സിദ്ധാർത്ഥിനെ കാണാൻ വന്ന അനിരുദ്ധ് സിദ്ധാർത്ഥിൻ്റെ അവസ്ഥ കണ്ട് ഞെട്ടുന്നു.!! അമ്മയ്ക്ക് തുണയായി അനിരുദ്ധ് എത്തുന്നു; സിദ്ധാർത്ഥൻ പടിയിറങ്ങുന്നു..!! | Kudumbavilakku Today Episode May 16
Kudumbavilakku Today Episode May 16: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സുമിത്രയും പൂജയും പലതും സംസാരിക്കുന്നതായിരുന്നു. പിന്നീട് കാണുന്നത് ശീതൾ പലതും ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് സരസ്വതിയമ്മ വന്ന് പലതും പറയുന്നത്. നീ നിൻ്റെ അമ്മ പറയുന്നതെല്ലാം
അനുസരിക്കേണ്ടെന്നും, ചിലതൊക്കെ സ്വന്തമായി തീരുമാനിക്കണമെന്നും പറയുകയാണ്. കാരണം നീ സച്ചിൻ്റെ അടുത്ത് പോയില്ലെങ്കിൽ നിനക്ക് അവനെ നഷ്ടപ്പെടുമെന്നും, അതിനാൽ നീ സുമിത്ര പറയുന്നത് കേൾക്കാതെ സച്ചിൻ്റെ അടുത്ത് പോവണമെന്ന് പറയുകയാണ് സരസ്വതിയമ്മ. പിന്നീട് കാണുന്നത് സിദ്ധാർത്ഥിനെ കാണാൻ സത്യ വരികയാണ്. സത്യയോട് സിദ്ധാർത്ഥ് അനിരുദ്ധിനെ വിളിച്ച് ഇവിടെ വരാൻ പറയാനും, അവൻ സുമിത്ര ജീവനോടെ ഉള്ളത് അറിയണമെന്നും പറയുകയാണ്. അങ്ങനെ സത്യ വിളിച്ച് അനിരുദ്ധിനോട് അച്ഛനെ വന്ന് കാണണമെന്ന് പറയുകയാണ്. എന്നാൽ അച്ഛനെ കാണാൻ ആഗ്രഹിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നെന്നും, അപ്പോൾ അച്ഛനെ നമുക്ക് കിട്ടിയിരുന്നില്ലെന്നും, അതിനാൽ എനിക്ക് വരാൻ
താൽപര്യമില്ലെന്നും പറഞ്ഞപ്പോൾ, സത്യ അനിരുദ്ധിനെ പറഞ്ഞ് മനസിലാക്കുകയാണ്. ശേഷം എനിക്ക് അനിരുദ്ധിനെ ഒന്നു കാണണമെന്ന് പറയുകയാണ് സത്യ. അപ്പോഴാണ് അനന്യ വരുന്നത്. അച്ഛനെ കാണാൻ പോകുമ്പോൾ ഞാനും വരുമെന്ന് പറയുകയാണ് അനന്യ. പിന്നീട് കാണുന്നത് സുമിത്രയെയാണ്. സുമിത്ര പുറത്ത് ഒരു ജോലി അന്വേഷിച്ച് പോവുകയാണ്. അപ്പോൾ സരസ്വതിയമ്മ സിദ്ധുവിന് സുഖമില്ലാത്തപ്പോൾ നീ എവിടെ പോവുന്നുവെന്ന് പറയുകയാണ്. എന്നാൽ സരസ്വതിയമ്മ പറയുന്നതൊന്നും കേൾക്കാതെ
സുമിത്ര പോവുകയാണ്.ഇത് സിദ്ധാർത്ഥ് കേൾക്കുന്നുണ്ടായിരുന്നു. അനിരുദ്ധ് വരുമ്പോൾ സുമിത്ര ഇവിടെ വേണമെന്ന് കരുതി സിദ്ധാർത്ഥ് നെഞ്ച് വേദന അഭിനയിക്കുകയാണ്. പിന്നീട് കാണുന്നത് സത്യയും അനിരുദ്ധും തമ്മിലുള്ള സംഭാഷണമാണ്. അനിരുദ്ധിനോട് സിദ്ധാർത്ഥിനെ വന്ന് കാണണമെന്ന് നിർബന്ധിച്ച് പറയുകയാണ് സത്യ. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.