്ട് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത് . പ്രേക്ഷകപ്രിയപരമ്പരയായ കുടുംബവിളക്കിൽ സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം ഒരുങ്ങുമ്പോൾ പല പല പ്രശ്നങ്ങളും വന്നെത്തുകയാണ്. സുമിത്രയെ ഒരിക്കലും രോഹിത്തിന് വിട്ടുകൊടുക്കാൻ തയ്യാറാവാതെ സിദ്ധാർത്തിന്റെ നിലപാട് ഉയർന്നുവരുമ്പോൾ സുമിത്ര ഇനി ആർക്കൊപ്പം എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്. സിദ്ധാർത്തിന്റെയും

വേദികയുടെയും ജീവിതത്തിൽ താളപ്പിഴകൾ വന്നുതുടങ്ങിയിട്ട് കുറച്ചുനാളുകളായി. വേദികയ്‌ക്കൊപ്പമുള്ള തന്റെ ജീവിതം മടുത്തുവെന്ന് സിദ്ധാർഥ് തുറന്നുപറയുമ്പോൾ വേദിക സിദ്ധുവിനെ ഒരിക്കലും സുമിത്രയ്ക്ക് വിട്ടുകൊടുക്കില്ല എന്ന വാശിയിൽ ഉറച്ചുനിൽക്കുകയാണ്. ഇപ്പോഴിതാ വേദികയെ അടിക്കാൻ കൈ ഉയർത്തുന്ന സിദ്ധാർത്ഥിനെ പ്രൊമോയിൽ നമുക്ക് കാണാം. വേദികക്കൊപ്പമുള്ള ജീവിതം മടുത്തതുകൊണ്ടാണ് സിദ്ധുവിന്റെ ഇത്തരത്തിലുള്ള പെരുമാറ്റമെന്നാണ് പ്രേക്ഷകർ പറയുന്നത്. തന്നെ

അടിക്കാനൊരുങ്ങുന്ന സിദ്ധുവിനെ തടുക്കുന്ന വേദിക ഇനി ഇതിന്റെ പേരിൽ വലിയ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്ന ആശങ്കയും പ്രേക്ഷകർക്കുണ്ട്. രോഹിത്തിന്റെയും സുമിത്രയുടെയും വിവാഹത്തിലൂടെ സുമിത്രയ്ക്ക് കിട്ടാൻ പോകുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ വേദികക്ക് മനസ്സിൽ ഒരു അല്പം നീരസം ഉണ്ടെങ്കിലും സുമിത്ര സിദ്ധുവിൽ നിന്നും അകലുമല്ലോ എന്നുള്ളതുകൊണ്ട് മാത്രം ഈ വിവാഹത്തെ അനുകൂലിച്ച് നിൽക്കുന്നു. അനിരുദ്ധിന്റെയും സരസ്വതി അമ്മയുടെയുമെല്ലാം എതിർപ്പുകളെ മറികടന്ന് സുമിത്ര രോഹിത്തിനെ വിവാഹം കഴിക്കാനൊരുങ്ങുമ്പോൾ മുൻപിൽ

ഏകതടസ്സമായി എത്തുന്നത് സിദ്ധാർത്ഥിന്റെ ചില നീക്കങ്ങളാണ്. സിദ്ധാർത്ഥിന്റെ ഒരു അഭിപ്രായവും തന്റെ ജീവിതത്തിൽ താൻ സ്വീകരിക്കില്ലെന്നും അയാളിൽ നിന്നും തനിക്ക് കിട്ടിയ ചതി ഒരിക്കൽ കൂടി തന്റെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ലെന്നുമാണ് സുമിത്ര പറയുന്നത്. അതുകൊണ്ട് സുമിത്ര രോഹിത്തിന്റെ ജീവിതത്തിലേക്ക് പോകാൻ തയ്യാറായിരിക്കുകയാണ്. വരാൻ പോകുന്ന എപ്പിസോഡുകൾ കാണുവാൻ മലയാളം ടിവി പ്രേക്ഷകർ കാത്തിരിക്കുകയാണ്. സുമിത്രയുടെ ജീവിതത്തിൽ ഇനി എന്താണ് സംഭവിക്കുക എന്നതാണ് പ്രേക്ഷകരുടെ ചോദ്യം. സുമിത്രയുടെ ജീവിതം കണ്ട് സിദ്ധാർത്തും വേദികയുമെല്ലാം അമ്പരക്കുന്ന കാഴ്ചകളാണ് പ്രേക്ഷലക്ഷങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്. ഇനിയുള്ള കാത്തിരിപ്പ് ആ എപ്പിസോഡുകൾക്കാണ്, സുമിത്ര രോഹിത്തിനായ്….

Rate this post