ദീപുവിന്റെ കൊടുംചതി പൂജയെ അപ്പുവിൽ നിന്ന് അകറ്റുന്നു.!! അനിരുദ്ധും മോളും അനന്യയും വരുന്ന സന്തോഷത്തിൽ സുമിത്ര.!! | Kudumbavilakku Today Episode May 23

Kudumbavilakku Today Episode May 23:ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരായ കുടുംബവിളക്ക് വളരെ രസകരമായാണ് ഇന്നത്തെ എപ്പിസോഡ് വളരെ രസകരമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയും അപ്പുവും കാണുന്നതായിരുന്നു. ദീപുവിനെ പെരുമാറ്റം പൂജയെ വളരെയധികം ചൊടിപ്പിച്ചിരുന്നു. നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ കാര്യം മാത്രമാണെന്ന് പറഞ്ഞു പൂജ പോവുകയാണ്. പിന്നീട് കാണുന്നത് സുമിത്ര പാൽപ്പായസമൊക്കെ വച്ച് കൊണ്ടുവയ്ക്കുമ്പോഴാണ് എന്താണ് വിശേഷം എന്ന് സരസ്വതിഅമ്മ ചോദിക്കുന്നത്. അപ്പോഴാണ് സിന്ധുവിന് വേണ്ടിയാണ് ഞാൻ ഇത് ഉണ്ടാക്കുന്നതെന്നും, സിദ്ധുവിൻ്റെ മരുന്നൊക്കെ കഴിഞ്ഞില്ലേ എന്ന് പറയുന്നത്. അപ്പോൾ സിദ്ധു വന്ന് സുമിത്രയുമായുള്ള നല്ല

കാര്യങ്ങളൊക്കെ പറയുകയാണ്. എൻ്റെ ബുദ്ധിയില്ലായ്മ കൊണ്ടാണ് അങ്ങനെയൊക്കെ സംഭവിച്ചതെന്ന് സിദ്ധാർത്ഥ് പറഞ്ഞപ്പോൾ,ഭൂതകാലത്തെ കുറിച്ച് ആലോചിക്കേണ്ടെന്നും, നിങ്ങളുടെ ഭാവി ജീവിതത്തെക്കുറിച്ച് ആലോചിച്ചാൽ മതിയെന്ന് പറയുകയാണ് സുമിത്ര. പിന്നീട് കാണുന്നത് ശീതളിനെ സച്ചിൻ വിളിക്കുന്നതാണ്. എന്നാൽ ശീതൾ വിളിച്ചിട്ട് എടുക്കാതെ നിന്നപ്പോൾ സരസ്വതിയമ്മ ഞാൻ എടുക്കാമെന്ന് പറഞ്ഞ് ഫോൺ എടുക്കാൻ നോക്കുമ്പോഴാണ് സുമിത്ര ഫോൺ പിടിച്ചു വാങ്ങുന്നത്. ഇവളുടെ കാര്യം ഞാൻ നോക്കി കൊള്ളാമെന്ന് പറയുകയാണ് സുമിത്ര. അപ്പോൾ ശീതൾ ദേഷ്യപ്പെട്ട് സുമിത്രയോട് എനിക്കിത്തിരി സമാധാനം വേണമെന്ന് പറയുകയാണ്. അപ്പോഴാണ് സച്ചിൻ വീണ്ടും

വിളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ശീതൾ ഫോൺ കട്ട് ചെയ്തു. പിന്നീട് കാണുന്നത് ദീപുവിൻ്റെ വീടാണ്. അപ്പുവും ചിത്രയും ദീപുവിനെ വഴക്കു പറയുകയാണ്. ദീപു എല്ലാത്തിനും ക്ഷമ ചോദിക്കുകയാണ്. ദീപു നിസ്സഹായാവസ്ഥയിൽ പലതും പറയുകയാണ്. പൂജ അകലാൻ കാരണം നിങ്ങളാണെന്ന് പറയുകയാണ് അപ്പു. മനസാക്ഷിയില്ലാത്ത നിങ്ങൾ എന്തും ചെയ്യുമെന്ന് പറയുകയാണ് ചിത്ര. ഇനി നമ്മുടെ ജീവിതത്തിൽ നിങ്ങൾ ഇടപെടരരുതെന്ന് പറയുകയാണ് അപ്പു. പിന്നീട് കാണുന്നത് അനിരുദ്ധിനെയാണ്. അപ്പോഴാണ്

സ്വരമോൾ വന്ന് അച്ഛമ്മയുടെ വീട്ടിൽ എന്താണ് പോവാത്തതെന്ന് ചോദിക്കുകയാണ്. അനന്യ വന്ന് ഞാൻ മോളുടെ കിടക്കട്ടെ എന്ന് ചോദിച്ചപ്പോൾ, അനിരുദ്ധ് റൂമിൽ നിന്ന് ഇറങ്ങി പോവുകയാണ്. സ്വര മോളെ ഉറക്കി വിഷമത്തോടെ നിൽക്കുകയാണ് അനന്യ. സുമിത്ര പലതും ചെയ്യുമ്പോഴാണ് ശീതൾ വരുന്നത്. സുമിത്രയോട് ഇന്നലെ ദേഷ്യത്തിൽ പലതും പറഞ്ഞതിന് ക്ഷമ ചോദിക്കുകയാണ് ശീതൾ. പിന്നീട് അനിരുദ്ധും മോളും അനന്യയും വരുമെന്നും, അവർക്ക് നമ്മൾക്ക് ഭക്ഷണമൊരുക്കാമെന്ന് പറയുകയാണ് ‘സുമിത്ര. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.

Rate this post